വെറും വയറ്റില്‍ കറിവേപ്പിലയിട്ട വെള്ളം കുടിക്കാം; മാസങ്ങളോളം ഫ്രെഷായി സൂക്ഷിക്കാൻ ഇങ്ങനെ ചെയ്യൂ
ഒട്ടുമിക്ക കറികളിലും കറിവേപ്പില ഇടുന്നവരാണ് നമ്മള്‍. അതുകൊണ്ടുതന്നെ മിക്കവാറും എല്ലാ വീടുകളിലും ഒരു കറിവേപ്പ് മരവും കാണും. എടുത്തു കളയാന്‍ വേണ്ടിയാണ് ഇടുന്നതെങ്കിലും കറികളുടെ പോഷകഗുണം കൂട്ടാന്‍ കറിവേപ്പില സഹായിക്കും. ദഹനം മെച്ചപ്പെടുത്തുക മാത്രമല്ല, വേറെയും ഒട്ടേറെ ഗുണങ്ങള്‍

ഒട്ടുമിക്ക കറികളിലും കറിവേപ്പില ഇടുന്നവരാണ് നമ്മള്‍. അതുകൊണ്ടുതന്നെ മിക്കവാറും എല്ലാ വീടുകളിലും ഒരു കറിവേപ്പ് മരവും കാണും. എടുത്തു കളയാന്‍ വേണ്ടിയാണ് ഇടുന്നതെങ്കിലും കറികളുടെ പോഷകഗുണം കൂട്ടാന്‍ കറിവേപ്പില സഹായിക്കും. ദഹനം മെച്ചപ്പെടുത്തുക മാത്രമല്ല, വേറെയും ഒട്ടേറെ ഗുണങ്ങള്‍ കറിവേപ്പിലയ്ക്കുണ്ട്.
രാവിലെ വെറുംവയറ്റില്‍ കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നത് വളരെ നല്ലതാണ്. ഇത് ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കി, ശുദ്ധീകരിക്കുന്ന ഒരു ഡീടോക്സ് പാനീയമാണ്. ആൻ്റിഓക്‌സിഡൻ്റുകളാലും അവശ്യ പോഷകങ്ങളാലും സമ്പുഷ്ടമായ ഈ വെള്ളം ശരീരത്തെ ഉത്തേജിപ്പിക്കുകയും മെറ്റബോളിസം വർധിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു.
ആന്‍റി ഓക്സിഡന്റുകള്‍ ഉള്ളതുകൊണ്ടുതന്നെ, ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും. കാൻസർ പോലുള്ള വിട്ടുമാറാത്ത രോഗങ്ങളിലേക്ക് നയിക്കുന്ന ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ആൻ്റിഓക്‌സിഡൻ്റുകൾ ചെറുക്കുന്നു. രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കുറയ്ക്കും. രോഗങ്ങള്‍ പെട്ടെന്ന് ഭേദമാകാനും ഇത് സഹായിക്കും.
മുടിയുടെ ആരോഗ്യത്തിനും സൂപ്പറാണ്
മുടിയുടെ ആരോഗ്യമാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. ഇത് മുടിയുടെ വളര്‍ച്ചയ്ക്കുള്ള ഒരു ടോണിക്ക് ആയി പ്രവർത്തിക്കുന്നു. വേരുകള്‍ ബലമുള്ളതാക്കാനും തലയോട്ടിക്ക് പോഷണം നല്‍കാനും അകാലനര തടയാനും സഹായിക്കുന്നു. ശരീരത്തിലെ സമ്മര്‍ദ്ദം ചെറുക്കാനും കറിവേപ്പില സഹായിക്കും എന്ന് പഠനങ്ങള്‍ പറയുന്നു. കറിവേപ്പില വെള്ളം കുടിക്കുന്നത് പേശികൾക്കും ഞരമ്പുകൾക്കും അയവ് വരുത്തുകയും സമ്മർദ്ദം ഒഴിവാക്കുകയും ചെയ്യും.
കറിവേപ്പില കേടാകാതെ സൂക്ഷിക്കാം
കടയിൽ നിന്ന് വാങ്ങിയാലും ഫ്രിജിൽ വച്ചാലും വേഗം കറിവേപ്പില കേടാകുന്നു എന്നതാണ് മിക്ക വീട്ടമ്മമാരുടെയും പരാതി. ചില ട്രിക്കുകൾ പ്രയോഗിച്ചാൽ ഫ്രഷായി ദീർഘനാൾ കറിവേപ്പില ഉപയോഗിക്കാം.
കറിവേപ്പില ആദ്യം നന്നായി കഴുകാം. ശേഷം ഒരു ബൗളിൽ വെള്ളം എടുത്തിട്ട് അതിലേക്ക് 5 സ്പൂൺ വിനാഗിരി ചേർത്ത് യോജിപ്പിക്കണം. അതില്‍ കറിവേപ്പില ഇട്ട് വയ്ക്കാം. ശേഷം മറ്റൊരു ബൗളിൽ നോർമൽ വെള്ളവും ഇടുക്കണം. വിനാഗിരി ചേർത്ത വെള്ളത്തിൽ നിന്ന് കറിവേപ്പില മറ്റേ വെള്ളത്തിലിട്ട് ഒന്നൂടെ കഴുകി എടുക്കാം. ശേഷം കറിവേപ്പില തണ്ടിൽ നിന്ന് ഉൗരി എടുത്ത് ടിഷ്യൂ പേപ്പർ കൊണ്ട് വെള്ളമയം ഒപ്പി കളയാം. ഒട്ടും വെള്ളം ഇല്ലാതെ സിബ് ലോക്ക് കവറിലിട്ട് ഫ്രിജിൽ സൂക്ഷിക്കാം. കറിവേപ്പിലയുടെ പച്ചപ്പ് നഷ്ടപ്പെടാതെ വർഷങ്ങൾ കേടുകൂടാതെ ഫ്രഷ് ആയി സൂക്ഷിക്കാം.
∙കറിവേപ്പില കഴുകി വൃത്തിയാക്കി ഒരു കോട്ടൺ തുണിയിൽ നിരത്തി ഇടുക. ജലാംശ നന്നായി മാറിയാൽ അടപ്പ് മുറുക്കമുള്ള കുപ്പിയിൽ ആക്കാം. ഒരു മാസം വരെ നല്ല ഫ്രഷ് കറിവേപ്പില സൂക്ഷിക്കാം.
∙കറിവേപ്പില വെള്ളമയമില്ലാതെ പേപ്പറിലോ സിബ് ലോക്ക് കവറിലോ ഇട്ട് ഫ്രിജിൽ വയ്ക്കാവുന്നതുമാണ്.