വെളുത്ത ബ്രെഡ് കഴിക്കരുതെന്ന് പറയും, പക്ഷേ അത് ആരോഗ്യകരമാക്കാന്‍ വഴിയുണ്ടെങ്കിലോ?
പ്രമേഹമോ പ്രമേഹത്തിനുള്ള സാധ്യതയോ ഉള്ളവര്‍ക്ക് പൊതുവേ കുറഞ്ഞ ഗ്ലൈസീമിക് സൂചികയുള്ള ഭക്ഷണങ്ങളാണ് ശുപാര്‍ശ ചെയ്യുന്നത്. അതുകൊണ്ടുതന്നെ സാധാരണ വൈറ്റ് ബ്രെഡ് കഴിക്കുന്നത് ഇവര്‍ക്ക് നല്ലതല്ല. ഉയര്‍ന്ന ഗ്ലൈസീമിക് സൂചികയുള്ളതിനാല്‍ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിപ്പിക്കുന്നതിന്

പ്രമേഹമോ പ്രമേഹത്തിനുള്ള സാധ്യതയോ ഉള്ളവര്‍ക്ക് പൊതുവേ കുറഞ്ഞ ഗ്ലൈസീമിക് സൂചികയുള്ള ഭക്ഷണങ്ങളാണ് ശുപാര്‍ശ ചെയ്യുന്നത്. അതുകൊണ്ടുതന്നെ സാധാരണ വൈറ്റ് ബ്രെഡ് കഴിക്കുന്നത് ഇവര്‍ക്ക് നല്ലതല്ല. ഉയര്‍ന്ന ഗ്ലൈസീമിക് സൂചികയുള്ളതിനാല്‍ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിപ്പിക്കുന്നതിന് കാരണമാകും. അതിനാല്‍ രാവിലെ വളരെ എളുപ്പത്തില്‍ കഴിക്കാവുന്നതാണെങ്കിലും ഇവര്‍ക്ക് ബ്രെഡ് കഴിക്കാന്‍ പറ്റാറില്ല.
വെളുത്ത ബ്രെഡില്‍ പോഷകമൂല്യം വളരെ കുറവാണ് എന്നതാണ് മറ്റൊരു കാര്യം. അങ്ങേയറ്റം റിഫൈന്‍ ചെയ്ത മാവാണ് ബ്രെഡ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. കൂടാതെ, വൈറ്റ് ബ്രെഡിൽ അടങ്ങിയിരിക്കുന്ന അഡിറ്റീവുകൾ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.
എന്നാല്‍, പ്രമേഹരോഗികള്‍ക്ക് ആരോഗ്യത്തെ ദോഷകരമായി ബാധിക്കാത്ത രീതിയില്‍ വൈറ്റ് ബ്രെഡ് കഴിക്കാന്‍ ഒരു വഴി ഉണ്ടെങ്കിലോ? യുകെ ആസ്ഥാനമായുള്ള ഡോ കരൺ രാജ് ആണ് ഇങ്ങനെ ഒരു വഴിയുമായി മുന്നോട്ടു വന്നിരിക്കുന്നത്.
ഘട്ടം 1: ബ്രെഡ് എടുക്കുക.
ഘട്ടം 2: ഇത് ഫ്രീസ് ചെയ്യുക.
ഘട്ടം 3: ഇത് ഡിഫ്രോസ്റ്റ് ചെയ്യുക.
സ്റ്റെപ്പ് 4: ഈ ബ്രെഡ് ടോസ്റ്റ് ചെയ്ത് കഴിക്കുക.
ഇങ്ങനെ ചെയ്യുന്നത് ബ്രെഡിന്റെ ഘടനയിൽ കാര്യമായ മാറ്റം വരുത്തുമെന്ന് ഡോ രാജ് അവകാശപ്പെടുന്നു. തണുപ്പിക്കുമ്പോള്‍ നാരുകളോട് സാമ്യമുള്ള ഒരു തരം പ്രതിരോധശേഷിയുള്ള അന്നജം രൂപപ്പെടുന്നതിനാല്‍ ബ്രെഡിൻ്റെ ഗ്ലൈസെമിക് ഇൻഡക്‌സ് കുറയുന്നു, അതുവഴി രക്തത്തിലെ പഞ്ചസാര വർദ്ധിക്കുന്നതിനുള്ള സാധ്യത ലഘൂകരിക്കുന്നു. ഇത് കുടലിൻ്റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
മുന്‍പ് നാഷനൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഫ്രീസുചെയ്യൽ, ഡിഫ്രോസ്റ്റിങ്, ടോസ്റ്റിങ് എന്നിവ വഴി പ്രമേഹരോഗികള്‍ക്ക് ബ്രെഡ് കഴിക്കുന്നത് കൊണ്ടുള്ള ദോഷഫലങ്ങള്‍ ഒഴിവാക്കാം എന്ന് ഇതില്‍ പറയുന്നു.
