അമിതവണ്ണം കുറയ്ക്കാൻ കറിവേപ്പില സൂപ്പറാണ്; മാസങ്ങളോളം ഫ്രെഷായി വയ്ക്കാൻ ഇങ്ങനെ ചെയ്യൂ
കറികളുടെ മണവും രുചിയും വർധിപ്പിക്കുന്നതിൽ കറിവേപ്പിലയുടെ പങ്കുചെറുതല്ല. കറികൾ താളിക്കുമ്പോൾ കടുകിനൊപ്പം തന്നെ കറിവേപ്പിലയ്ക്കും സ്ഥാനമുണ്ട്. ആരെയും ആകർഷിക്കുന്ന ഗന്ധം മാത്രമല്ല, പോഷകഗുണങ്ങളാലും സമ്പന്നമാണ് ഈ ഇലകൾ. ശരീരത്തെ വിഷവിമുക്തമാക്കാനുള്ള കഴിവും കറിവേപ്പിലയ്ക്കുണ്ട്. കുടിക്കാനുള്ള വെള്ളം
കറികളുടെ മണവും രുചിയും വർധിപ്പിക്കുന്നതിൽ കറിവേപ്പിലയുടെ പങ്കുചെറുതല്ല. കറികൾ താളിക്കുമ്പോൾ കടുകിനൊപ്പം തന്നെ കറിവേപ്പിലയ്ക്കും സ്ഥാനമുണ്ട്. ആരെയും ആകർഷിക്കുന്ന ഗന്ധം മാത്രമല്ല, പോഷകഗുണങ്ങളാലും സമ്പന്നമാണ് ഈ ഇലകൾ. ശരീരത്തെ വിഷവിമുക്തമാക്കാനുള്ള കഴിവും കറിവേപ്പിലയ്ക്കുണ്ട്. കുടിക്കാനുള്ള വെള്ളം
കറികളുടെ മണവും രുചിയും വർധിപ്പിക്കുന്നതിൽ കറിവേപ്പിലയുടെ പങ്കുചെറുതല്ല. കറികൾ താളിക്കുമ്പോൾ കടുകിനൊപ്പം തന്നെ കറിവേപ്പിലയ്ക്കും സ്ഥാനമുണ്ട്. ആരെയും ആകർഷിക്കുന്ന ഗന്ധം മാത്രമല്ല, പോഷകഗുണങ്ങളാലും സമ്പന്നമാണ് ഈ ഇലകൾ. ശരീരത്തെ വിഷവിമുക്തമാക്കാനുള്ള കഴിവും കറിവേപ്പിലയ്ക്കുണ്ട്. കുടിക്കാനുള്ള വെള്ളം
കറികളുടെ മണവും രുചിയും വർധിപ്പിക്കുന്നതിൽ കറിവേപ്പിലയുടെ പങ്കുചെറുതല്ല. കറികൾ താളിക്കുമ്പോൾ കടുകിനൊപ്പം തന്നെ കറിവേപ്പിലയ്ക്കും സ്ഥാനമുണ്ട്. ആരെയും ആകർഷിക്കുന്ന ഗന്ധം മാത്രമല്ല, പോഷകഗുണങ്ങളാലും സമ്പന്നമാണ് ഈ ഇലകൾ. ശരീരത്തെ വിഷവിമുക്തമാക്കാനുള്ള കഴിവും കറിവേപ്പിലയ്ക്കുണ്ട്. കുടിക്കാനുള്ള വെള്ളം തിളപ്പിക്കുമ്പോൾ കറിവേപ്പില കൂടി ചേർത്ത് തിളപ്പിക്കാവുന്നതാണ്. ശരീരത്തിന് ആവശ്യമില്ലാത്ത വസ്തുക്കളെ പുറന്തള്ളാനിതു സഹായിക്കും. നിസാരമെന്നു വിചാരിച്ചു, കറികളിൽ നിന്നുമെടുത്തു പുറത്തു കളയുന്ന കറിവേപ്പിലയുടെ ഗുണങ്ങളെക്കുറിച്ചറിയാം.
കറിവേപ്പിലയിട്ടു എങ്ങനെ വെള്ളം തയാറാക്കിയെടുക്കാമെന്നു നോക്കാം
ഒരു കൈ നിറയെ കറിവേപ്പിലയെടുത്ത് നന്നായി കഴുകിയെടുക്കാം. ഒരു വലിയ പാത്രത്തിൽ വെള്ളം തിളപ്പിച്ച്, അതിലേക്കു കറിവേപ്പിലയും കുറച്ച് മഞ്ഞളും ചേർത്ത് കൊടുക്കണം. കുറച്ച് സമയം കഴിഞ്ഞു തീ അണച്ചതിനു ശേഷം ചൂടാറുമ്പോൾ ഇലയും മഞ്ഞളും അരിച്ച് മാറ്റാവുന്നതാണ്. ആവശ്യമെങ്കിൽ മാത്രം അല്പം നാരങ്ങാനീരും തേനും ചേർത്ത് കുടിക്കാവുന്നതാണ്.
ഒരു വർഷം വരെ നല്ല ഫ്രഷായി ഇരിക്കും
കറിവേപ്പില കൂടുതൽ കാലം ഫ്രെഷായി വയ്ക്കാൻ പറ്റില്ലെന്നാണ് മിക്ക വീട്ടമ്മമാരും പറയുന്നത്. കടയിൽ നിന്ന് വാങ്ങിയാലും ഫ്രിജിൽ വച്ചാലും വേഗം വേപ്പില കേടാകും. ചില ട്രിക്കുകൾ പ്രയോഗിച്ചാൽ ഫ്രഷായി ദീർഘനാൾ കറിവേപ്പില ഉപയോഗിക്കാം.
