മുകേഷ് അംബാനിയുടെ ആ ഇഷ്ടവിഭവം ഇനി നിങ്ങൾക്കും എളുപ്പത്തിൽ ഉണ്ടാക്കാം
തിരക്കുകള്‍ കൂടുമ്പോള്‍ ഭക്ഷണക്രമവും വ്യായാമവുമെല്ലാം തെറ്റുകയാണ് പലര്‍ക്കും പതിവ്. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്‍മാരില്‍ ഒരാളായ, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ദൈനംദിന ജീവിതം എങ്ങനെയായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? ബിസിനസ് തിരക്കുകള്‍ക്കിടയിലും ശരീരം നോക്കാനും

തിരക്കുകള്‍ കൂടുമ്പോള്‍ ഭക്ഷണക്രമവും വ്യായാമവുമെല്ലാം തെറ്റുകയാണ് പലര്‍ക്കും പതിവ്. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്‍മാരില്‍ ഒരാളായ, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ദൈനംദിന ജീവിതം എങ്ങനെയായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? ബിസിനസ് തിരക്കുകള്‍ക്കിടയിലും ശരീരം നോക്കാനും വ്യായാമം ചെയ്യാനുമൊക്കെ സമയം കണ്ടെത്തുന്ന ആളുകളില്‍ ഒരാളാണ് അദ്ദേഹം എന്നാണ് അദ്ദേഹത്തിന്‍റെ ഭാര്യയും, റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്സണുമായ നിതാ അംബാനി പറയുന്നത്. പ്രഭാതത്തിലെ യോഗ മുതൽ പരമ്പരാഗത ഇന്ത്യൻ ഭക്ഷണം വരെ, കർശനമായ ജീവിതരീതിയും ചിട്ടകളുമാണ് അദ്ദേഹത്തിനുള്ളത്.
മുകേഷിന്‍റെയും നിതയുടെയും ഇളയമകന്‍, അനന്ത് അംബാനിയും രാധിക മർച്ചൻ്റും തമ്മിലുള്ള ഗംഭീര വിവാഹത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇതിനിടെ നിത അംബാനി അടുത്തിടെ കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ഈ സമയത്താണ് ഭര്‍ത്താവിന്‍റെ ജീവിതക്രമത്തെക്കുറിച്ച് നിത അംബാനി മനസ്സ് തുറന്നത്.
വീട്ടില്‍ ഉണ്ടാക്കിയ ഭക്ഷണം മാത്രം
മുകേഷ് അംബാനിയുടെ ദിവസം രാവിലെ അഞ്ചരയ്ക്ക് ആരംഭിക്കുന്നു. സൂര്യ നമസ്‌കാരവും ചെറിയ നടത്തവും തുടർന്ന് ധ്യാനവും. സസ്യാഹാരിയായ മുകേഷ് അംബാനി അച്ചടക്കത്തോടെയുള്ള ഭക്ഷണക്രമം പാലിക്കുന്നു. സ്വന്തം വീട്ടില്‍ പാകം ചെയ്ത ഭക്ഷണമാണ് മുകേഷ് അംബാനി സാധാരണയായി കഴിക്കുന്നത്. ആഴ്ചയില്‍ ഒരിക്കല്‍ മാത്രം പുറത്തു നിന്നും ഭക്ഷണം കഴിക്കുന്നു.
ഫ്രഷ് ഫ്രൂട്ട്‌സ്, ജ്യൂസ്, ഇഡ്‌ഡലി-സാമ്പാർ എന്നിവ അടങ്ങിയതാണ് അദ്ദേഹത്തിന്‍റെ പ്രഭാതഭക്ഷണം. പരിപ്പ്, സബ്ജി, ചോറ്, സൂപ്പുകൾ, സലാഡുകൾ എന്നിവയുൾപ്പെടെ, ഗുജറാത്തി ശൈലിയിലുള്ള ഉച്ചഭക്ഷണവും അത്താഴവുമാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. നിരവധി പാർട്ടികളിലും സാമൂഹിക ഒത്തുചേരലുകളിലും പതിവായി പോകാറുണ്ടെങ്കിലും, ജങ്ക് ഫുഡ് ഒഴിവാക്കി, സസ്യാഹാരരീതി കർശനമായി പിന്തുടരുന്നു.
കോടീശ്വരന്‍റെ പ്രിയഭക്ഷണം
മുകേഷിന്റെ പ്രിയപ്പെട്ട ലഘുഭക്ഷണം, ഗുജറാത്തി വിഭവമായ പങ്കിയാണ്. അരിപ്പൊടി കൊണ്ട് ഉണ്ടാക്കുന്ന പരമ്പരാഗതവിഭവത്തില്‍, മുകളില്‍ ചീസും ചേര്‍ത്താണ് ഇവിടെ തയാറാക്കുന്നത്. വാഴയിലയിൽ പൊതിഞ്ഞ് ഉണ്ടാക്കുന്ന ഈ വിഭവം, അച്ചാര്‍, ചട്ണി എന്നിവയ്ക്കൊപ്പം കഴിക്കാം. ഇത് എളുപ്പത്തില്‍ വീട്ടില്‍ തയാറാക്കി എടുക്കാം.
വേണ്ട സാധനങ്ങള്‍
- 5 ടീസ്പൂൺ അരിപ്പൊടി
- 1 ടീസ്പൂൺ ഉഴുന്ന്പരിപ്പ്
- 1 ടീസ്പൂൺ തൈര്
- 1/2 ടീസ്പൂൺ പച്ചമുളക് പേസ്റ്റ്
- 1/2 ടീസ്പൂൺ വറുത്ത് നന്നായി ചതച്ച ജീരകം
- 1 ടീസ്പൂൺ എണ്ണ
- പാകത്തിന് ഉപ്പ്
- വാഴയില
ഉണ്ടാക്കുന്ന രീതി
∙ അരിപ്പൊടി, ഉഴുന്ന് പൊടി, തൈര്, പച്ചമുളക് പേസ്റ്റ്, ജീരകം, എണ്ണ, ഉപ്പ്, ¾ കപ്പ് വെള്ളം എന്നിവ ഒരുമിച്ചു ചേര്‍ത്ത് നന്നായി ഇളക്കുക. ഇത് മാറ്റി വയ്ക്കുക.
∙ വാഴയിലയിൽ അൽപം എണ്ണ പുരട്ടി മാറ്റി വയ്ക്കുക .
∙ ഓരോ വാഴയിലയിലും ഓരോ ടേബിള്‍സ്പൂണ്‍ മാവ് വച്ച് നന്നായി പരത്തുക. ഇതിനു മുകളില്‍ എണ്ണ പുരട്ടിയ ഒരു വാഴയില കൂടി വെച്ച് മാവ് എല്ലായിടത്തും ഒരേപോലെ വരുന്ന രീതിയില്‍ അമര്‍ത്തുക.
∙ ഇത് ഒരു ദോശ പാനില്‍ വച്ച് വേവിച്ചെടുക്കാം. ചട്ണി, അച്ചാര്‍ എന്നിവയ്ക്കൊപ്പം ചേര്‍ത്ത് കഴിക്കാം.