വണ്ണം കുറയ്ക്കാന്‍ ഏതാണ് നല്ലത്? സൂചി റവയോ കടലപ്പൊടിയോ!
നമ്മള്‍ സ്ഥിരമായി കഴിക്കുന്ന രണ്ടു ഭക്ഷ്യവസ്തുക്കളാണ് സൂചി റവ, കടലപ്പൊടി എന്നിവ. വിവിധ തരത്തിലുള്ള പലഹാരങ്ങള്‍ ഇവ കൊണ്ട് ഉണ്ടാക്കുന്നു. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ ഇവ രണ്ടും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഏറ്റവും മികച്ച ഫലം ലഭിക്കാന്‍ ഏതു കഴിക്കണം എന്നൊരു സംശയം മിക്കവരുടെയും മനസ്സില്‍
നമ്മള്‍ സ്ഥിരമായി കഴിക്കുന്ന രണ്ടു ഭക്ഷ്യവസ്തുക്കളാണ് സൂചി റവ, കടലപ്പൊടി എന്നിവ. വിവിധ തരത്തിലുള്ള പലഹാരങ്ങള്‍ ഇവ കൊണ്ട് ഉണ്ടാക്കുന്നു. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ ഇവ രണ്ടും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഏറ്റവും മികച്ച ഫലം ലഭിക്കാന്‍ ഏതു കഴിക്കണം എന്നൊരു സംശയം മിക്കവരുടെയും മനസ്സില്‍
നമ്മള്‍ സ്ഥിരമായി കഴിക്കുന്ന രണ്ടു ഭക്ഷ്യവസ്തുക്കളാണ് സൂചി റവ, കടലപ്പൊടി എന്നിവ. വിവിധ തരത്തിലുള്ള പലഹാരങ്ങള്‍ ഇവ കൊണ്ട് ഉണ്ടാക്കുന്നു. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ ഇവ രണ്ടും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഏറ്റവും മികച്ച ഫലം ലഭിക്കാന്‍ ഏതു കഴിക്കണം എന്നൊരു സംശയം മിക്കവരുടെയും മനസ്സില്‍
നമ്മള്‍ സ്ഥിരമായി കഴിക്കുന്ന രണ്ടു ഭക്ഷ്യവസ്തുക്കളാണ് സൂചി റവ, കടലപ്പൊടി എന്നിവ. വിവിധ തരത്തിലുള്ള പലഹാരങ്ങള്‍ ഇവ കൊണ്ട് ഉണ്ടാക്കുന്നു. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ ഇവ രണ്ടും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഏറ്റവും മികച്ച ഫലം ലഭിക്കാന്‍ ഏതു കഴിക്കണം എന്നൊരു സംശയം മിക്കവരുടെയും മനസ്സില്‍ കാണും.
സൂചി റവ ധാന്യങ്ങളുടെ കൂട്ടത്തില്‍ പെടുന്നു. കടലപ്പൊടി പയര്‍വര്‍ഗത്തില്‍ പെട്ട ഒരു ഉല്‍പ്പന്നമാണ്. അതുകൊണ്ടുതന്നെ ഇത് പ്രാഥമികമായി ഒരു വെജിറ്റേറിയൻ പ്രോട്ടീൻ ഉറവിടമാണ്.
കാർബോഹൈഡ്രേറ്റ്, കാലറി, ഇരുമ്പ് എന്നിവയ്ക്കൊപ്പം വളരെ കുറഞ്ഞ അളവില്‍ പ്രോട്ടീനും അടങ്ങിയതാണ് ധാന്യങ്ങൾ. പയർവർഗങ്ങളില്‍പ്പെട്ട ഭക്ഷണങ്ങളിൽ നല്ല അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ധാന്യങ്ങളും പയറുവർഗങ്ങളും ഒരുമിച്ച് കഴിക്കുമ്പോള്‍, സസ്യഭുക്കുകള്‍ക്ക് പരസ്പരപൂരകങ്ങളായ ഗുണനിലവാരമുള്ള പ്രോട്ടീന്‍ ലഭിക്കുന്നു. ഉദാഹരണമായി ഉഴുന്നും അരിയും ചേര്‍ത്തുണ്ടാക്കുന്ന ഇഡ്ഡലി, പോഷകസമൃദ്ധമായ ഒരു പ്രാതലാണ് എന്ന് എല്ലാവര്‍ക്കുമറിയാം.
ഏതാണ് നല്ലത്?
പോഷകഗുണങ്ങൾ പരിശോധിച്ചാൽ, ഏതാണ് കൂടുതല്‍ മികച്ചത് എന്ന് പറയാനാവില്ല. സൂചിറവയില്‍ കൂടുതൽ നാരുകൾ ഉള്ളതിനാൽ ദഹനം എളുപ്പമാക്കുന്നു, കൂടാതെ, കടലപ്പൊടിയേക്കാള്‍ കൊഴുപ്പും കാർബോഹൈഡ്രേറ്റും കുറവാണ്. എന്നാല്‍ ഗ്ലൈസെമിക് സൂചിക കുറവായതിനാൽ പ്രമേഹമുള്ളവർക്കും ഗ്ലൂട്ടൻ സെൻസിറ്റീവായ ആളുകൾക്കും കടലപ്പൊടി കൊണ്ടുള്ള പലഹാരങ്ങള്‍ കഴിക്കുന്നത് നല്ലതാണെന്ന് പറയപ്പെടുന്നു.
