ഡിക്യുവും സണ്ണി ലിയോണിയുമൊക്കെയുണ്ട്; സെലിബ്രിറ്റി നാരങ്ങാ വെള്ളത്തിനും ആരാധകരേറെ
കാണുന്നവരുടെ മുഴുവൻ തോളിൽ കൈയിട്ട് വർത്തമാനം പറഞ്ഞുപോകുന്ന ഒരു കൂട്ടുകാരനേപ്പോലെയാണ് ലൈം എന്ന പരിഷ്കാരിയായ നാരങ്ങ. പണ്ട് മൂന്നിടത്തുനിന്നും വന്ന നാരങ്ങയും വെള്ളവും പഞ്ചസാരയും ഒറ്റ ഗ്ലാസിൽ കൂട്ടുകൂടി ഒന്നായി ‘സാദാ’നാരങ്ങാവെള്ളമായ കാലമൊക്കെ പോയി. ഇപ്പോ ലൈമും സോഡയും ധാരാളം ഫ്രെണ്ട്സിനോടൊപ്പം
കാണുന്നവരുടെ മുഴുവൻ തോളിൽ കൈയിട്ട് വർത്തമാനം പറഞ്ഞുപോകുന്ന ഒരു കൂട്ടുകാരനേപ്പോലെയാണ് ലൈം എന്ന പരിഷ്കാരിയായ നാരങ്ങ. പണ്ട് മൂന്നിടത്തുനിന്നും വന്ന നാരങ്ങയും വെള്ളവും പഞ്ചസാരയും ഒറ്റ ഗ്ലാസിൽ കൂട്ടുകൂടി ഒന്നായി ‘സാദാ’നാരങ്ങാവെള്ളമായ കാലമൊക്കെ പോയി. ഇപ്പോ ലൈമും സോഡയും ധാരാളം ഫ്രെണ്ട്സിനോടൊപ്പം
കാണുന്നവരുടെ മുഴുവൻ തോളിൽ കൈയിട്ട് വർത്തമാനം പറഞ്ഞുപോകുന്ന ഒരു കൂട്ടുകാരനേപ്പോലെയാണ് ലൈം എന്ന പരിഷ്കാരിയായ നാരങ്ങ. പണ്ട് മൂന്നിടത്തുനിന്നും വന്ന നാരങ്ങയും വെള്ളവും പഞ്ചസാരയും ഒറ്റ ഗ്ലാസിൽ കൂട്ടുകൂടി ഒന്നായി ‘സാദാ’നാരങ്ങാവെള്ളമായ കാലമൊക്കെ പോയി. ഇപ്പോ ലൈമും സോഡയും ധാരാളം ഫ്രെണ്ട്സിനോടൊപ്പം
കാണുന്നവരുടെ മുഴുവൻ തോളിൽ കൈയിട്ട് വർത്തമാനം പറഞ്ഞുപോകുന്ന ഒരു കൂട്ടുകാരനേപ്പോലെയാണ് ലൈം എന്ന പരിഷ്കാരിയായ നാരങ്ങ. പണ്ട് മൂന്നിടത്തുനിന്നും വന്ന നാരങ്ങയും വെള്ളവും പഞ്ചസാരയും ഒറ്റ ഗ്ലാസിൽ കൂട്ടുകൂടി ഒന്നായി ‘സാദാ’നാരങ്ങാവെള്ളമായ കാലമൊക്കെ പോയി. ഇപ്പോ ലൈമും സോഡയും ധാരാളം ഫ്രെണ്ട്സിനോടൊപ്പം അടിച്ചുപൊളിച്ചു നടക്കുകയാണ്, കൂട്ടെന്നു പറഞ്ഞാലൊന്താന്തരം രുചിക്കൂട്ട്!! ചൂട് ആകാശം മുട്ടുമ്പോൾ നാരങ്ങയുടെ വിലയും ഒപ്പമോടുകയാണ്.
പക്ഷേ ‘ഉഷ്ണം ലൈമേന ശാന്തി’ എന്നാണ് പുതിയ ചൊല്ല്. ഏതൊക്കെ മൊഹിറ്റോയോ ഷേയ്ക്കോ ജ്യൂസോ ഒക്കെ ചിരിച്ചുകൊണ്ട് മാടിവിളിച്ചാലും ആ ലൈമിന്റെ ഒരു കൂൂൂൾ... അത് മറ്റൊന്നിനും തരാൻ പറ്റില്ല. കോട്ടയം ജില്ലയിൽ വെറൈറ്റി ലമൺജ്യൂസിന് പേരുകേട്ട പല സ്ഥലങ്ങളും ഉള്ളതിൽ നിന്നും തിരഞ്ഞെടുത്ത നയൻ രുചികളാണ് ഇവ. ശരിക്കും നവരസം.
ബീറ്റ്റൂട്ട് ലൈം കളത്തിക്കടവ്
മിക്സിയിൽ ഒരു പച്ചനാരങ്ങ തൊലികളഞ്ഞ് മുറിച്ചതിനൊപ്പം ചെറിയ പച്ചമുളകുകഷ്ണം, ചെറിയ ഇഞ്ചിക്കഷ്ണം, പുതിനഇല, െഎസ്, ബീറ്റ്റൂട്ട് കഷ്ണം, വെള്ളം എന്നിവ േചർത്ത് അടിക്കുക. ഗ്ലാസിൽ ആവശ്യത്തിന് ഷുഗർ സിറപ്പുചേർത്തതിലേയ്ക്ക് അരിച്ചൊഴിക്കുക, ഇളക്കുക, കുടിക്കുക.
