ഹോളി വർണങ്ങളുടെ മേളം മാത്രമല്ല, ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നത് ഇതാണ്
നിറങ്ങളുടെ ഉല്‍സവമായ ഹോളിയിൽ പരസ്പരം വർണങ്ങൾ വാരി വിതറുക മാത്രമല്ല, ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നത് മധുരമൂറും പലഹാരങ്ങളും പങ്കുവച്ചുകൊണ്ടാണ്. സ്വാദിഷ്ടമായ പരമ്പരാഗത വിഭവങ്ങളും തയാറാക്കും. നിറങ്ങളും മധുരവും നൃത്തവും എല്ലാം ചേര്‍ന്നുള്ള ആഘോഷമാണ് ഹോളി. പ്രായഭേദമന്യേ നിറങ്ങള്‍ വാരിപ്പൊത്തിയും ഭാംഗ്

നിറങ്ങളുടെ ഉല്‍സവമായ ഹോളിയിൽ പരസ്പരം വർണങ്ങൾ വാരി വിതറുക മാത്രമല്ല, ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നത് മധുരമൂറും പലഹാരങ്ങളും പങ്കുവച്ചുകൊണ്ടാണ്. സ്വാദിഷ്ടമായ പരമ്പരാഗത വിഭവങ്ങളും തയാറാക്കും. നിറങ്ങളും മധുരവും നൃത്തവും എല്ലാം ചേര്‍ന്നുള്ള ആഘോഷമാണ് ഹോളി. പ്രായഭേദമന്യേ നിറങ്ങള്‍ വാരിപ്പൊത്തിയും ഭാംഗ് കുടിച്ചും വടക്കേ ഇന്ത്യക്കാര്‍ ആഘോഷിച്ചു. ഹോളി ആഘോഷങ്ങൾക്കൊപ്പം ട്രെഡീഷനൽ വിഭവങ്ങൾ എന്തൊക്കെയെന്ന് അറിയാം.
ഗുജിയ
മധുരം നിറഞ്ഞ പലഹാരമാണ് ഗുജിയ. പലപ്പോഴും ഖോയ, തേങ്ങ, ഡ്രൈ ഫ്രൂട്ട്‌സ്, പഞ്ചസാര എന്നിവയുടെ മിശ്രിതം കൊണ്ട് നിറച്ച മധുരമുള്ള പലഹാരം, ഖോയ എന്നാൽ മിക്ക ഇന്ത്യൻ മധുരപലഹാരങ്ങൾ ഉണ്ടാക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണ്. ഗുജിയ ഒരു ഹോളി ട്രീറ്റാണ്. സ്വർണ നിറത്തിൽ എണ്ണയിൽ വറുത്തത്തെടുത്തതാണിത്. ഉത്സവത്തിന്റെ മാധുര്യത്തെ പ്രതീകപ്പെടുത്തുന്ന വിഭവമാണ് ഗുജിയ.
തണ്ടയ്
പരമ്പരാഗത ഹോളി പാനീയമാണ് തണ്ടയ്. മധുരമുള്ള പാലും നട്ട്സും സ്പൈസസും ചേർന്ന തണുത്ത ഡ്രിങ്കാണിത്. ബദാം, പെരുംജീരകം, റോസ് ഇതളുകൾ, ഏലം, കുങ്കുമപ്പൂവ് തുടങ്ങിയ ചേരുവകളാൽ ഇത് രുചികരമാണ്. ഈ കൂളിങ് ഡ്രിങ്ക്, ആഘോഷങ്ങൾക്ക് സ്പെഷലാണ്.
മാൽപുവ
മധുരമുള്ള പാൻകേക്ക് പോലെയുള്ള മധുരപലഹാരമാണ് മാൽപുവ, മൈദയും റവയും ഉപയോഗിച്ചു പ്രത്യേകം തയാറാക്കുന്ന ഒരു പലഹാരമാണ് മാൽപുവ. മാവും പാലും പഞ്ചസാരയും ചേർത്ത് യോജിപ്പിച്ച്, പാനിൽ ഫ്രൈ ചെയ്തതിനുശേഷം പഞ്ചസാര സിറപ്പിൽ മുക്കിവയ്ക്കുന്നു. ഇത് നിങ്ങളുടെ മധുരപ്രേമികൾക്ക് ഏറെ ഇഷ്ടപ്പെടും ഈ പലഹാരം.
പുരൻ പോളി
പയറ്, ശർക്കര, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ നിറച്ച ഒരു മധുരമുള്ള ഫ്ലാറ്റ്ബ്രെഡാണിത്. മഹാരാഷ്ട്രയിലെ പ്രശസ്തമായ ഹോളി വിഭവമാണ് പുരാൻ പോളി. സ്വാദുള്ള പലഹാരമാണ്.
പാപ്രി ചാട്ട്
ഒരു ജനപ്രിയ സ്ട്രീറ്റ് ഫൂഡാണ് പാപ്രി ചാട്ട്, വറുത്ത ഉപ്പിട്ട വേഫറുകൾ, വേവിച്ച ഉരുളക്കിഴങ്ങ്, കടല, തൈര്, വിവിധ ചട്നികൾ എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന രുചികരമായ ലഘുഭക്ഷണമാണ്. ഹോളി ആഘോഷങ്ങൾക്ക് മസാലയുടെ രുചി നൽകുന്ന വിഭവമാണിത്.