കണ്ടാൽ പേടി തോന്നും, ഈ പഴം കേരളത്തിലുമുണ്ടോ? ഇതാണ് മെമ്മറി ഫ്രൂട്ട്
തെക്കുകിഴക്കൻ ഏഷ്യയിലെ സമൃദ്ധമായ മഴക്കാടുകളിൽ തഴച്ചുവളരുന്ന ഒരിനം പഴമാണ് സലാക്ക്. ഒരു ആപ്പിളിന്‍റെ അത്രയും വലുപ്പമുള്ള ഈ പഴം കാണുമ്പോള്‍ ആരും ഒന്ന് അന്തിച്ചു നിന്നുപോകും. പാമ്പിന്‍റെ പുറം പോലെയാണ് ഇതിന്‍റെ തൊലി. എന്നാല്‍ കഴിച്ചു നോക്കിയാലോ, നല്ല തേന്‍വരിക്കയുടെ

തെക്കുകിഴക്കൻ ഏഷ്യയിലെ സമൃദ്ധമായ മഴക്കാടുകളിൽ തഴച്ചുവളരുന്ന ഒരിനം പഴമാണ് സലാക്ക്. ഒരു ആപ്പിളിന്‍റെ അത്രയും വലുപ്പമുള്ള ഈ പഴം കാണുമ്പോള്‍ ആരും ഒന്ന് അന്തിച്ചു നിന്നുപോകും. പാമ്പിന്‍റെ പുറം പോലെയാണ് ഇതിന്‍റെ തൊലി. എന്നാല്‍ കഴിച്ചു നോക്കിയാലോ, നല്ല തേന്‍വരിക്കയുടെ രുചിയാണ്!
വീഞ്ഞുണ്ടാക്കാം
ഇന്തൊനീഷ്യയിൽ ഉടനീളം സലാക്ക് കൃഷിയുണ്ട്. കുറഞ്ഞത് 30 ഇനത്തില്‍പ്പെട്ട സലാക്ക് പഴങ്ങളുണ്ട്. ബാലിയിലെ 'സലാക്ക് ഗുലാ പാസിർ' എന്നയിനം മധുരമേറിയ സലാക്ക് പഴം ഉപയോഗിച്ച് വീഞ്ഞ് ഉണ്ടാക്കാറുണ്ട്. ഇത് സാധാരണ സലാക്കിനെക്കാൾ ചെറുതും ഏറ്റവും മധുരമേറിയതുമാണ് ഈയിനം. പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് ഈ പഴം. യോഗ്യകർത്ത പ്രവിശ്യയിൽ നിന്നുള്ള സലാക്ക് പോണ്ടോയാണ് മറ്റൊരു ജനപ്രിയമായ ഇനം. ശരിക്ക് പഴുക്കുന്നതിനു മുന്‍പേ തന്നെ കഴിക്കാവുന്ന രുചിയേറിയ ഒരു ഇനമാണ് ഇത്.
ഫ്രൂട്ട് സലാഡുകൾ, സ്മൂത്തികൾ, ഐസ്ക്രീമുകൾ തുടങ്ങിയ മധുരപലഹാരങ്ങളിലും ഈ പഴം ഉപയോഗിക്കുന്നുണ്ട്. ജൂസായും കുടിക്കാം. മാമ്പഴം അല്ലെങ്കിൽ പൈനാപ്പിൾ പോലുള്ള പഴങ്ങൾക്കൊപ്പം സ്വാദുള്ള സ്മൂത്തി ഉണ്ടാക്കാനും ഇത് സൂപ്പറാണ്. പോഷകസമൃദ്ധമായ ഈ പഴത്തിൽ നിന്ന് ഒരുസ്പൈസി പാനീയം ഉണ്ടാക്കുന്നതിനുള്ള ഒരു എളുപ്പവഴി ഇതാ.
തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞ സലാക്ക് പഴം
ഗ്രാമ്പൂ 3
ഒരു കപ്പ് പൈനാപ്പിൾ ജൂസ്
ഒരു ചെറിയ കഷണം തക്കോലം
ഒരു നുള്ള് കറുവപ്പട്ട പൊടി
ഇഞ്ചി
രുചി അനുസരിച്ച് നാരങ്ങാവെള്ളം
1 ലിറ്റർ സോഡ വെള്ളം
തയാറാക്കുന്ന വിധം
പാമ്പ് പഴം തൊലി കളഞ്ഞ് ചെറുതായി മുറിക്കുക. പാമ്പിൻ പഴം, ഗ്രാമ്പൂ, വെള്ളം എന്നിവ ഒരു പാത്രത്തിൽ ഇടുക. തക്കോലം ചേർത്ത് പതുക്കെ ഇളക്കുക. വെള്ള കുപ്പികളിലേക്ക് മാറ്റാം. കറുവാപ്പട്ട പൊടി ചേർത്ത് ഫ്രിജിൽ വയ്ക്കുക. അരിച്ചെടുത്ത് ഐസ് ഇട്ട് കുടിക്കാം.
കേരളത്തിലും വളരും
ഇന്തൊനീഷ്യയിലെ ജാവ , സുമാത്ര എന്നിവിടങ്ങളിൽ നിന്നുള്ളതാണ് സലാക്ക. പനയുടെ വർഗ്ഗത്തിൽ പെട്ടതാണ് രണ്ടാൾപൊക്കംവരെ വളരുന്ന ഈ ചെടി. പൊതുവേ ആർദ്രമായ കാലാവസ്ഥയാണ് ഈ ചെടിക്കനുയോജ്യം. കേരളത്തിലെ ഇടുക്കി, വയനാട്, പത്തനംതിട്ട, കണ്ണൂർ, തൃശ്ശൂർ,തുടങ്ങിയ ജില്ലകളിലെ വനപ്രദേശങ്ങളിൽ സമൃദ്ധമായി വളരും. വരണ്ടപ്രദേശങ്ങൾ അത്രയ്ക്ക് അനുകൂലമല്ല.
ഓര്‍മകള്‍ക്കൊരു സലാക്ക് ടച്ച്
മസ്തിഷ്കത്തിന്‍റെ ആരോഗ്യത്തിനും ശരിയായ പ്രവർത്തനത്തിനും നല്ലതാണ് സലാക്ക് എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് സലാക്കിനെ മെമ്മറി ഫ്രൂട്ട് (ഓർമപ്പഴം) എന്നും വിളിക്കാറുണ്ട്. ഇരു വർഗത്തിലുംപെട്ട ചെടികളും പൂക്കും. എന്നാൽ പെൺസലാക്കയിലാണ് പഴങ്ങളുണ്ടാവുക. സലാക്കിന്‍റെ ആൺ ചെടിയുടെ പൂവിന്‍റെ പൂമ്പൊടി കൊണ്ടു വന്ന് പെൺ ചെടിയുടെ പൂക്കുലകളിൽ വിതറി കൃത്രിമമായി പരാഗണം നടത്തിയാണ് സലാക്ക ചെടിയിൽ കായ്കൾ പിടിപ്പിച്ചെടുക്കുന്നത്.
പോഷകങ്ങളാൽ സമ്പുഷ്ടം
എ, സി തുടങ്ങിയ വിറ്റാമിനുകളും പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ സുപ്രധാന ധാതുക്കളും ഈ പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഇതിലേ പൊട്ടാസ്യത്തിന്റെ അംശം രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു.