ദിവസവും ഉണക്കമുന്തിരി കഴിക്കാറുണ്ടോ? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
പായസങ്ങളിലും മധുരപലഹാരങ്ങളിലുമെല്ലാം സ്ഥിരമായി ചേര്‍ക്കുന്ന ഒന്നാണ് ഉണക്കമുന്തിരി. മഞ്ഞയും പച്ചയുമെല്ലാം നിറങ്ങളില്‍ ലഭ്യമാണെങ്കിലും പോഷകഗുണങ്ങളുടെ കാര്യത്തില്‍ കറുത്ത ഉണക്കമുന്തിരിയാണ് നല്ലത്. ഫിറ്റ്നസ് നോക്കുന്ന പലരും, തലേന്ന് വെള്ളത്തില്‍ ഇട്ടു കുതിര്‍ത്ത ഉണക്കമുന്തിരി രാവിലെ വെറുംവയറ്റില്‍
പായസങ്ങളിലും മധുരപലഹാരങ്ങളിലുമെല്ലാം സ്ഥിരമായി ചേര്‍ക്കുന്ന ഒന്നാണ് ഉണക്കമുന്തിരി. മഞ്ഞയും പച്ചയുമെല്ലാം നിറങ്ങളില്‍ ലഭ്യമാണെങ്കിലും പോഷകഗുണങ്ങളുടെ കാര്യത്തില്‍ കറുത്ത ഉണക്കമുന്തിരിയാണ് നല്ലത്. ഫിറ്റ്നസ് നോക്കുന്ന പലരും, തലേന്ന് വെള്ളത്തില്‍ ഇട്ടു കുതിര്‍ത്ത ഉണക്കമുന്തിരി രാവിലെ വെറുംവയറ്റില്‍
പായസങ്ങളിലും മധുരപലഹാരങ്ങളിലുമെല്ലാം സ്ഥിരമായി ചേര്‍ക്കുന്ന ഒന്നാണ് ഉണക്കമുന്തിരി. മഞ്ഞയും പച്ചയുമെല്ലാം നിറങ്ങളില്‍ ലഭ്യമാണെങ്കിലും പോഷകഗുണങ്ങളുടെ കാര്യത്തില്‍ കറുത്ത ഉണക്കമുന്തിരിയാണ് നല്ലത്. ഫിറ്റ്നസ് നോക്കുന്ന പലരും, തലേന്ന് വെള്ളത്തില്‍ ഇട്ടു കുതിര്‍ത്ത ഉണക്കമുന്തിരി രാവിലെ വെറുംവയറ്റില്‍
പായസങ്ങളിലും മധുരപലഹാരങ്ങളിലുമെല്ലാം സ്ഥിരമായി ചേര്‍ക്കുന്ന ഒന്നാണ് ഉണക്കമുന്തിരി. മഞ്ഞയും പച്ചയുമെല്ലാം നിറങ്ങളില്‍ ലഭ്യമാണെങ്കിലും പോഷകഗുണങ്ങളുടെ കാര്യത്തില്‍ കറുത്ത ഉണക്കമുന്തിരിയാണ് നല്ലത്. ഫിറ്റ്നസ് നോക്കുന്ന പലരും, തലേന്ന് വെള്ളത്തില്‍ ഇട്ടു കുതിര്‍ത്ത ഉണക്കമുന്തിരി രാവിലെ വെറുംവയറ്റില്‍ കഴിക്കാറുണ്ട്. ഇങ്ങനെ കഴിക്കുമ്പോള്‍ മുന്തിരിയിലെ കെമിക്കലുകള്‍ നീക്കം ചെയ്യപ്പെടുകയും കൂടാതെ ദഹനപ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കുകയും ചെയ്യും.
ഇടസമയത്ത് സ്‌നാക്ക്‌സ് പോലെ ഉണക്കമുന്തിരി കഴിക്കാവുന്നതാണ്. കഴിക്കുമ്പോള്‍ ഒരിക്കലും അമിതമായി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കുട്ടികൾക്കും ഉണക്കമുന്തിരി നൽകാവുന്നതാണ്. കുട്ടികൾക്ക് നൽകുന്ന അനാരോഗ്യകരമായ ചോക്ലേറ്റുകൾക്കും മിഠായികൾക്കും പകരമായി ഇനി ഉണക്കമുന്തിരി നൽകാം. ഇതിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ കുട്ടികൾ കൂടുതൽ ഊർജസ്വലരാകും. ഒരു രാത്രി മുഴുവൻ ഉണക്കമുന്തിരി വെള്ളത്തിൽ കുതിർത്ത ശേഷം അടുത്ത ദിവസം രാവിലെ ആ വെള്ളം കുടിക്കാം. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇങ്ങനെയും കഴിക്കാം.
ഉണക്കമുന്തിരി ശരിയായി സൂക്ഷിക്കുന്നത് കൊണ്ട് അവയുടെ പുതുമയും സ്വാദും നിലനിർത്താൻ സാധിക്കും. ഉണക്കമുന്തിരി എങ്ങനെ ഫലപ്രദമായി സംഭരിക്കാം എന്നു നോക്കാം.
