ഐസ്ക്രീമിന് പകരം ഇനി ഇതുമതി, അമിത മധുരം ആരോഗ്യത്തിനു നല്ലതല്ല; റിമി ടോമി
ഐസ്ക്രീം രുചി ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഐസ്ക്രീമിന് ബദലായി ഫ്രോസൺ യോഗർട്ട് ഉപയോഗിച്ചുള്ള ഒരു ഡെസേർട്ട്. അതിന്റെ രുചി പരിചയപ്പെടുത്തി തരുകയാണ് മലയാളത്തിന്റെ പ്രിയ ഗായിക റിമി ടോമി. ആദ്യമായി പരീക്ഷിക്കുന്ന വിഭവമാണെന്നും രുചി കേമമാണെന്നും പറയുന്നുണ്ട് റിമി. അമിത മധുരം ആരോഗ്യത്തിനു

ഐസ്ക്രീം രുചി ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഐസ്ക്രീമിന് ബദലായി ഫ്രോസൺ യോഗർട്ട് ഉപയോഗിച്ചുള്ള ഒരു ഡെസേർട്ട്. അതിന്റെ രുചി പരിചയപ്പെടുത്തി തരുകയാണ് മലയാളത്തിന്റെ പ്രിയ ഗായിക റിമി ടോമി. ആദ്യമായി പരീക്ഷിക്കുന്ന വിഭവമാണെന്നും രുചി കേമമാണെന്നും പറയുന്നുണ്ട് റിമി. അമിത മധുരം ആരോഗ്യത്തിനു നല്ലതല്ല എന്നൊരു മുന്നറിയിപ്പോടെയാണ് ഫ്രോസൺ യോഗർട്ട് ഡെസേർട്ട് താരം ആസ്വദിച്ചു കഴിക്കുന്നത്. ആ മധുരത്തിനൊപ്പം ചേർത്തിരിക്കുന്ന ബോബയുടെ രുചിയും അതിഗംഭീരമെന്ന അഭിപ്രായമാണ് റിമി പങ്കുവയ്ക്കുന്നത്.
ഫ്രൂട്സും യോഗർട്ടും റിമിയുടെ ഭാഷയിൽ പറഞ്ഞാൽ ബ്ലും ബ്ലും ബ്ലും കൂടി ചേരുന്നതാണ് ഡെസേർട്ട്. മറ്റുള്ള സ്ഥലങ്ങളിൽ നിന്നും കഴിച്ച കേക്കും ഐസ് ക്രീമുമൊക്കെ മാറി നിൽക്കുന്ന രുചിയാണ് ഇതിനെന്നാണ് റിമി പറയുന്നത്. ബോബ കഴിക്കാൻ ഏറെ നല്ലതാണെന്നും അതെനിക്ക് ഇഷ്ടായി എന്നും രുചിയാസ്വദിച്ചു കൊണ്ട് പ്രിയ ഗായിക വ്യക്തമാക്കുന്നു. ഈ മധുര വിഭവത്തിൽ യോഗർട്ട് ആണ് പ്രധാന ചേരുവയെന്നും ബോബയ്ക്ക് ഭയങ്കര ടേസ്റ്റ് ആണെന്നും റിമി കൂട്ടിച്ചേർക്കുന്നുണ്ട്. കപ്പ ഉപയോഗിച്ച് തയാറാക്കുന്നതാണ് ബോബ. ഇപ്പോൾ പല റെസ്റ്റോറന്റുകളിലും ബോബ ചായയും മറ്റും ലഭ്യമാണ്. കപ്പയുടെ സ്റ്റാർച്ച് ആണ് ബോബയിലെ പ്രധാന ചേരുവ. ചായ മാത്രമല്ല, ഐസ്ക്രീം, ഡെസേർട്ട് പോലുള്ളതിലും ബോബ ചേർക്കാവുന്നതാണ്.
റിമി പങ്കുവച്ച വിഡിയോയ്ക്ക് ആരാധകരുടെ ഭാഗത്തു നിന്നും വളരെ രസകരമായ കമെന്റുകളാണ് ലഭിച്ചിരിക്കുന്നത്. ജിമ്മിലേക്കു വായോട്ട...ബ്ലും ബ്ലും ബ്ലും ശരിയാക്കി തരാമെന്നു ഒരാൾ കുറിച്ചപ്പോൾ ബ്ലും ബ്ലും ബ്ലും എന്താണെന്നു അറിയാനുള്ള ആകാംക്ഷയും ചിലർ പങ്കുവച്ചിട്ടുണ്ട്. വീട്ടിലിരിക്കാൻ സമ്മതിക്കില്ല...ഇപ്പോൾ തന്നെ പോയി ഒരു ഐസ്ക്രീം കഴിക്കട്ടെ എന്ന് കൊതിയോടെ കുറിച്ചവരെയും വിഡിയോയുടെ താഴെ കാണാവുന്നതാണ്.