സൂചി റവയുടെ ഗുണങ്ങള്‍
നന്നായി പൊടിച്ച ഗോതമ്പായതിനാൽ സൂചി ദഹിക്കാൻ എളുപ്പമാണ്. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് വളരെ നല്ലതാണ്, കാരണം, അതിൽ കാലറി കുറവും ഉയർന്ന പ്രോട്ടീനും നല്ല കൊഴുപ്പും അടങ്ങിയിട്ടുണ്ട്. കൂടാതെ കാൽസ്യവും ഇരുമ്പും ധാരാളമായി അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ കാർബോഹൈഡ്രേറ്റുകളുടെ മികച്ച ഉറവിടമാണ് സൂചി. ഇതിൽ ചീത്ത കൊളസ്ട്രോൾ ഇല്ല, ഇത് ഹൃദയാരോഗ്യത്തിനും നല്ലതാണ്. എന്നാല്‍ ഗ്ലൂട്ടന്‍ അലര്‍ജി ഉള്ളവര്‍ക്ക് സൂചി റവ കഴിക്കുന്നത് നല്ലതല്ല.
പ്രോട്ടീന്‍റെ ഉറവിടം
കടലമാവില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, നല്ല കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. വാസ്തവത്തിൽ, ഗോതമ്പ് മാവിനേക്കാൾ നല്ല കൊഴുപ്പ് ഇതിലുണ്ട്. ഭക്ഷണക്രമത്തിൽ ശരിയായ രീതിയിൽ ഉപയോഗിക്കുകയും ആരോഗ്യകരമായ രീതിയിൽ കഴിക്കുകയും ചെയ്താൽ, ശരീരഭാരം കുറയ്ക്കാൻ പോലും കടലപ്പൊടി സഹായിച്ചേക്കാം. കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്‌സ് ഉള്ളതിനാൽ പ്രമേഹമുള്ളവർക്കും ആശങ്കയില്ലാതെ കഴിക്കാം. കൂടാതെ, നാരുകൾ, ഇരുമ്പ്, ഫോളേറ്റ് എന്നിവയാൽ സമ്പുഷ്ടമാണ് ഇത്.
സൂചി റവ കൊണ്ട് ഹെൽത്തി ഉപ്പുമാവ് തയാറാക്കാം
ചേരുവകള്‍
1. സൂചി റവ - ഒരു കപ്പ്
2. വെജിറ്റബിൾ ഓയിൽ - ഒരു ചെറിയ സ്പൂൺ
3. ഇഞ്ചി പൊടിയായി അരിഞ്ഞത് - രണ്ടു ചെറിയ സ്പൂൺ
പച്ചമുളക് പൊടിയായി അരിഞ്ഞത് - രണ്ടു ചെറിയ സ്പൂൺ
വെളുത്തുള്ളി പൊടിയായി അരിഞ്ഞത് - രണ്ടു ചെറിയ സ്പൂൺ
4. മല്ലിയില - കുറച്ച്
കറിവേപ്പില - കുറച്ച്
5. കാരറ്റ് പൊടിയായി അരിഞ്ഞത് - കാൽ കപ്പ്
സവാള പൊടിയായി അരിഞ്ഞത് - കാൽ കപ്പ്
ബീൻസ് പൊടിയായി അരിഞ്ഞത് - കാൽ കപ്പ്
6. കൂൺ (രണ്ടായി പിളർന്നത്) - 150 ഗ്രാം
7. ഉപ്പ് - പാകത്തിന്
8. വെള്ളം - അരക്കപ്പ്
9. തേങ്ങ ചിരകിയത് - ഒരു വലിയ സ്പൂൺ
തയാറാക്കുന്ന വിധം
സൂചിഗോതമ്പു റവ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി, മൂന്നാമത്തെ ചേരുവ വഴറ്റുക. വഴന്ന ശേഷം ഇതിലേക്കു കറിവേപ്പിലയും മല്ലിയിലയും ചേർത്തു വഴറ്റുക. വഴന്നശേഷം അഞ്ചാമത്തെ ചേരുവയും ചേർത്തു വഴറ്റണം. സവാള ചുവന്നു തുടങ്ങുമ്പോൾ ഇതിലേക്കു കൂൺ ചേർത്തു വീണ്ടും വഴറ്റുക. പാകത്തിനുപ്പു ചേർത്തിളക്കി രണ്ടു മിനിറ്റ് അടച്ചുവച്ച് ചെറുതീയിൽ വേവിക്കണം. അടപ്പു തുറന്ന് സൂചിഗോതമ്പു റവ ചേർത്തിളക്കി വെള്ളവും ഒഴിച്ചു വേവിക്കുക. പാകമായ ശേഷം തേങ്ങയും ചേർത്തിളക്കി വാങ്ങി വിളമ്പാം.