ശരിയായ കണ്ടെയ്നർ തിരഞ്ഞെടുക്കുക: ഉണക്കമുന്തിരി വായുകടക്കാത്ത കണ്ടെയ്നറിലേക്ക് മാറ്റുക. ഉണക്കമുന്തിരി കൂടുതൽ വേഗത്തിൽ ഉണങ്ങുകയോ കേടാകുകയോ ചെയ്യുന്നതിനാൽ, അടുപ്പുകൾ അല്ലെങ്കിൽ ഓവനുകൾക്ക് സമീപം സൂക്ഷിക്കുന്നത് ഒഴിവാക്കുക.
ഉണക്കമുന്തിരിയിൽ ഈർപ്പം ആയാൽ പെട്ടെന്ന് പൂപ്പല്‍ പിടിക്കും. അതിനാൽ ഉണക്കമുന്തിരി സംഭരിക്കുന്നതിന് മുമ്പ് പൂർണമായും ഉണങ്ങിയതാണെന്ന് ഉറപ്പാക്കുക. ഉണക്കമുന്തിരി നനഞ്ഞതോ ഒട്ടിപ്പിടിക്കുന്നതോ ആണെങ്കിൽ, കണ്ടെയ്നറിൽ വയ്ക്കുന്നതിന് മുമ്പ് വൃത്തിയുള്ള തുണി അല്ലെങ്കിൽ പേപ്പർ ടവൽ ഉപയോഗിച്ച് ഉണക്കാം.
പുതുമ ഉണ്ടോയെന്ന് പരിശോധിക്കുക: ഉണക്കമുന്തിരി സൂക്ഷിക്കുന്നതിനുമുമ്പ്, പൂപ്പൽ, നിറവ്യത്യാസം അല്ലെങ്കിൽ ദുർഗന്ധം എന്നിവയുണ്ടോയെന്ന് പരിശോധിക്കുക. കേടായതായി തോന്നുന്ന ഉണക്കമുന്തിരി ബാക്കിയുള്ളവയെയും പെട്ടെന്ന് കേടാക്കും.
ഫ്രീസർ സംഭരണം ഒഴിവാക്കുക: ഉണക്കമുന്തിരി ദീർഘകാലം ഉപയാഗിക്കുന്നതിനായി ഫ്രീസറിൽ സൂക്ഷിക്കാറുണ്ടെങ്കിൽ ഇനി അങ്ങനെ ചെയ്യേണ്ട, അവയുടെ ഘടനയും സ്വാദും നഷ്ടപ്പെടുകയും ചെയ്യും.
ഉണക്കമുന്തിരി ശരിയായി സംഭരിക്കുമ്പോൾ അവയ്ക്ക് ഒരു നീണ്ട ഷെൽഫ് ലൈഫ് ഉണ്ടെങ്കിലും, അവ മികച്ചതാണെന്ന് ഉറപ്പാക്കാൻ ന്യായമായ സമയപരിധിക്കുള്ളിൽ ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്.
ആരോഗ്യ ഗുണങ്ങള്‍ ഏറെയുണ്ട്
കറുത്ത മുന്തിരിയില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ സോഡിയത്തിന്‍റെ അളവ് കുറയ്ക്കും. അതിനാല്‍ രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതില്‍ ഇത് ഒരു പ്രധാന പങ്കുവഹിക്കുന്നു. ചീത്ത കൊളസ്ട്രോള്‍ എന്നറയിപ്പെടുന്ന എല്‍ഡിഎല്‍ കുറയ്ക്കുന്നതിനാല്‍, മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിനും ഇത് സഹായിക്കുന്നു. കൊളസ്ട്രോൾ കുറയ്ക്കാനും കാൻസറിനെ പ്രതിരോധിക്കാനും സഹായിക്കുന്ന റെസ്‍വെറാ ട്രോൾ എന്ന ഫൈറ്റോകെമിക്കല്‍ ഇതിലുണ്ട്. മാത്രമല്ല, ഇതിലുള്ള കാല്‍സ്യം എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
കറുത്ത മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന അയണും വൈറ്റമിന്‍ ബി കോംപ്ലക്സും ചുവന്ന രക്താണുക്കള്‍ ഉണ്ടാകാന്‍ സഹായിക്കുന്നതിനാല്‍ കറുത്ത മുന്തിരി ദിവസവും കഴിക്കുന്നത് വിളര്‍ച്ച നിയന്ത്രിക്കാന്‍ സഹായിക്കും. കറുത്ത മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള ഡയറ്ററി ഫൈബര്‍ മലബന്ധം അകറ്റാനും ദഹനം കൂട്ടാനും സഹായിക്കും. ഇത്രയേറെ ഗുണങ്ങള്‍ ഉണ്ടെങ്കിലും ഉണക്കമുന്തിരി അമിതമായി കഴിക്കാതിരിക്കുക. ദിവസവും 15-20 ഗ്രാം വരെ ഉണക്കമുന്തിരിയാണ് ഗുണഫലങ്ങള്‍ക്കായി ആരോഗ്യവിദഗ്ദര്‍ ശുപാര്‍ശ ചെയ്യുന്നത്.