അമിത വണ്ണവും കുടവയറും ചിലരെ മാനസികമായി ഒട്ടൊന്നുമല്ല ബുദ്ധിമുട്ടിക്കുക. കൃത്യമായ വ്യായാമവും ഭക്ഷണവുമുണ്ടെങ്കിൽ അമിതവണ്ണത്തിൽ നിന്നും ഒരു പരിധി വരെ രക്ഷ നേടാൻ കഴിയും. വ്യായാമം ചെയ്യുന്നതിനൊപ്പം തന്നെ വെറും വയറ്റിൽ ഒരു പാനീയം കൂടി കുടിക്കാം. ജീരകവും ഫ്‌ളാക്‌സ് സീഡുമൊക്കെ ചേരുന്ന ഈ വെള്ളത്തിന് ഗുണങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമിത വണ്ണവും കുടവയറും ചിലരെ മാനസികമായി ഒട്ടൊന്നുമല്ല ബുദ്ധിമുട്ടിക്കുക. കൃത്യമായ വ്യായാമവും ഭക്ഷണവുമുണ്ടെങ്കിൽ അമിതവണ്ണത്തിൽ നിന്നും ഒരു പരിധി വരെ രക്ഷ നേടാൻ കഴിയും. വ്യായാമം ചെയ്യുന്നതിനൊപ്പം തന്നെ വെറും വയറ്റിൽ ഒരു പാനീയം കൂടി കുടിക്കാം. ജീരകവും ഫ്‌ളാക്‌സ് സീഡുമൊക്കെ ചേരുന്ന ഈ വെള്ളത്തിന് ഗുണങ്ങൾ ഏറെയുണ്ടെന്നു മാത്രമല്ല, അമിതവണ്ണവും കുടവയറുമൊക്കെ കുറയുന്നതിന് സഹായിക്കുകയും ചെയ്യും. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെയുള്ള ചേരുവകൾ കൊണ്ട് ഈ കൂട്ട് തയാറാക്കിയെടുക്കാവുന്നതാണ്. 

ആവശ്യമുള്ള ചേരുവകൾ 

ADVERTISEMENT

സാധാ ജീരകം - രണ്ടു ടേബിൾ സ്പൂൺ
 ഫ്‌ളാക്‌സ് സീഡ് - രണ്ടു ടേബിൾ സ്പൂൺ 
ഉലുവ - ഒരു ടീസ്പൂൺ 
അയമോദകം - ഒരു ടേബിൾ സ്പൂൺ 
 കരിംജീരകം - ഒരു ടേബിൾ സ്പൂൺ 
പെരും ജീരകം - രണ്ടു ടേബിൾ സ്പൂൺ 

തയാറാക്കുന്ന വിധം

ADVERTISEMENT

ഒരു പാൻ ചൂടാക്കിയതിനു ശേഷം അതിലേക്കു മേൽപറഞ്ഞ ചേരുവകളെല്ലാം ചേർത്ത് മീഡിയം തീയിൽ വറുത്തെടുക്കാം. ജലാംശം ഒട്ടും തന്നെയും പാടില്ല. കൂടുതൽ നാളുകൾ കേടുകൂടാതെയിരിക്കാൻ വേണ്ടിയാണു ഇവ ചെറുതായി വറുത്തെടുക്കുന്നത്. ശ്രദ്ധിക്കേണ്ട ഒരു കാര്യം, റോസ്റ്റ് ചെയ്യുമ്പോൾ ഇവ ബ്രൗൺ നിറമാകരുത്. കയ്ക്കാനുള്ള സാധ്യതയുണ്ട്. ചെറു തീയിൽ പത്തു മിനിറ്റ് റോസ്റ്റ് ചെയ്തതിനു ശേഷം തീ അണച്ച് തണുക്കാനായി വെയ്ക്കാം.

Photo Credit: Hazal Ak/ Istockphoto

ഇനി ഇവ മിക്സിയുടെ ജാറിലേക്കിട്ടു നന്നായി പൊടിച്ചെടുക്കാവുന്നതാണ്. ഇതിലേക്ക് ഒന്നര ടീസ്പൂൺ ഉപ്പ് കൂടി ചേർത്ത് ഒന്നുകൂടി അടിക്കാം. പൊടി തയാറായി കഴിഞ്ഞു. ഒട്ടും ജലാംശമില്ലാത്ത, വായു കടക്കാത്ത ഒരു കുപ്പിയിലേക്ക് ഈ പൊടി മാറ്റിയതിനു ശേഷം ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്. ഏറെ നാളുകൾ കേടുകൂടാതെയിരിക്കും 

ADVERTISEMENT

ഇങ്ങനെ ഉപയോഗിക്കാം

ഒരു ഗ്ലാസ് പച്ചവെള്ളത്തിൽ ഒരു ടീസ്പൂൺ പൊടി ചേർത്ത് നല്ലതു പോലെ ഇളക്കി മിക്സ് ചെയ്യാവുന്നതാണ്. മധുരത്തിന് ആവശ്യമെങ്കിൽ കുറച്ചു തേനോ രുചിയ്ക്കായി അല്പം നാരങ്ങാ നീരോ ആവശ്യമെങ്കിൽ കുടിക്കുന്നതിനു മുമ്പായി ചേർക്കാം. ഒരു രാത്രി മുഴുവൻ വെച്ചതിനു ശേഷം പിറ്റേന്ന് കാലത്തു വെറുവയറ്റിൽ കുടിക്കാവുന്നതാണ്. ചെറുതായൊന്നു ചൂടാക്കാൻ മറക്കണ്ട. ഈ വെള്ളം കുടിച്ചാൽ മാത്രം പോരാ, വ്യായാമവും ചെയ്താൽ മാത്രമേ അമിതവണ്ണത്തിനും കുടവയറിനും പരിഹാരമാകുകയുള്ളൂ.

English Summary:

Special Drink Recipe for Weight Loss and Targeting Belly Fat