കാരറ്റ് ലൈം–ചിങ്ങവനം പുത്തൻപാലം
ഗ്ലാസിലേയ്ക്ക് നാരങ്ങ പിഴിഞ്ഞൊഴിക്കുക, പിഴിഞ്ഞശേഷം നാരങ്ങ ഗ്ലാസിൽ തന്നെ ഇടുക. അൽപം ഉപ്പു ചേർക്കുക. െഎസും പൊടിച്ച പഞ്ചസാരയും ഇട്ട് അതിലേയ്ക്ക് സോഡ ചേർത്ത് മിക്സ് ചെയ്യുക. ഫ്രഷ് കാരറ്റ് ജൂസും കസ്കസും മുകളിലൊഴിച്ച് വിളമ്പാം.
ഡിക്യു െലമൺ സർബത്ത്-പാലാത്ര
ഷുഗർ സിറപ്പ്, കസ്കസ്, ഉപ്പ്, ഗ്ലാസിലേയ്ക്ക് നാരങ്ങ പിഴിഞ്ഞൊഴിക്കുക, പിഴിഞ്ഞശേഷം നാരങ്ങ ഗ്ലാസിൽ തന്നെ ഇടുക. െഎസിട്ട്, ബ്ലൂ ക്യൂറസോവ് ചേർത്ത ശേഷം സോഡ ഒഴിക്കുക, നന്നായി മിക്സ് ചെയ്ത ശേഷം ടോപ്പിങ് പോലെ പൈനാപ്പിൾ, കാരറ്റ്, ബീറ്റ്റൂട്ട് ജൂസുകൾ ഒഴിക്കുക. കുടിക്കുക.
ജിഞ്ചർ സോഡ ലൈം–പാമ്പാടി
തണുത്ത സോഡ, നാരങ്ങ നീര്, പഞ്ചസാര, ഇഞ്ചി നീര് എന്നിവ നന്നായി ഒരു ബ്ലൻഡറുപയോഗിച്ച് മിക്സ് ചെയ്യുക. ഗ്ലാസിലേയ്ക്ക് ഉപ്പ് ഇട്ട് ജൂസ് ഒഴിച്ച് നന്നായി അടിച്ചുചേർത്ത് കുടിക്കാം. (പഞ്ചസാര അങ്ങനെതന്നെ അടിച്ചുകലക്കിയാലേ രുചികിട്ടൂ എന്ന് കടയുടമ) ജിഞ്ചർ സോഡ ലൈം കോട്ടയം പാമ്പാടിയിൽ കിട്ടും.
ഗ്രേപ്പ് ലൈം മണിപ്പുഴ
മിക്സിയിലേയ്ക്ക് പഞ്ചസാര, െഎസ്, മുന്തിരി, വെള്ളം എന്നിവ ചേർത്ത് അടിക്കുക. നിർത്തുന്നതിന് രണ്ടു സെക്കൻഡ് മുൻപ് നാരങ്ങ ആറായി മുറിച്ചതു ചേർത്ത് ഒാഫ് ചെയ്യുക. അരിച്ചെടുത്തു കുടിക്കുക.
മിന്റ് ലൈം തുരുത്തേല്‍പാലം
ഗ്ലാസിലേയ്ക്ക് നാരങ്ങ പിഴിഞ്ഞൊഴിക്കുക, ഉപ്പ്, പൈനാപ്പിൾ സിറപ്പ്, പുതിനയിലച്ചാറ് എന്നിവ ചേർക്കുക, ഇളക്കുക, തണുത്ത സോഡ ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിലേയ്ക്ക് കന്താരി പേസ്റ്റ് ആവശ്യത്തിനു ചേർത്തിളക്കുക. വിളമ്പുക.
നാടൻ സോഡാ നാരങ്ങാ വെള്ളം– കടുവാക്കുളം
ഗ്ലാസിലേയ്ക്ക് പഞ്ചസാര, നാരങ്ങാനീര്, ഉപ്പ്, തണുത്ത സോഡ എന്നിവ ചേർത്ത് ശക്തിയായി മിക്സ് ചെയ്യുക. നാടൻ സോഡാ നാരങ്ങാ വെള്ളം തയാർ.
പൈനാപ്പിൾ സോഡാ ലൈം –പുതുപ്പള്ളി
ഗ്ലാസിലേയ്ക്ക് നാരങ്ങാനീര്, പഞ്ചസാര പൊടിച്ചത്, കസ്കസ്, ഇഞ്ചി പേസ്റ്റ്, പൈനാപ്പിൾ ജ്യൂസ്, ഉപ്പ് എന്നിവയ്ക്കൊപ്പം തണുത്ത സോഡ ചേർത്തെടുക്കുക.
സണ്ണി ലിയോണി– ചങ്ങനാശ്ശേരി
ഗ്ലാസിലേക്ക് നാരങ്ങ പിഴിഞ്ഞൊഴിക്കുക, നാരങ്ങ ഗ്ലാസിലേക്ക് തന്നെ ഇടുക, ഷുഗർ സിറപ്പ് ഒഴിക്കുക, ധാരാളം െഎസ് ഇടുക നന്നായി മിക്സ് ചെയ്യുക. പൈനാപ്പിൾ, ഒാറഞ്ച് ജൂസുകൾ ചേർത്ത് മിക്സ് ചെയ്യുക. ടോപ്പിങ്ങായി മുന്തിരി ജ്യൂസ് ചേർക്കുക. മുറിച്ച നാരങ്ങാ കഷ്ണവും മുന്തിരിയും മുകളിൽ വച്ചു വിളമ്പുക.