പല തരത്തിലുള്ള ബിരിയാണി കണ്ടിട്ടുണ്ട്, എന്നാല്‍ കുഞ്ഞന്‍ ചിരട്ടയില്‍ ബിരിയാണി ഉണ്ടാക്കാമെന്ന് ആരറിഞ്ഞു! അത്തരമൊരു വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൗതുകമാകുന്നത്. ചിരട്ടയില്‍ ചിക്കന്‍ ബിരിയാണി ഉണ്ടാക്കി വാഴയിലയില്‍ വിളമ്പുന്ന വിഡിയോ ആണിത്. മൂന്നു കല്ലുകള്‍ കൂട്ടി ഉണ്ടാക്കിയ അടുപ്പില്‍ തീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പല തരത്തിലുള്ള ബിരിയാണി കണ്ടിട്ടുണ്ട്, എന്നാല്‍ കുഞ്ഞന്‍ ചിരട്ടയില്‍ ബിരിയാണി ഉണ്ടാക്കാമെന്ന് ആരറിഞ്ഞു! അത്തരമൊരു വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൗതുകമാകുന്നത്. ചിരട്ടയില്‍ ചിക്കന്‍ ബിരിയാണി ഉണ്ടാക്കി വാഴയിലയില്‍ വിളമ്പുന്ന വിഡിയോ ആണിത്. 

മൂന്നു കല്ലുകള്‍ കൂട്ടി ഉണ്ടാക്കിയ അടുപ്പില്‍ തീ കത്തിച്ച്, അതിനു മുകളില്‍ ചിരട്ട വയ്ക്കുന്നു. ഇതിലേക്ക് എണ്ണ ഒഴിച്ച് ഗ്രാമ്പൂ, ഏലക്ക, കറുവപ്പട്ട മുതലായ സുഗന്ധവ്യജ്ഞനങ്ങള്‍ ഇടുന്നു. ശേഷം, ഉള്ളി, പച്ചമുളക്, തക്കാളി, നെയ്യ് എന്നിവയും ചേര്‍ത്ത് ഇളക്കുന്നു. ശേഷം, മസാലപ്പൊടികള്‍ ഓരോന്നായി അല്‍പ്പാല്‍പ്പമായി ചേര്‍ക്കുന്നു. ഇതിലേക്ക് ചിക്കന്‍ ചേര്‍ക്കുന്നു. തുടര്‍ന്ന് വെള്ളം ഒഴിക്കുന്നു. ഇതിലേക്ക് ഉപ്പിട്ട്, അരിയും ചേര്‍ക്കുന്നു. തുടര്‍ന്ന് മുകളില്‍ മല്ലിയില വിതറുന്നു. ഇത് മറ്റൊരു ചിരട്ട കൊണ്ട് മൂടി വേവിക്കുന്നു.

ADVERTISEMENT

വെള്ളം വറ്റിയ ശേഷം, ഇത് വാഴയിലയിലേക്ക് വിളമ്പുന്നു. രണ്ടരലക്ഷത്തിനടുത്ത് ലൈക്കുകള്‍ കിട്ടിയ ഈ വിഡിയോ ഇതുവരെ ലക്ഷക്കണക്കിനാളുകള്‍ കണ്ടുകഴിഞ്ഞു. ചിരട്ടയില്‍ ഉണ്ടാക്കുന്ന വേറെയും ഒട്ടേറെ വിഭവങ്ങള്‍ ഇതിലുണ്ട്. മാങ്ങ അച്ചാര്‍, കടലമിട്ടായി, പുളി രസം, ചായ തുടങ്ങി ചിക്കന്‍ ഫ്രൈഡ് റൈസ് വരെ ഉണ്ട്. എല്ലാ വിഡിയോകള്‍ക്കും ലക്ഷക്കണക്കിന് കാഴ്ചക്കാരുമുണ്ട്.

English Summary:

Chicken chiratta biryani Viral Video.