രുചികരമായ ഭക്ഷണം വിളമ്പുന്ന നിരവധി റസ്റ്ററന്റുകൾ നമുക്ക് ചുറ്റിലുമുണ്ട്. എന്നാൽ അത്തരം രുചിശാലകൾക്കു പോലും അപമാനമാകുന്ന തരത്തിലാണ് ചില റസ്റ്ററന്റുകൾ ആഹാരം തയാറാക്കി നൽകുന്നത്. ഭക്ഷണം കഴിക്കാനെത്തുന്നവർക്കു പഴകിയ വിഭവങ്ങൾ വിളമ്പുന്നതും ആരോഗ്യത്തിനു ഹാനികരമായ നിറങ്ങൾ ചേർക്കുന്നതും ചില ഉദാഹരണങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രുചികരമായ ഭക്ഷണം വിളമ്പുന്ന നിരവധി റസ്റ്ററന്റുകൾ നമുക്ക് ചുറ്റിലുമുണ്ട്. എന്നാൽ അത്തരം രുചിശാലകൾക്കു പോലും അപമാനമാകുന്ന തരത്തിലാണ് ചില റസ്റ്ററന്റുകൾ ആഹാരം തയാറാക്കി നൽകുന്നത്. ഭക്ഷണം കഴിക്കാനെത്തുന്നവർക്കു പഴകിയ വിഭവങ്ങൾ വിളമ്പുന്നതും ആരോഗ്യത്തിനു ഹാനികരമായ നിറങ്ങൾ ചേർക്കുന്നതും ചില ഉദാഹരണങ്ങൾ മാത്രം. എന്നാൽ അതിനെല്ലാമപ്പുറം പ്ലാസ്റ്റിക് ഇട്ടു തീ കത്തിച്ച് ഭക്ഷണങ്ങൾ ഉണ്ടാക്കുന്നത് എത്രത്തോളം ഹാനികരമാണെന്ന് പറഞ്ഞു തരേണ്ടതില്ലല്ലോ. അത്തരമൊരു വിഡിയോ ആണ് കഴിഞ്ഞ ദിവസം സോഷ്യൽ ലോകത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. തന്തൂരി ചിക്കനോ കുഴി മന്തിയ്‌ക്കോ വേണ്ടി തയാറാക്കിയ അടുപ്പിൽ, കാൻസറിന് വരെ കാരണമായേക്കാവുന്ന പ്ലാസ്റ്റിക് ഉപയോഗിച്ചാണ് തീ കത്തിക്കുന്നതും കനലുണ്ടാക്കുന്നതും. ഈ ക്രൂരത അരങ്ങേറുന്നത് മറ്റെങ്ങുമല്ല, നമ്മുടെ നാട്ടിൽ തന്നെയാണ്.

ഏതു ഹോട്ടലിൽ നിന്നുമുള്ളതാണ് വിഡിയോ എന്ന് വ്യക്തമല്ല. പക്ഷേ, വിഡിയോയിൽ കൃത്യമായി തന്നെ കാണുവാൻ കഴിയും തന്തൂരി ചിക്കനും നാനുമൊക്കെ തയാറാക്കിയെടുക്കുന്ന അടുപ്പിൽ പ്ലാസ്റ്റിക്കിട്ടു കത്തിക്കുന്ന കാഴ്ച. പ്ലാസ്റ്റിക് കവറുകൾ മാത്രമല്ല, ചാക്കുകളുമൊക്കെ അടുപ്പിലേക്കിടുന്നത് കാണാം. ഈ അടുപ്പിലാണ് പല വിഭവങ്ങളും കഴിക്കാനായി തയാറാകുന്നത്. അതിൽ നാനും കുഴിമന്തിയുമൊക്കെ ഉൾപ്പെടും. പ്ലാസ്റ്റിക് കത്തിക്കുന്ന ഗന്ധം ശ്വസിക്കുന്നതു പോലും കാൻസറിന് കാരണമാകുമെന്നിരിക്കെ കത്തിയ പ്ലാസ്റ്റിക്കിന്റെ അംശങ്ങൾ ഭക്ഷണത്തിനൊപ്പം ശരീരത്തിലേക്ക് എത്തുക എന്നത് എത്രത്തോളം ഹാനികരമാണെന്നത് കണ്ടു തന്നെ അറിയേണ്ടിയിരിക്കുന്നു. 

ADVERTISEMENT

പുറത്തു നിന്നും ഭക്ഷണം വാങ്ങി കഴിക്കുന്നത് ശീലമാക്കിയവരെ ഇരുത്തി ചിന്തിപ്പിക്കുന്ന കാഴ്ചയാണിത്. മായമില്ലാത്ത ഭക്ഷണം ഓരോ മനുഷ്യന്റെയും അവകാശമാണെന്നിരിക്കെ ഇത്തരമൊരു ക്രൂരത വേണോ എന്നാണ് വിഡിയോയ്ക്ക് കമെന്റ് ആയി ഭൂരിപക്ഷം പേരും ചോദിച്ചിരിക്കുന്നത്. ഇത് കേവലം ഒരു റസ്റ്ററന്റിൽ മാത്രം നടക്കുന്ന കാഴ്ചയല്ലെന്നും കേരളത്തിൽ പലയിടങ്ങളിലും ഇത്തരം പ്രവർത്തികൾ നടക്കുന്നുണ്ടെന്നും ചിലർ കുറിച്ചിട്ടുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെന്നതു കൊണ്ടുതന്നെ സ്ഥിരമായി  റസ്റ്ററന്റിൽ നിന്നും ഭക്ഷണം വാങ്ങി കഴിക്കുന്നവർ അല്പം ജാഗ്രത പുലർത്തുന്നത് നന്നായിരിക്കും.

English Summary:

Plastic Burning Tandoori Chicken