ചക്കക്കാലം ഏകദേശം തീരാറായി. വലുപ്പത്തില്‍ മാത്രമല്ല, പോഷകഗുണങ്ങളിലും ഏറെ മുന്നിലാണ് ചക്ക. പ്രോട്ടീൻ, അവശ്യ ‌വിറ്റാമിനുകൾ ആയ വിറ്റാമിൻ എ, വിറ്റാമിൻ സി, റൈബോഫ്ലാവിന്‍, തയാമിന്‍, നിയാസിന്‍,പൊട്ടാസ്യം, കാൽസ്യം, അയേൺ, സിങ്ക്, മഗ്നീഷ്യം മുതലായ മിനറലുകളും നാരുകൾ, ആന്‍റി ഓക്സിഡന്‍റുകള്‍ മുതലായവയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചക്കക്കാലം ഏകദേശം തീരാറായി. വലുപ്പത്തില്‍ മാത്രമല്ല, പോഷകഗുണങ്ങളിലും ഏറെ മുന്നിലാണ് ചക്ക. പ്രോട്ടീൻ, അവശ്യ ‌വിറ്റാമിനുകൾ ആയ വിറ്റാമിൻ എ, വിറ്റാമിൻ സി, റൈബോഫ്ലാവിന്‍, തയാമിന്‍, നിയാസിന്‍,പൊട്ടാസ്യം, കാൽസ്യം, അയേൺ, സിങ്ക്, മഗ്നീഷ്യം മുതലായ മിനറലുകളും നാരുകൾ, ആന്‍റി ഓക്സിഡന്‍റുകള്‍ മുതലായവയും ചക്കയില്‍ അടങ്ങിയിരിക്കുന്നു.

കൂഴച്ചക്ക, വരിക്ക ചക്ക, തേന്‍ വരിക്ക എന്നിങ്ങനെ പല വെറൈറ്റികളില്‍ ഉള്ള ചക്കപ്പഴം ഇന്ന് ഇന്ത്യയില്‍ മാത്രമല്ല, മറ്റു പല രാജ്യങ്ങളിലും ഉല്‍പ്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു. പുറംതൊലി വരെ ചക്കയുടെ എല്ലാ ഭാഗങ്ങളും ഭക്ഷണമായി ഉപയോഗിക്കുന്നു. ചക്കപ്പുഴുക്ക്, ചക്കയട, ചക്ക ഉപ്പേരി, ചക്കപായസം, ചക്ക വരട്ടി എന്നിങ്ങനെ കാലങ്ങളായി കഴിക്കുന്ന വിവിധ വിഭവങ്ങള്‍ കൂടാതെ ചക്ക അച്ചാർ, ചക്കക്കുരു ഷേക്ക്, ചക്ക മസാല, ചക്ക പിസ, ചക്കക്കേക്ക്, ചക്ക ഐസ് ക്രീം തുടങ്ങിയ ന്യൂജെന്‍ വിഭവങ്ങളും ചക്ക പ്രേമികള്‍ കണ്ടെത്തിക്കഴിഞ്ഞു. ചക്ക സുലഭമായി കിട്ടുമ്പോള്‍ പരീക്ഷിക്കാവുന്ന മറ്റൊരു വിഭവമാണ് ചക്ക ദോശ. വളരെ എളുപ്പത്തില്‍ ഇത് എങ്ങനെ തയാറാക്കി എടുക്കാമെന്ന് നോക്കാം.

ADVERTISEMENT

ചേരുവകൾ

4 മണിക്കൂർ കുതിർത്ത അരി - 1 കപ്പ്
ചക്ക കുരു കളഞ്ഞത് മിക്സിയില്‍ അടിച്ചത് - 1/2 കപ്പ്
 ശർക്കര - 4 ടേബിള്‍സ്പൂൺ
 ഉപ്പ് - 1 ടീസ്പൂൺ
 വെളിച്ചെണ്ണ - 1 ടീസ്പൂൺ 

ADVERTISEMENT

ഉണ്ടാക്കുന്ന രീതി

- എല്ലാ ചേരുവകളും ഒരുമിച്ച് യോജിപ്പിച്ച് ദോശ മാവ് ഉണ്ടാക്കുക, മാവിന് കട്ടി കൂടുതല്‍ ആണെങ്കില്‍ വെള്ളം ചേർക്കുക. 

ADVERTISEMENT

- ഒരു തവയില്‍ നെയ്‌ പുരട്ടിയ ശേഷം മാവ് ഒഴിക്കുക. ഇത്, ചെറിയ തീയിൽ ചെറുതായി ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വേവിക്കുക.

ഈ ദോശ ചട്ണി, സാമ്പാര്‍ എന്നിവയ്ക്കൊപ്പം ചൂടോടെ കഴിക്കാവുന്നതാണ്.

English Summary:

Jackfruit Dosa Recipe

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT