വണ്ണവും കുടവയറും കുറയ്ക്കണോ? ചെറുനാരങ്ങ ഇനി ഇങ്ങനെ കുടിച്ചു നോക്കൂ
ഇരുന്നുള്ള ജോലിയും വ്യായാമക്കുറവും മൂലം ശരീരത്തിൽ എളുപ്പത്തിൽ പ്രത്യക്ഷപ്പെടുന്ന ഒന്നാണ് കുടവയർ. ഒരിക്കൽ വന്നുപോയാൽ കൂടുകയല്ലാതെ കുറയുക എന്നൊരു കാര്യം കുടവയറിന്റെ കാര്യത്തിലുണ്ടാകുകയില്ല. എന്നാൽ ചിട്ടയായ വ്യായാമവും ഭക്ഷണവും വയറുകുറയാൻ സഹായിക്കും. എന്നാൽ വ്യായാമത്തിനൊപ്പം ചെറുനാരങ്ങ ചേർത്ത പല

ഇരുന്നുള്ള ജോലിയും വ്യായാമക്കുറവും മൂലം ശരീരത്തിൽ എളുപ്പത്തിൽ പ്രത്യക്ഷപ്പെടുന്ന ഒന്നാണ് കുടവയർ. ഒരിക്കൽ വന്നുപോയാൽ കൂടുകയല്ലാതെ കുറയുക എന്നൊരു കാര്യം കുടവയറിന്റെ കാര്യത്തിലുണ്ടാകുകയില്ല. എന്നാൽ ചിട്ടയായ വ്യായാമവും ഭക്ഷണവും വയറുകുറയാൻ സഹായിക്കും. എന്നാൽ വ്യായാമത്തിനൊപ്പം ചെറുനാരങ്ങ ചേർത്ത പല തരത്തിലുള്ള പാനീയങ്ങൾ തയാറാക്കി കുടിക്കാവുന്നതാണ്. ശരീരഭാരം കുറയ്ക്കാനിതു സഹായിക്കും. എങ്ങനെയാണ് തയാറാക്കുന്നതെന്നും ഗുണങ്ങൾ എന്തൊക്കെയെന്നും അറിയാം.
കുടവയർ കുറയ്ക്കാൻ ശ്രമിക്കുന്നവർ ഡയറ്റിൽ സ്ഥിരമായി ഉൾപ്പെടുത്തേണ്ട ഒന്നാണ് ചെറുനാരങ്ങ. ഉയർന്ന അളവിൽ ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും നാരുകളും അടങ്ങിയിരിക്കുന്നത് കൊണ്ടുതന്നെ മെറ്റബോളിസം വർധിപ്പിക്കാനും ശരീരത്തിനാവശ്യമില്ലാത്തവയെ പുറന്തള്ളാനും സഹായിക്കും. കരളിന്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താനും ചെറുനാരങ്ങ സഹായിക്കും. ചെറുനാരങ്ങ ജൂസിൽ വളരെ കുറവ് കാലറി മാത്രമേ അടങ്ങിയിട്ടുള്ളൂ. ദഹനം മെച്ചപ്പെടുത്താനും ഇതേറെ ഗുണകരമാണ്.
ചിയ സീഡ് - ചെറുനാരങ്ങ
ചെറുനാരങ്ങയ്‌ക്കൊപ്പം ചിയാസീഡുകൾ കൂടി ചേർത്ത് ജ്യൂസ് തയാറാക്കാം. നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട് ഈ പാനീയത്തിൽ. ദഹനം മെച്ചപ്പെടുത്തും, വിശപ്പ് കുറയ്ക്കും, മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഏറെ സഹായകരമാണ്. വിശപ്പു കുറയ്ക്കുന്നത് കൊണ്ടുതന്നെ അമിതമായി ഭക്ഷണം കഴിക്കണമെന്ന ചിന്തയുണ്ടാകുകയുമില്ല. ഒമേഗ 3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, കൂടാതെ ധാരാളം വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയും ചിയ സീഡുകളിൽ ഉണ്ട്. പൊതുവെ ഇത് ശരീരത്തിന് ഏറെ ഗുണകരമാണ്.
പച്ചമഞ്ഞൾ - ചെറുനാരങ്ങ
മഞ്ഞൾ ചേർത്താണ് ഈ ചെറുനാരങ്ങ ജ്യൂസ് തയാറാക്കിയെടുക്കുന്നത്. എളുപ്പത്തിൽ ശരീര ഭാരം കുറയ്ക്കാൻ ഈ പാനീയം സഹായിക്കും. ആന്റി ഓക്സിഡന്റുകളും ആന്റി ഇൻഫ്ളമേറ്ററി ഘടകങ്ങളും ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് മഞ്ഞളിലെ കുർകുമിൻ. അമിതവണ്ണവും വയറിലെ കൊഴുപ്പും കുറയ്ക്കാനിതു സഹായിക്കും. നാരങ്ങാ നീരിനൊപ്പം പച്ചമഞ്ഞളും കുരുമുളകും ചൂടുവെള്ളവും ചേർത്താണ് പാനീയം തയാറാക്കുന്നത്. മെറ്റബോളിസം വർധിപ്പിക്കുന്നതിനൊപ്പം കുടവയർ കുറയ്ക്കാനുമിതു സഹായിക്കുന്നു.
ഇഞ്ചി - ചെറുനാരങ്ങ
ചെറുനാരങ്ങയ്‌ക്കൊപ്പം ഇഞ്ചി കൂടി ചേരുമ്പോൾ ശരീരത്തിന് അതേറെ ഗുണകരമാണ്. ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനുമൊക്കെ ചെറുനാരങ്ങ - ഇഞ്ചി ചേർത്ത ജൂസ് കഴിച്ചാൽ മതിയാകും. കുടലിന്റെ ആരോഗ്യത്തിനും ഇതേറെ ഉത്തമമാണ്. ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന തെർമോജനിക് ഘടകങ്ങൾ മെറ്റബോളിസം വർധിപ്പിക്കാനും ശരീര ഭാരം നിയന്ത്രിക്കാനും സഹായകരമാണ്.