ബീഫും ചിക്കനുമൊക്കെ മിക്കവർക്കും പ്രിയമാണ്. കുരുമുളകിട്ട് വഴറ്റി എടുക്കുന്ന രുചിയൂറും വിഭവത്തിന് ആരാധകരും ഏറെയുണ്ട്. എന്നാൽ ചിക്കനേക്കാൾ ബീഫ് വേവിച്ചെടുക്കാൻ പ്രയാസമാണ്. നല്ല മാംസം കിട്ടിയില്ലെങ്കിൽ വേവിച്ചെടുക്കാനും പ്രയാസമാണ്. അധികം സമയം കളയാതെ ഇനി ചിക്കനും ബീഫും എളുപ്പത്തിൽ വേവിച്ചെടുക്കണോ? ഇവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബീഫും ചിക്കനുമൊക്കെ മിക്കവർക്കും പ്രിയമാണ്. കുരുമുളകിട്ട് വഴറ്റി എടുക്കുന്ന രുചിയൂറും വിഭവത്തിന് ആരാധകരും ഏറെയുണ്ട്. എന്നാൽ ചിക്കനേക്കാൾ ബീഫ് വേവിച്ചെടുക്കാൻ പ്രയാസമാണ്. നല്ല മാംസം കിട്ടിയില്ലെങ്കിൽ വേവിച്ചെടുക്കാനും പ്രയാസമാണ്. അധികം സമയം കളയാതെ ഇനി ചിക്കനും ബീഫും എളുപ്പത്തിൽ വേവിച്ചെടുക്കണോ? ഇവ ശ്രദ്ധിക്കാം.

ഇറച്ചി വേവിക്കുമ്പോൾ ചെറിയ കഷണങ്ങളായി മുറിച്ച് വേവിക്കണം. പെട്ടെന്ന് വേവിച്ചെടുക്കാൻ ഇത് സഹായിക്കും. 

വിനാഗിരി, നാരങ്ങ നീര്, അല്ലെങ്കിൽ തൈര് എന്നിവ ചേർത്തുള്ള മസാല ഇറച്ചിയിൽ പുരട്ടിയാലും വേഗത്തിൽ ഇറച്ചി വെന്ത് കിട്ടും.

എണ്ണയും ഉപ്പും ‍യോജിപ്പിച്ച് ഇറച്ചിയിൽ പുരട്ടി വേവിച്ചാൽ  മാംസം മൃദുവാക്കാനും പാചകം വേഗത്തിലാക്കാനും സഹായിക്കും.

ADVERTISEMENT

സ്റ്റൗവിലോ ഗ്രില്ലിലോ മാംസം പാകം ചെയ്യുന്നതിന് മുമ്പ് മൈക്രോവേവിൽ ഭാഗികമായി വേവിക്കുക. 

കുക്കറിൽ വേവിച്ചാൽ പെട്ടെന്ന് വെന്ത് കിട്ടും. പക്ഷേ തീ കൂട്ടി വച്ച് കുക്കറിൽ വേവിക്കരുത്. ചെറിയ തീയിൽ വേണം പാകം ചെയ്യാൻ. അല്ലങ്കിൽ ഇറച്ചി റബർ പോലെയാകും. മൃദുവാകില്ല. ഇറച്ചി വേവിക്കുമ്പോൾ പപ്പായ അല്ലെങ്കില്‍ പൈനാപ്പിൾ കഷ്ണമോ ചേർത്താൽ പെട്ടെന്ന് വെന്ത് കിട്ടും.

ഇറച്ചി വേവിക്കുമ്പോൾ ചിരട്ട കഷ്ണങ്ങൾ ഇട്ട് വേവിച്ചെടുക്കാം.

English Summary:

Easy tips and tricks to cook meat faster