സൂപ്പർസ്റ്റാറായി ഈ മാമ്പഴ ചട്ണി; ലോകത്തിലെ ഏറ്റവും മികച്ച വിഭവങ്ങളുടെ ലിസ്റ്റിൽ
ടേസ്റ്റ് അറ്റ്ലസിന്‍റെ ലോകത്തെ ഏറ്റവും മികച്ച മാമ്പഴ വിഭവങ്ങളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യയിലെ മഹാരാഷ്ട്രയില്‍ നിന്നുമ്മ ആംരസ്. ഇതേ ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്ത് രാജ്യമെങ്ങും പ്രചാരമുള്ള മറ്റൊരു മാങ്ങാ വിഭവമായ മാമ്പഴ ചട്ണിയും ഇടം പിടിച്ചു. ആകെ 26 മാമ്പഴ വിഭവങ്ങളാണ് ഈ ലിസ്റ്റില്‍

ടേസ്റ്റ് അറ്റ്ലസിന്‍റെ ലോകത്തെ ഏറ്റവും മികച്ച മാമ്പഴ വിഭവങ്ങളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യയിലെ മഹാരാഷ്ട്രയില്‍ നിന്നുമ്മ ആംരസ്. ഇതേ ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്ത് രാജ്യമെങ്ങും പ്രചാരമുള്ള മറ്റൊരു മാങ്ങാ വിഭവമായ മാമ്പഴ ചട്ണിയും ഇടം പിടിച്ചു. ആകെ 26 മാമ്പഴ വിഭവങ്ങളാണ് ഈ ലിസ്റ്റില്‍ ഉള്ളത്.
ഗുജറാത്തിലും മഹാരാഷ്ട്രയിലും വളരെ ജനപ്രിയമാണ് ആംരസ്. മാമ്പഴത്തിന്‍റെ നീര് എന്നാണ് ഈ പേരിനര്‍ത്ഥം. സാധാരണയായി പൂരിക്കൊപ്പം വിളമ്പുന്ന ഒരു വിഭവമാണ് ഇത്. ഗുജറാത്തി, മഹാരാഷ്ട്ര വിവാഹങ്ങളിൽ, താലി സദ്യയിലും ഇത് വിളമ്പുന്നു. അൽഫോൻസോ ഇനം മാമ്പഴമാണ് ആംരസ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. ഇതിന്‍റെ പള്‍പ്പ് എടുത്ത് മിക്സിയില്‍ ഇട്ട് അടിക്കുന്നു. ശർക്കരയോ പഞ്ചസാരയോ ഉപയോഗിച്ച് മധുരം കൂട്ടുന്നു. കുങ്കുമം, ഉണങ്ങിയ ഇഞ്ചി അല്ലെങ്കിൽ ഏലം എന്നിവ ചേർത്ത് രുചി കൂട്ടാം. ഇങ്ങനെ ഉണ്ടാക്കിയ ആംരസ്, ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചോ നേരിട്ടോ കഴിക്കുന്നു.
തായ്‍ലന്‍ഡില്‍ നിന്നെത്തി ലോകമെങ്ങുമുള്ള ആളുകളുടെ പ്രിയവിഭവമായി മാറിയ മാംഗോ സ്റ്റിക്കി റൈസ് ആണ് രണ്ടാംസ്ഥാനത്ത്. 'ഖാവോ നിയോ മാമുവാങ്' എന്നാണ് ഇതിന്‍റെ തായ് പേര്. ആവിയില്‍ വേവിച്ച ഗ്ലൂട്ടനസ് അരിയില്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് ഉണ്ടാക്കിയ റൈസിനൊപ്പം, പൂളിയെടുത്ത നന്നായി പഴുത്ത മാംഗോ കഷ്ണങ്ങള്‍ കൂടി ചേരുമ്പോള്‍ ഈ വിഭവം പൂര്‍ത്തിയാകുന്നു.
ഫിലിപ്പീൻസില്‍ നിന്നുള്ള ഐസ്ക്രീം വിഭവമായ സോർബെറ്റ്സ് മൂന്നാം സ്ഥാനത്തെത്തി. മാമ്പഴം, ചോക്കലേറ്റ്, ചീസ്, തേങ്ങ, ഉബെ തുടങ്ങിയ ചേരുവകള്‍ കൊണ്ട് ഉണ്ടാക്കുന്ന ഈ ജനപ്രിയ ഫിലിപ്പിനോ ഐസ്ക്രീം പഞ്ചസാര കോണുകളിൽ ചെറിയ സ്‌കൂപ്പുകളായി വില്‍ക്കുന്നു. ചില ഫിലിപ്പിനോകൾ ബ്രെഡ് ബണ്ണുകൾക്കിടയിൽ വെച്ച് സാൻഡ്‌വിച്ച് പോലെ ഇത് കഴിക്കാൻ ഇഷ്ടപ്പെടുന്നു. നാലാം സ്ഥാനത്ത് ഇന്തൊനേഷ്യയിലെ ജാവയില്‍ നിന്നുള്ള റുജാക്ക് ഇടംപിടിച്ചു. പരമ്പരാഗത ഇന്തൊനേഷ്യൻ ഫ്രൂട്ട് സാലഡാണ് റുജാക്ക്. സിംഗപ്പൂരിലും മലേഷ്യയിലും ഇത് വളരെ ജനപ്രിയമാണ്.
ഇന്ത്യന്‍ സൈഡ് ഡിഷ് ആയ മാമ്പഴ ചട്ണി അഞ്ചാം സ്ഥാനത്തെത്തി. മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടാക്കുന്ന ഈ ചട്ണിക്ക് പ്രാദേശികമായി ഒട്ടേറെ വകഭേദങ്ങളുണ്ട്. സാധാരണയായി, ഇഞ്ചി, വെളുത്തുള്ളി, ചുവന്ന മുളക്, ജീരകം, മല്ലി, മഞ്ഞൾ, ഗ്രാമ്പൂ, കറുവപ്പട്ട, ഏലം, ബ്രൗൺ ഷുഗർ, വിനാഗിരി എന്നിവയെല്ലാം ചേര്‍ത്താണ് ഇത് ഉണ്ടാക്കുന്നത്. നേരത്തെ ലോകത്തെ ഏറ്റവും മികച്ച ഡിപ്പുകളുടെ ലിസ്റ്റിലും മാമ്പഴ ചട്ണി ഇടംപിടിച്ചിരുന്നു.
ഈ വിഭവങ്ങള്‍ കൂടാതെ, ചൈനയില്‍ നിന്നുള്ള മാംഗോ പോമെലോ സാഗോ എന്ന സൂപ്പ്, ചൈനീസ് മാംഗോ പുഡ്ഡിംഗ്, ഇന്തൊനേഷ്യന്‍ വിഭവമായ റോജാക്ക് സിംഗൂർ എന്ന സാലഡ്, ചൈനീസ് വിഭവം ബയോബിംഗ്, തായ്‍ലൻഡില്‍ നിന്നുള്ള മമുവാങ് നാം പ്ലാ വാൻ എന്നിവ ആദ്യ പത്തില്‍ ഇടം നേടിയ മറ്റു മാമ്പഴ രുചികളാണ്.