നിതാ അംബാനി കുടിച്ച ആ കുപ്പിവെള്ളത്തിന്റെ ചിത്രം വ്യാജം; ശരിക്കും വില ഇങ്ങനെ!
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ ഭാര്യയും, റിലയൻസ് ഫൗണ്ടേഷന്‍റെ ചെയർപേഴ്സണുമായ നിത അംബാനിയുടെ ഒരു ചിത്രം ഏറെ മാധ്യമശ്രദ്ധ പിടിച്ചു പറ്റി. കയ്യില്‍, പ്രത്യേക തരത്തിലുള്ള ഒരു വാട്ടര്‍ബോട്ടിലില്‍ നിന്നും വെള്ളം കുടിക്കുന്ന നിതയുടെ ചിത്രമായിരുന്നു അത്. എന്താണീ

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ ഭാര്യയും, റിലയൻസ് ഫൗണ്ടേഷന്‍റെ ചെയർപേഴ്സണുമായ നിത അംബാനിയുടെ ഒരു ചിത്രം ഏറെ മാധ്യമശ്രദ്ധ പിടിച്ചു പറ്റി. കയ്യില്‍, പ്രത്യേക തരത്തിലുള്ള ഒരു വാട്ടര്‍ബോട്ടിലില്‍ നിന്നും വെള്ളം കുടിക്കുന്ന നിതയുടെ ചിത്രമായിരുന്നു അത്. എന്താണീ ചിത്രത്തിന് പ്രത്യേകത എന്നല്ലേ? അന്‍പതു ലക്ഷം രൂപ വില വരുന്ന, വാട്ടര്‍ബോട്ടിലായിരുന്നു നിതയുടെ കയ്യില്‍. ഈ ചിത്രം മോര്‍ഫ് ചെയ്തതായിരുന്നു എന്നും, സാധാരണ മിനറല്‍ വാട്ടര്‍ ബോട്ടിലായിരുന്നു നിതയുടെ കയ്യില്‍ ഉണ്ടായിരുന്നതെന്നും പിന്നീട് തെളിഞ്ഞു. എന്നിരുന്നാലും ആ കുപ്പിവെള്ളം അന്വേഷിച്ച് ആളുകള്‍ ഇന്‍റര്‍നെറ്റില്‍ ഒരുപാട് തിരഞ്ഞു.
വില പോലെ തന്നെ ഗംഭീരമാണ് ഈ വാട്ടര്‍ ബോട്ടില്‍ ബ്രാന്‍ഡിന്‍റെ പേരും, "അക്വാ ഡി ക്രിസ്റ്റല്ലോ ട്രിബ്യൂട്ടോ ഒരു മോഡിഗ്ലിയാനി" എന്നാണ് ഇത് അറിയപ്പെടുന്നത്. 2010 ൽ ഗിന്നസ് വേൾഡ് റെക്കോർഡ്സ്, ഇതിന് ലോകത്തെ ഏറ്റവും വിലയേറിയ വെള്ളം എന്ന പദവി നല്‍കി. ഇതിന്‍റെ ഒരു കുപ്പിയുടെ വില ഏകദേശം 50 ലക്ഷം രൂപ ($60,000) ആണ്. ലോകമെമ്പാടുമുള്ള ശതകോടീശ്വരന്മാരുടെ പ്രിയപ്പെട്ട വാട്ടര്‍ ബ്രാന്‍ഡ് ആണിത്.
എന്താണ് ഈ വെള്ളത്തിന് ഇത്രയും വില വരാന്‍ കാരണം? ഒരു പ്രധാന കാരണം അതിന്റെ പാക്കേജിങ്ങാണ്. ഓരോ 750 മില്ലി കുപ്പിയും 24 കാരറ്റ് സ്വർണമുപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. മാത്രമല്ല, വെള്ളത്തിൽ 5 ഗ്രാം 24 കാരറ്റ് സ്വർണം അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ, ഇത് വെള്ളത്തിൻ്റെ ക്ഷാരത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ലോകത്തിലെ ഏറ്റവും വിലകൂടിയ വാട്ടർ ബോട്ടിലായ, ഹെൻറി IV ഡുഡോഗ്നൺ ഹെറിറ്റേജ് കോണ്യാക്കിന്‍റെ ബോട്ടില്‍ നിര്‍മ്മിച്ച ഫെർണാണ്ടോ അൽതാമിറാനോയാണ് ഈ വാട്ടര്‍ബോട്ടിലിന്‍റെ കുപ്പിയും ഡിസൈന്‍ ചെയ്തത്.
ഈ കുപ്പികളിലെ ജലത്തിനുമുണ്ട് പ്രത്യേകത. ഫ്രാൻസിലെ ഒരു നീരുറവ, ഫിജിയിലെ മറ്റൊരു നീരുറവ, ഐസ്‌ലൻഡിലെ ഹിമാനികൾ എന്നിവിടങ്ങളില്‍ നിന്നെടുത്ത ജലമാണ് ഇതില്‍ നിറയ്ക്കുന്നത്. സാധാരണ കുടിവെള്ളത്തെ അപേക്ഷിച്ച് ഈ ജലത്തിന് ഉയർന്ന ഊർജ്ജ നിലയുണ്ടെന്ന് കരുതപ്പെടുന്നു.