∙കറിവേപ്പില ആദ്യം നന്നായി കഴുകാം. ശേഷം ഒരു ബൗളിൽ വെള്ളം എടുത്തിട്ട് അതിലേക്ക് 5 സ്പൂൺ വിനാഗിരി ചേർത്ത് യോജിപ്പിക്കണം. അതില്‍ കറിവേപ്പില ഇട്ട് വയ്ക്കാം. ശേഷം മറ്റൊരു ബൗളിൽ നോർമൽ വെള്ളവും ഇടുക്കണം. വിനാഗിരി ചേർത്ത വെള്ളത്തിൽ നിന്ന് കറിവേപ്പില മറ്റേ വെള്ളത്തിലിട്ട് ഒന്നൂടെ കഴുകി എടുക്കാം. ശേഷം കറിവേപ്പില തണ്ടിൽ നിന്ന് ഉൗരി എടുത്ത് ടിഷ്യൂ പേപ്പർ കൊണ്ട് വെള്ളമയം ഒപ്പി കളയാം. ഒട്ടും വെള്ളം ഇല്ലാതെ സിബ് ലോക്ക് കവറിലിട്ട് ഫ്രിജിൽ സൂക്ഷിക്കാം. കറിവേപ്പിലയുടെ പച്ചപ്പ് നഷ്ടപ്പെടാതെ വർഷങ്ങൾ കേടുകൂടാതെ ഫ്രഷ് ആയി സൂക്ഷിക്കാം.
∙കറിവേപ്പില കഴുകി വൃത്തിയാക്കി ഒരു കോട്ടൺ തുണിയിൽ നിരത്തി ഇടുക. ജലാംശ നന്നായി മാറിയാൽ അടപ്പ് മുറുക്കമുള്ള കുപ്പിയിൽ ആക്കാം. ഒരു മാസം വരെ നല്ല ഫ്രഷ് കറിവേപ്പില സൂക്ഷിക്കാം.
∙കറിവേപ്പില വെള്ളമയമില്ലാതെ പേപ്പറിലോ സിബ് ലോക്ക് കവറിലോ ഇട്ട് ഫ്രിജിൽ വയ്ക്കാവുന്നതുമാണ്.
ഗുണങ്ങളേറെയുണ്ട്
∙ആന്റിഓക്സിഡന്റുകളായ ഫ്ലാവോനോയ്ഡുകൾ, ഫെനോലിക് കോമ്പൗണ്ടുകൾ, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ് കറിവേപ്പില. ഈ ആന്റിഓക്‌സിഡന്റുകൾ ശരീരത്തിന് ദോഷം ചെയ്യുന്നവയെ നിർവീര്യമാക്കാൻ സഹായിക്കും. കോശങ്ങളുടെ കേടുപാടുകൾ പരിഹരിക്കുകയും വാർധക്യത്തെ തടയുകയും ചെയ്യും.
∙ ശരീരത്തിലെത്തുന്ന അനാവശ്യ വസ്തുക്കൾ, വിഷകരമായവ എന്നിവയെ ചെറുക്കാൻ കറിവേപ്പിലയിലെ ചില ഘടകങ്ങൾ സഹായിക്കും. അതിനായി കറിവേപ്പില ചേർത്ത വെള്ളം കുടിച്ചാൽ മതിയാകും.
∙വളരെ കാലം മുൻപ് മുതൽക്കു തന്നെ ആയുർവേദ മരുന്നുകളിൽ കറിവേപ്പില ഒരു പ്രധാന കൂട്ടായി ഉപയോഗിച്ചിരുന്നു. ദഹനത്തെ സഹായിക്കുന്നു എന്ന് മാത്രമല്ല, ഗ്യാസ്ട്രബിൾ, ദഹനക്കേട്, മലബന്ധം, വയറുകമ്പനം തുടങ്ങിയ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമാണിത്. മേൽ സൂചിപ്പിച്ചതു പോലെ കറിവേപ്പില ചേർത്ത വെള്ളം ദിവസവും കുടിക്കുന്നത് വയറിലെ പ്രശ്‍നങ്ങൾ ഒരു പരിധി വരെ കുറയാൻ സഹായിക്കും.
∙ചില പഠനങ്ങൾ പറയുന്നത് കറിവേപ്പിലയിലെ ചില ഘടകങ്ങൾ ശരീര ഭാരം നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ്. കൃത്യമായ ഡയറ്റ് പിന്തുടരുന്നതിനൊപ്പം ദിവസവും കറിവേപ്പില ചേർത്ത് തിളപ്പിച്ച വെള്ളം കൂടി കുടിക്കുന്നത് അമിതവണ്ണത്തെ നിയന്ത്രിക്കും.
∙ കറിവേപ്പിലയിലെ ബയോആക്റ്റീവ് ഘടകങ്ങൾ ശരീരത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു. അതുകൊണ്ടുതന്നെ പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കാനും കറിവേപ്പില ചേർത്ത വെള്ളം കുടിച്ചാൽ മതിയാകും.
∙വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ എന്നുവേണ്ട നിരവധി ഘടകങ്ങൾ കറിവേപ്പിലയിൽ അടങ്ങിയിട്ടുണ്ട്. ചർമത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം തന്നെ തലമുടിയുടെ വളർച്ചയെയും സഹായിക്കുന്നു. ചർമം തിളങ്ങാനും തലമുടിയ്ക്ക് കരുത്ത് നൽകാനും കറിവേപ്പില വെള്ളം ദിവസവും ശീലമാക്കാവുന്നതാണ്.