മാമ്പഴം മുറിച്ചു വച്ചാൽ എന്തുകൊണ്ടാണ് കറക്കുന്നത്? ഇങ്ങനെ വച്ചാൽ അധികം നാൾ സൂക്ഷിക്കാം
നല്ല പഴുത്ത മാമ്പഴം മുറിച്ച് കഴിക്കുകയോ പാൽ ചേർത്തും അല്ലാതെയും ജൂസ് ആയും കുടിക്കാം. ശരീരത്തിന് മാത്രമല്ല, മനസ്സിനും ഉണർവും ഉന്മേഷവും ഉണ്ടാകും. ഇപ്പോഴിതാ മിക്ക കടകളിലും നല്ല പഴുത്ത മാങ്ങാപഴം വിൽപനയ്ക്ക് എത്തിയിട്ടുണ്ട്. ഏപ്രിൽ, മേയ് മാസങ്ങൾ മാമ്പഴക്കാലമാണ്. പക്ഷേ എത്ര നല്ല മാങ്ങാ വാങ്ങിയാലും

നല്ല പഴുത്ത മാമ്പഴം മുറിച്ച് കഴിക്കുകയോ പാൽ ചേർത്തും അല്ലാതെയും ജൂസ് ആയും കുടിക്കാം. ശരീരത്തിന് മാത്രമല്ല, മനസ്സിനും ഉണർവും ഉന്മേഷവും ഉണ്ടാകും. ഇപ്പോഴിതാ മിക്ക കടകളിലും നല്ല പഴുത്ത മാങ്ങാപഴം വിൽപനയ്ക്ക് എത്തിയിട്ടുണ്ട്.
ഏപ്രിൽ, മേയ് മാസങ്ങൾ മാമ്പഴക്കാലമാണ്. പക്ഷേ എത്ര നല്ല മാങ്ങാ വാങ്ങിയാലും ചിലത് മുറിച്ചു കഴിയുമ്പോൾ കേടായിരിക്കുന്നത് കാണാം, അതുമാത്രമല്ല, മുറിച്ചു വച്ച മാമ്പഴം അതിവേഗം കറക്കുന്നതു പലരും നേരിടുന്ന വലിയ പ്രശ്നമാണ്. മുറിച്ചു വച്ചാൽ എന്തുകൊണ്ടാണ് മുറിച്ചതിന് പിന്നാലെ മാമ്പാഴം കറക്കുന്നത്?
ഓക്സിഡേഷൻ എന്ന രാസപ്രവർത്തനമാണ് ഇതിന് പിന്നിലെ വില്ലൻ. മുറിച്ച പഴവർഗങ്ങളുടെ പ്രതലത്തിൽ അന്തരീക്ഷത്തിലെ ഓക്സിജൻ പ്രവർത്തിക്കുന്നതിന്റെ ഫലമായാണ് അവയുടെ നിറംമങ്ങുന്നതും കറക്കുന്നതും. എന്നാൽ മാമ്പഴം അടക്കമുള്ള ഏത് പഴവർഗവും ഇങ്ങനെ കറുത്തു എന്നതിനർത്ഥം അത് ഭക്ഷ്യയോഗ്യമല്ല എന്നല്ല. എന്നാൽ ഇനി പറയുന്ന ചില പൊടിക്കൈകൾ പ്രയോഗിച്ചുകൊണ്ട് മുറിച്ച മാമ്പഴം ഫ്രഷ് ആയി കാത്തുസൂക്ഷിക്കാൻ നമുക്ക് സാധിക്കും.
1. നല്ല മാമ്പഴം തിരഞ്ഞെടുക്കുക
കഴിക്കാൻ എടുക്കുന്ന ഏകദേശം സമയം കണക്കാക്കി വേണം മാമ്പഴം തിരഞ്ഞെടുക്കാൻ. അധികം പഴുത്ത മാമ്പഴം ഉടൻതന്നെ കഴിക്കുന്നതാണ് ഉത്തമം. എന്നാൽ മുറിച്ചുവച്ച ശേഷം പിന്നീട് കഴിക്കാം എന്നതാണ് ഉദ്ദേശമെങ്കിൽ അൽപം പഴുപ്പ് കുറഞ്ഞ മാങ്ങ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കാഴ്ചയിൽ ദൃഢം എന്ന് തോന്നുമ്പോഴും കൈവിരൽ കൊണ്ട് അമർത്തുമ്പോൾ ഞെക്ക് കൊള്ളുന്ന മാങ്ങയാണ് ശരിയായ പരുവം.
