ഈ ചോക്ലേറ്റിന് എന്താ പ്രത്യേകത! ഇത്രയും വിലയോ?
ഒരു സിംഗിൾ ബാർ ചോക്ലേറ്റിന് 450 ഡോളർ എന്ന് കേൾക്കുമ്പോൾ ആശ്ചര്യം തോന്നുന്നുണ്ടോ? എന്നാൽ സംഗതി സത്യമാണ്. ഇന്ത്യൻ രൂപ ഏകദേശം 37,564.67 വിലയുള്ള ചോക്ലേറ്റ് വിപണിയിൽ ലഭ്യമാണ്. മറ്റുള്ള ചോക്ലേറ്റുകൾ പോലെ ധാരാളമായി തയാറാക്കുന്നവയല്ല എന്നത് തന്നെയാണ് ക്രാഫ്റ്റ് ചോക്ലേറ്റിന്റെ പ്രധാന പ്രത്യേകത. സാധാരണയായി

ഒരു സിംഗിൾ ബാർ ചോക്ലേറ്റിന് 450 ഡോളർ എന്ന് കേൾക്കുമ്പോൾ ആശ്ചര്യം തോന്നുന്നുണ്ടോ? എന്നാൽ സംഗതി സത്യമാണ്. ഇന്ത്യൻ രൂപ ഏകദേശം 37,564.67 വിലയുള്ള ചോക്ലേറ്റ് വിപണിയിൽ ലഭ്യമാണ്. മറ്റുള്ള ചോക്ലേറ്റുകൾ പോലെ ധാരാളമായി തയാറാക്കുന്നവയല്ല എന്നത് തന്നെയാണ് ക്രാഫ്റ്റ് ചോക്ലേറ്റിന്റെ പ്രധാന പ്രത്യേകത. സാധാരണയായി തയാറാക്കുന്ന ചോക്ലേറ്റിൽ നിന്നും വ്യത്യസ്തമായി ചേരുവകളിലും ഏറെ വ്യത്യാസമുണ്ട്. മിൽക്ക് ചോക്ലേറ്റ് ബാറിൽ പഞ്ചസാര, പാൽ, കൊക്കോ ബട്ടർ, ലാക്ടോസ്, മിൽക്ക് ഫാറ്റ് തുടങ്ങിയവ പ്രധാന ചേരുവകളായി ചേരുമ്പോൾ കരിമ്പിൻ പഞ്ചസാരയും ഗുണനിലവാരത്തിൽ ഏറെ മുന്നിലുള്ള കൊക്കോയും മാത്രമാണ് ക്രാഫ്റ്റ് ചോക്ലേറ്റിന്റെ രുചി വർധിപ്പിക്കുന്നത്.
ക്രാഫ്റ്റ് കോഫിയ്ക്ക് സമാനമാണ് ക്രാഫ്റ്റ് ചോക്ലേറ്റും. ഇതിനായി തിരഞ്ഞെടുക്കുന്ന ബീനിന്റെ യഥാർഥ ഗന്ധം വറുത്തെടുക്കുമ്പോൾ വർധിക്കുന്നു. ഇതിനൊപ്പം കരിമ്പിൻ പഞ്ചസാര ഒഴികെ മറ്റൊന്നും തന്നെയും ചേർക്കുന്നില്ല. എന്തുകൊണ്ടാണ് ക്രാഫ്റ്റ് ചോക്ലേറ്റിന് വില ഇത്രയധികമേറുന്നത്? പ്രധാനമായും രണ്ടു കാരണങ്ങളാണ് അതിനുള്ളത്. കൂടുതൽ ചോക്ലേറ്റ് അടങ്ങിയിരിക്കുന്നു, ഗന്ധം കൊണ്ടും ഗുണം കൊണ്ടും ഏറെ മുമ്പിലുള്ള,വളരെ കുറഞ്ഞ അളവിൽ മാത്രം തയാറാക്കുന്ന കൊക്കോ ബീനുകൾ കൊണ്ടാണ് ഇവയുടെ നിർമാണം.
ഇക്വഡോറിലെ മനാബി എന്ന സ്ഥലത്താണ് ടോവാക് ചോക്ലേറ്റിന് ഉപയോഗിക്കുന്ന കൊക്കോയുടെ ജനനം. ഫലഭൂയിഷ്ഠമായ മണ്ണും കാലാവസ്ഥയുമാണ് വളർച്ചയ്ക്ക് അവശ്യം വേണ്ടത്. ജലവിതരണം നടത്തുന്നില്ല. വളരെ അപൂർവമായ ഇനം കൊക്കോ ഇവിടെ പതിനാല് ഫാമുകളിൽ മാത്രമാണ് കൃഷി, ഇവിടെ മാത്രം ലഭ്യമായത് എന്ന പ്രത്യേകതയുമുണ്ട്. ചോക്ലേറ്റിന്റെ സംരക്ഷണത്തിനായി മരത്തിൽ നിർമിച്ച ബോക്സുകളാണ് ഉപയോഗിക്കുന്നത്. പതിനെട്ടു മാസമോ അതിനു മുകളിലോ വരെ പഴക്കമുള്ള ചോക്ലേറ്റുകൾ ലഭ്യമാണ്.
ഒരു സിംഗിൾ ബാർ ചോക്ലേറ്റിന് 450 ഡോളർ? ടോവാക്കിന്റെ ഗുവായാസമിൻ ആർട് സീരിസ് ബാറിനാണ് ഈ വില വരുന്നത്. ജീവിതം മരണം, ക്രൂരത ദയ എന്നിങ്ങനെയുള്ള ദ്വന്ദങ്ങൾ ചിത്രങ്ങളായി പകർത്തിയ പ്രശസ്തനായ കലാകാരൻ ഒസ്വാൾഡോ ഗുവായാസമിന് ബഹുമാന സൂചകമായിട്ടുള്ളതാണിത് ഈ ചോക്ലേറ്റ് ബാറുകൾ.
സവിശേഷമായ രൂപത്തോടെ നിർമിച്ച തടിയിൽ തീർത്ത ബോക്സുകളിലാണ് ഈ ചോക്ലേറ്റുകൾ എത്തുന്നത്. അതിനൊപ്പം തന്നെ ആ ചോക്ലേറ്റ് എടുത്തു കഴിക്കുന്നതിനായി മരത്തിൽ തീർത്ത ഒരു ട്വീസേഴ്സും ഗുവായാസമിന്റെ ഡ്രോയിങ്ങും ഒപ്പം കാണും. മറ്റു അത്യാഢംബര വസ്തുക്കളുടെ പ്രത്യേകതകൾ പോലെത്തന്നെ ലഭ്യതക്കുറവ്, രുചി, കലാവൈദഗ്ധ്യം, നിർമാണ ചാതുര്യം എന്നിവയെല്ലാമാണ് ടോവാക്കിന്റെ ആർട് സീരീസ് ബാറിന് 450 ഡോളർ വില വരുന്നതിനു പുറകിലെ കാര്യം.