കത്തിയും കത്രികയും എളുപ്പത്തിൽ മൂര്‍ച്ച കൂട്ടാൻ ഇതാ ഒരു ട്രിക്ക്
പഴങ്ങൾ ആണെങ്കിലും പച്ചക്കറികൾ ആണെങ്കിലും നന്നായി മുറിച്ചെടുക്കുവാൻ മൂർഛയുള്ള കത്തി വേണം. മൂർച്ചയില്ലാത്ത കത്തി ഉപയോഗിച്ച് പച്ചക്കറികളും മൽസ്യ മാംസാദികളുമൊക്ക ചെറു കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക എന്നത് അൽപം ബുദ്ധിമുട്ടേറിയ കാര്യമാണ്. അരിയുമ്പോൾ കത്രികയ്ക്കോ കത്തിക്കോ മൂർഛ ഇല്ലെന്നാണ് മിക്ക

പഴങ്ങൾ ആണെങ്കിലും പച്ചക്കറികൾ ആണെങ്കിലും നന്നായി മുറിച്ചെടുക്കുവാൻ മൂർച്ചയുള്ള കത്തി വേണം. മൂർച്ചയില്ലാത്ത കത്തി ഉപയോഗിച്ച് പച്ചക്കറികളും മൽസ്യ മാംസാദികളുമൊക്ക ചെറു കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക എന്നത് അൽപം ബുദ്ധിമുട്ടേറിയ കാര്യമാണ്. അരിയുമ്പോൾ കത്രികയ്ക്കോ കത്തിക്കോ മൂർച്ച ഇല്ലെന്നാണ് മിക്ക വീട്ടമ്മമാരുടെയും പരാതി. കല്ലിൽ കത്തി ഉരച്ചെടുത്തും മൂർച്ച കൂട്ടാറുണ്ട്.
ഒരിടയ്ക്ക് ഹിറ്റായിരുന്നു കപ്പ് ഉപയോഗിച്ച് കത്തിയുടെ മൂർച്ച കൂട്ടുന്നത്. കപ്പ് എന്നല്ല, സെറാമിക് പ്ലേറ്റുകളോ ബൗളുകളോ എന്തുവേണമെങ്കിലും കത്തിയുടെ മൂർച്ച കൂട്ടാനായി എടുക്കാം. കപ്പിന്റെയോ പാത്രങ്ങളുടെയോ അടിഭാഗത്തു മിനുസപ്പെടുത്താത്ത ഒരു റിങ് ഉണ്ട്. മൂർച്ചയില്ലാത്ത കത്തികൾ ഉപയോഗശൂന്യമായി വെറുതെ ഇരിക്കുന്നുണ്ടെങ്കിൽ ഈ റിങ്ങിൽ ഉരച്ചു മൂർച്ച വർധിപ്പിക്കാം.
എന്നാൽ മറ്റൊരു പുത്തൻ വിദ്യയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്. കത്രികയോ വെജിറ്റബിൾ കട്ടറിനോ ഇനി എളുപ്പത്തില്‍ മൂർച്ച കൂട്ടാം. ഫ്രിജിൽ നിന്നും ഐസ്ക്കട്ട എടുത്ത് കത്രികയുടെ നടുക്ക് വച്ച് നന്നായി ഉരയ്ക്കാം. ഐസ് കഷണം മുറിച്ചെടുക്കുന്ന രീതിയിൽ വേണം ചെയ്യാൻ, വെജിറ്റബിൾ കട്ടറിലും ഇങ്ങനെ ഐസ്ക്കട്ട കൊണ്ട് ഉരച്ചാൽ മൂര്‍ച്ച കൂട്ടിയെടുക്കാം. ഇനി ഈ വിദ്യ പരീക്ഷിച്ചു നോക്കാം.