2. ശരിയായി മുറിക്കുക
മാങ്ങ നന്നായി കഴുകി തുടച്ചശേഷം മൂർച്ചയുള്ള കത്തി ഉപയോഗിച്ചു വേണം മുറിയ്ക്കാൻ. മാങ്ങയുടെ വശങ്ങളിലായി മൂർച്ചയുള്ള കത്തി ഉപയോഗിച്ച് രണ്ട് കഷണങ്ങളായി വേണം മാങ്ങ ആദ്യം മുറിയ്ക്കാൻ. ആവശ്യമെങ്കിൽ പിന്നീട് ചെറിയ ക്യൂബ് ആകൃതിയിൽ ഇവ മുറിച്ചു മാറ്റാവുന്നതാണ്. ഇത്തരത്തിൽ സൂക്ഷിക്കുന്നത് കൂടുതൽ നേരം മാമ്പഴത്തിന്റെ സ്വാഭാവികത നഷ്ടപ്പെടാതിരിക്കാനും സഹായിക്കും
3. നാരങ്ങാ നീര് ചേർത്തു വയ്ക്കാം
ഓക്സിഡേഷൻ പ്രവർത്തനത്തിന്റെ വേഗത കുറയ്ക്കാൻ രാസഗുണമുള്ള പദാർത്ഥങ്ങൾ സഹായിക്കും എന്നതാണ് ശാസ്ത്രം. അതുകൊണ്ടുതന്നെ മുറിച്ചു വച്ചിരിക്കുന്ന മാമ്പഴ കഷ്ണങ്ങളിൽ പുളി രസമുള്ള നാരങ്ങ, ഓറഞ്ച് എന്നിവയുടെ നീര് ചെറുതായി തളിക്കുന്നത് അവയുടെ സ്വാഭാവികത നിലനിർത്താൻ സഹായിക്കും
4. വായു കടക്കാത്ത പാത്രത്തിൽ ശരിയായി സൂക്ഷിച്ചു വയ്ക്കുക
വായുവിന്റെ അസാന്നിധ്യത്തിൽ ഓക്സിഡേഷൻ എന്ന രാസപ്രവർത്തനത്തിന് ആയുസ്സ് ഇല്ല. അതുകൊണ്ടുതന്നെ മുറിച്ച മാമ്പഴ കഷണങ്ങൾ ഒരു എയർ ടൈറ്റ് കണ്ടെയ്നറിലോ, സിപ് ലോക്ക് കവറിലോ ശരിയായി സൂക്ഷിക്കേണ്ടതാണ്. ഇത്തരം കവറിൽ മാങ്ങ സൂക്ഷിക്കുന്നതിന് മുൻപായി അതിലെ വായു മുഴുവനായും പുറത്തുപോയിട്ടുണ്ട് എന്ന് ഉറപ്പാക്കാൻ മറക്കരുത് കേട്ടോ.
5.കുറഞ്ഞ താപനില ഉറപ്പാക്കുക
റഫ്രിജറേറ്ററില്‍ വച്ചുകൊണ്ടു കുറഞ്ഞ താപനില ഉറപ്പാക്കുന്നത് ഓക്സിഡേഷൻ പ്രവർത്തനത്തിന്റെ വേഗത കുറയ്ക്കാൻ സഹായിക്കുന്നു. അതുകൊണ്ടുതന്നെ ശരിയായ ആകൃതിയിൽ മുറിച്ചെടുത്തു കണ്ടെയ്നറുകളിൽ സൂക്ഷിക്കുന്ന മാമ്പഴ കഷണങ്ങൾ ഫ്രിജിൽ വയ്ക്കുന്നതിലൂടെ രണ്ടോ മൂന്നോ ദിവസം വരെ അതിന്റെ സ്വാഭാവികത കാത്തുസൂക്ഷിക്കാൻ കഴിയും. മാമ്പഴ കഷ്ണങ്ങളിലെ ജലാംശം മുഴുവൻ വലിച്ചെടുത്ത്, കുറഞ്ഞ താപനിലയിൽ ഫ്രീസ് ചെയ്തു സൂക്ഷിക്കുന്നതിലൂടെ മാമ്പഴം മൂന്നുമാസം വരെ ഭക്ഷ്യയോഗ്യമാക്കാനും സാധിക്കും.