ചുമ വന്നാൽ ഇവർ ഈ ഐസ്ക്രീം കഴിക്കും; കറുപ്പ് നിറത്തിലുള്ളത്!
ചുമയും പനിയുമൊക്കെ വന്നാല്‍ സാധാരണയായി ഐസ്ക്രീം കഴിക്കരുത് എന്നാണു പറയുക. എന്നാല്‍, വേനല്‍ക്കാലം തുടങ്ങുമ്പോഴേക്കും ഫിന്‍ലന്‍ഡുകാര്‍ എല്ലാവരും കഴിക്കുന്ന ഒരു ഐസ്ക്രീമുണ്ട്, ചുമയ്ക്കും കഫത്തിനുമെല്ലാം ബെസ്റ്റാണ് ഇത്! കറുത്ത നിറമാണ് ഈ ഐസ്ക്രീമിന്. ഇരട്ടിമധുരത്തില്‍ നിന്നും ഉണ്ടാക്കുന്ന ബ്ലാക്ക്

ചുമയും പനിയുമൊക്കെ വന്നാല്‍ സാധാരണയായി ഐസ്ക്രീം കഴിക്കരുത് എന്നാണു പറയുക. എന്നാല്‍, വേനല്‍ക്കാലം തുടങ്ങുമ്പോഴേക്കും ഫിന്‍ലന്‍ഡുകാര്‍ എല്ലാവരും കഴിക്കുന്ന ഒരു ഐസ്ക്രീമുണ്ട്, ചുമയ്ക്കും കഫത്തിനുമെല്ലാം ബെസ്റ്റാണ് ഇത്!
കറുത്ത നിറമാണ് ഈ ഐസ്ക്രീമിന്. ഇരട്ടിമധുരത്തില്‍ നിന്നും ഉണ്ടാക്കുന്ന ബ്ലാക്ക് ലിക്കറിഷും അമോണിയം ക്ലോറൈഡും ചേര്‍ത്താണ് ഇത് ഉണ്ടാക്കുന്നത്. ഉപ്പു രുചിയും നാവില്‍ ചെറിയ തരിപ്പുമെല്ലാമാണ് ഇത് കഴിക്കുമ്പോള്‍ അനുഭവപ്പെടുക.
ഫേസര്‍ എന്ന പ്രമുഖ കാന്‍ഡി കമ്പനി, ഇതിന്‍റെ പല വെറൈറ്റികള്‍ വിപണിയില്‍ ഇറക്കുന്നുണ്ട്. ലിക്കറിഷ് കാന്‍ഡിയായും സ്കൂപ്പുകളായും ഐസ്ക്രീം ബാറുകള്‍ ആയുമെല്ലാം ഇത് കിട്ടും.
ഹൈഡ്രോക്ലോറിക് ആസിഡിന്‍റെയും അമോണിയയുടെയും പ്രതിപ്രവർത്തനത്തിൽ നിന്നുള്ള ഉൽപന്നമാണ്, നവസാരം എന്നുകൂടി അറിയപ്പെടുന്ന അമോണിയം ക്ലോറൈഡ്. ഇതിന്‍റെ ലായിനിക്ക് നേരിയ അമ്ലസ്വഭാവമാണുള്ളത്. ഇത് പ്രധാനമായും രാസവളങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നു. ചിലതരം മദ്യങ്ങളിൽ സുഗന്ധത്തിനായുള്ള ഏജന്റായും ഉപയോഗിക്കുന്നുണ്ട്. ബേക്കറി ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ മുൻകാലങ്ങളിൽ അമോണിയം ക്ലോറൈഡ് അടങ്ങിയ സാൽ അമോണിയാക്ക് എന്ന ധാതു ഉപയോഗിച്ചിരുന്നു.
ഇതു കൂടാതെ, കഫ് സിറപ്പ് നിർമാണത്തിൽ അമോണിയം ക്ലോറൈഡ് ഒരു എക്സ്പെക്ടറൻ്റായി ഉപയോഗിക്കുന്നു. കഫം ഒട്ടിപ്പിടിക്കുന്നത് കുറച്ച്, ശ്വാസനാളം ക്ലിയര്‍ ആക്കാന്‍ ഇതിനു കഴിവുണ്ട്. ഇക്കാരണം കൊണ്ടാണ് ഒരു ഒറ്റമൂലി പോലെ ഫിന്‍ലന്‍ഡുകാര്‍ ഈ ഐസ്ക്രീം വാങ്ങി കഴിക്കുന്നത്.