കറിവേപ്പില ആറുമാസം വരെ ഫ്രെഷായി സൂക്ഷിക്കാം; ഈ ട്രിക് അറിയാതെ പോകരുത്!
ഗ്രാമപ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് മിക്കവാറും അടുക്കളമുറ്റത്ത് ഒരു കറിവേപ്പില മരം കാണും. കറികളില്‍ ഇടാറാവുമ്പോള്‍ ഓടിച്ചെന്നു പൊട്ടിച്ചെടുത്താല്‍ മതി. എന്നാല്‍ നഗരങ്ങളില്‍ ഉള്ളവര്‍ക്ക് അതല്ല അവസ്ഥ. കറിവേപ്പില എപ്പോഴും കടകളില്‍ കിട്ടണമെന്നില്ല. മാത്രമല്ല, പലപ്പോഴും ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍

ഗ്രാമപ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് മിക്കവാറും അടുക്കളമുറ്റത്ത് ഒരു കറിവേപ്പില മരം കാണും. കറികളില്‍ ഇടാറാവുമ്പോള്‍ ഓടിച്ചെന്നു പൊട്ടിച്ചെടുത്താല്‍ മതി. എന്നാല്‍ നഗരങ്ങളില്‍ ഉള്ളവര്‍ക്ക് അതല്ല അവസ്ഥ. കറിവേപ്പില എപ്പോഴും കടകളില്‍ കിട്ടണമെന്നില്ല. മാത്രമല്ല, പലപ്പോഴും ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ കറിവേപ്പില ഉണങ്ങിക്കരിഞ്ഞു പോകാറുണ്ട്. ഇങ്ങനെ പാഴായിപ്പോകാതെ ആറുമാസം വരെ കറിവേപ്പില ഫ്രെഷായി സൂക്ഷിച്ചു വയ്ക്കാം. ധാര എന്ന ഇന്‍സ്റ്റഗ്രാമറാണ് ഈ വിദ്യ പങ്കുവച്ചത്.
ഇതിനായി ആദ്യം തന്നെ കറിവേപ്പില വൃത്തിയാക്കിയ ശേഷം, തണ്ടില്‍ നിന്നും ഉരിഞ്ഞെടുക്കുക. ഇത് ഒരു ഐസ്ക്യൂബ് ട്രേയില്‍ അല്‍പ്പാല്‍പ്പമായി നിറയ്ക്കുക. ശേഷം ഇതിലേക്ക് വെള്ളം ഒഴിച്ച് ഫ്രീസറില്‍ വയ്ക്കുക. ഇത് കട്ടിയായ ശേഷം, സിപ്ലോക്ക് കവറുകളില്‍ സൂക്ഷിക്കാം.
ആവശ്യമുള്ളപ്പോള്‍ ഇവയില്‍ രണ്ടോ മൂന്നോ എണ്ണം എടുത്ത്, വെള്ളത്തിലിട്ട് ഇലകള്‍ എടുക്കാം. ഈ ട്രിക്ക് ഉപയോഗിച്ച് കറിവേപ്പില ആറു മാസം വരെ സൂക്ഷിക്കാവുന്നതാണ്.
കറിവേപ്പില ദീര്‍ഘകാലത്തേക്ക് സൂക്ഷിച്ചു വയ്ക്കാന്‍ ഇതല്ലാതെ വേറെയും വഴികളുണ്ട്.
1. കറിവേപ്പിലയുടെ പ്രധാന തണ്ടില്‍ നിന്നും ഓരോരോ തണ്ടുകളായി വേര്‍പെടുത്തുക. ഇവ കഴുകുക. ഇവ ഒരു കുല പോലെ ഒരുമിച്ചു പിടിച്ച് കെട്ടുക. ഒരു ബോക്സില്‍ പേപ്പര്‍ ടവ്വലുകള്‍ നിരത്തി അതിനു മുകളില്‍ ഈ കറിവേപ്പില തണ്ടുകള്‍ വയ്ക്കുക. അതിനു മുകളില്‍ വീണ്ടും പേപ്പര്‍ ടവ്വലുകള്‍ വച്ച്, ബോക്സ് അടച്ച് ഫ്രിഡ്ജിൽ വയ്ക്കുക.
2. കറിവേപ്പില കഴുകി നന്നായി ഉണക്കിയ ശേഷം, ഫ്രിജിൽ വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുക.
3. കറിവേപ്പിലയുടെ ഇല മാത്രം വേര്‍തിരിച്ച് ഒരു സിപ് ലോക്ക് ബാഗിലാക്കി ഫ്രീസറില്‍ സൂക്ഷിക്കാം.
ഉണങ്ങിയ കറിവേപ്പില കളയേണ്ട! ഇൗ രീതിയിലും ഉപയോഗിക്കാം
കറികൾക്ക് നല്ല ഫ്ളേവർ നൽകുന്ന ഒന്നാണ് കറിവേപ്പില. മിക്ക വീട്ടമ്മമാരുടെയും ഫ്രിജിൽ ഇതുണ്ടാകും. പക്ഷേ പെട്ടെന്ന് ഉണങ്ങി പോകുമെന്നാണ് മിക്കവരുടെയും പരാതി. നല്ല ഫ്രഷ് കറിവേപ്പിലയ്ക്കായി വീടുകളിൽ നട്ടുവളർത്താറുമുണ്ട്. കറികളിലെ പ്രധാനി മാത്രമല്ല, ആരോഗ്യത്തിനും മികച്ചതാണ് കറിവേപ്പില. ഫ്രിജിൽ പാത്രങ്ങളിൽ അടച്ച് വച്ചാലും കുറച്ച് കഴിയുമ്പോൾ കറിവേപ്പില വാടി പോകാറുണ്ട്. ഇനി ഉണങ്ങിയ കറിവേപ്പില കളയേണ്ട, ഇൗ രീതിയിയിലും ഉപയോഗിക്കാം. എങ്ങനെയെന്നല്ലേ. ഇതൊന്നു നോക്കാം.
ഫ്രിജിലിരുന്ന കറിവേപ്പില പുറത്തെടുത്ത് നന്നായി ഉണക്കിയതിനു ശേഷം പൊടിച്ചെടുത്ത് കണ്ടെയ്നറുകളിൽ അടച്ചു സൂക്ഷിക്കാം. ഇൗ പൊടി വിഭവങ്ങിൽ ചേർത്താൻ നല്ല രുചിയും മണവും കിട്ടും. വാടിപോയതാണെന്ന് തോന്നുകയില്ല. കറികള്‍ക്ക് പുറമെ സാലഡുകള്‍, സൂപ്പുകള്‍ എന്നിങ്ങനെയുള്ള വിഭവങ്ങളിലും ചേര്‍ക്കാം. കൂടാതെ ഒട്ടു നനവില്ലാതെ കറിവേപ്പിലയും ഉഴുന്നു പരിപ്പ്, കടല പരിപ്പ്, ജീരകം, ചുവന്ന മുളക്, വെളുത്തുള്ളി, എല്ലാം പ്രത്യേകം വറുത്ത് കോരി ഉപ്പും കായവും പുളിയും ചേർത്ത് മിക്സിയിൽ പൊടിച്ചെടുക്കുകയും ചെയ്യാം. കറിവേപ്പിലയുടെ രുചിയിൽ വ്യത്യസ്തമായ പൊടി ചോറിനും ദോശയ്ക്കും ഇഡ്ഡലിക്കുമൊക്കെ കൂട്ടാം.