ബ്രൗൺ ബ്രെഡ് വീട്ടില്‍ ഉണ്ടാക്കാം
കടയില്‍ നിന്നു വാങ്ങുന്ന ബ്രെഡ് ഏതു തരമാണെങ്കിലും ആരോഗ്യത്തിന് ദോഷം ചെയ്യും. റര്‍ ബ്രെഡിൽ അഡിറ്റീവുകൾ , പ്രിസർവേറ്റീവുകൾ, എമൽസിഫയറുകൾ, ട്രീറ്റ്മെൻ്റ് ഏജൻ്റുകൾ, അമിതമായ അളവില്‍ ഉപ്പ്, പഞ്ചസാര എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ വീട്ടില്‍ തന്നെ എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാം.
ചേരുവകള്‍
1 1/2 കപ്പ് മൈദ
1/4 കപ്പ് ആട്ട
1 ടീസ്പൂൺ ഡ്രൈ യീസ്റ്റ്
1/2 ടീസ്പൂൺ പഞ്ചസാര
2-3 ടീസ്പൂൺ കാരമൽ
1 ടീസ്പൂൺ എണ്ണ
ചെറുചൂടുള്ള വെള്ളം
വെണ്ണ പുരട്ടിയ ബേക്കിംഗ് ടിൻ
1 മുട്ട (ചെറുതായി അടിച്ചത്)
ബ്രൗൺ ബ്രെഡ് എങ്ങനെ ഉണ്ടാക്കാം
- ഓവൻ 400 F ല്‍ സെറ്റ് ചെയ്യുക
- 1/2 കപ്പ് ഇളം ചൂടുവെള്ളത്തിൽ പഞ്ചസാര അലിയിച്ച് യീസ്റ്റ് വിതറുക. ഇത് പതഞ്ഞു വരട്ടെ
- ആട്ടയും മൈദയും ഒരുമിച്ച് മിക്സ് ചെയ്യുക. നേരത്തെ മാറ്റിവെച്ച യീസ്റ്റ് പഞ്ചസാര മിശ്രിതം പതഞ്ഞു വരുമ്പോള്‍, ഇതിലേക്ക് ഒഴിക്കുക. എണ്ണ, ഉപ്പ് എന്നിവയും ചേര്‍ക്കുക.
- ഈ മാവ് ഇളംചൂടുവെള്ളം ഒഴിച്ച് കൈ വെച്ച് നന്നായി കുഴയ്ക്കുക. ഇത് ഒരു നനഞ്ഞ തുണി ഉപയോഗിച്ച് മൂടി വയ്ക്കുക. ഈ മാവ് പൊങ്ങി വരട്ടെ.
- ആദ്യം ഉള്ള മാവിന്‍റെ ഇരട്ടിയായി വരുമ്പോള്‍ ഈ മാവ് വീണ്ടും എടുത്ത് നന്നായി അടിച്ച് കുഴയ്ക്കുക. വീണ്ടും ഇത് പൊങ്ങി വരാന്‍ വിടുക.
- രണ്ടാം പ്രാവശ്യം മാവ് പൊങ്ങുമ്പോൾ, ചെറുതായി കുഴച്ച ശേഷം, ബേക്കിംഗ് ടിന്നിലേക്ക് കയറ്റി വയ്ക്കുക. ഒരു അര മണിക്കൂര്‍ ഇങ്ങനെ ഇരിക്കട്ടെ. ഈ മാവ് വീണ്ടും പൊങ്ങി വരും.
- ഈ മാവ് മുട്ട കൊണ്ട് ബ്രഷ് ചെയ്ത് 30-40 മിനിറ്റ് നേരം പ്രീഹീറ്റ് ചെയ്ത ഓവനിൽ ബേക്ക് ചെയ്യുക.