ഭക്ഷണം പൊതിയാന്‍ മാത്രമല്ല, അലൂമിനിയം ഫോയില്‍ കൊണ്ട് വേറെയും ഒട്ടേറെ ഉപകാരങ്ങളുണ്ട്‌. ഒരിക്കല്‍ ഉപയോഗിച്ച ഫോയില്‍ ഇനി കളയേണ്ട, ഇതുപയോഗിച്ച് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാമെന്ന് നോക്കാം. 1. സ്റ്റീല്‍ കട്ട്ലറിയുടെ തിളക്കം കൂട്ടാന്‍ ഒരു ബൗളില്‍ ചൂടുവെള്ളമൊഴിച്ച് അതില്‍ ഉപ്പിടുക. ഇതില്‍ ഒരു ചെറിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭക്ഷണം പൊതിയാന്‍ മാത്രമല്ല, അലൂമിനിയം ഫോയില്‍ കൊണ്ട് വേറെയും ഒട്ടേറെ ഉപകാരങ്ങളുണ്ട്‌. ഒരിക്കല്‍ ഉപയോഗിച്ച ഫോയില്‍ ഇനി കളയേണ്ട, ഇതുപയോഗിച്ച് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാമെന്ന് നോക്കാം.

1. സ്റ്റീല്‍ കട്ട്ലറിയുടെ തിളക്കം കൂട്ടാന്‍

ADVERTISEMENT

ഒരു ബൗളില്‍ ചൂടുവെള്ളമൊഴിച്ച് അതില്‍ ഉപ്പിടുക. ഇതില്‍ ഒരു ചെറിയ കഷ്ണം അലൂമിനിയം ഫോയില്‍ വയ്ക്കുക. ശേഷം, തിളക്കം കൂട്ടേണ്ട സ്പൂണ്‍, ഫോര്‍ക്ക് മുതലായവ ഇതില്‍ മുക്കി വയ്ക്കുക. പത്തു മിനിറ്റ് കഴിഞ്ഞ് എടുത്ത് തുടച്ച് വയ്ക്കുക.

2. കത്തിയുടെയും കത്രികയുടെയും മൂര്‍ച്ച കൂട്ടാന്‍

ADVERTISEMENT

കത്തിയുടെ മൂര്‍ച്ച കൂട്ടേണ്ട വശം അലൂമിനിയം ഫോയില്‍ വച്ച് ഉരയ്ക്കുക. കത്രികയും ഇങ്ങനെ മൂര്‍ച്ച കൂട്ടാവുന്നതാണ്. കത്രിക ഉപയോഗിച്ച് അലൂമിനിയം ഫോയില്‍ മുറിക്കുന്നതും നല്ലതാണ്.

3. ഫണല്‍ ആയി

ADVERTISEMENT

എണ്ണയും മറ്റും വാവട്ടമില്ലാത്ത കുപ്പികളിലേക്ക് ഒഴിക്കുമ്പോള്‍ തൂവിപ്പോകാറില്ലേ? ഇതിന് ഒരു പരിഹാരമായി അലൂമിനിയം ഫോയില്‍ ഉപയോഗിക്കാം. അതിനായി കുപ്പിക്ക് മുകളില്‍ ഒരു ഫണല്‍ ആകൃതിയില്‍ ഫോയില്‍ മടക്കിവെച്ച ശേഷം എണ്ണ ഒഴിക്കുക.

4. ബാക്കിവന്ന ഭക്ഷണസാധനങ്ങള്‍ പൊതിയാന്‍

Image Credit: MorphoBio/Shutterstock

പിസ പോലുള്ള ഭക്ഷണസാധനങ്ങള്‍ ഫോയിലില്‍ പൊതിഞ്ഞ് നേരിട്ട് ഫ്രീസറില്‍ വയ്ക്കാം. വീണ്ടും കഴിക്കാൻ തയ്യാറാകുമ്പോൾ, ഫ്രീസറിൽ നിന്ന് പുറത്തെടുത്ത് ഒരു ബേക്കിംഗ് ഷീറ്റിൽ വച്ച് സ്റ്റൗവില്‍ തന്നെ ചൂടാക്കാം. ഓവനില്‍ വയ്ക്കുമ്പോള്‍ ചീസ് ഉരുകിപ്പോകുന്ന പ്രശ്നം ഇങ്ങനെ ഒഴിവാക്കാം.

5. ആഭരണങ്ങള്‍ തിളങ്ങാന്‍

തിളക്കം പോയ വെള്ളി ആഭരണങ്ങളും അലൂമിനിയം ഫോയില്‍ ഉപയോഗിച്ച് പുതുമയുള്ളതാക്കാം. ഒരു ബൗളില്‍ ചൂടുവെള്ളമൊഴിച്ച് അതില്‍ ഉപ്പിടുക. ഒരു ചെറിയ കഷ്ണം അലൂമിനിയം ഫോയില്‍ എടുത്ത് അതിനുള്ളില്‍ ആഭരണം വച്ച് പൊതിയുക. പത്തു മിനിറ്റ് സമയം ഇത് വെള്ളത്തില്‍ ഇട്ടശേഷം, എടുത്ത് തുണി കൊണ്ട് തുടയ്ക്കുക.

English Summary:

Clever Kitchen Hacks Using Aluminum Foil