കടയില്‍ നിന്ന് ക്രീം ചീസ് വാങ്ങുന്നവരാണോ? കാശ് ലാഭിക്കാനായി ഇനി എളുപ്പത്തിൽ വീട്ടില്‍ ഉണ്ടാക്കാം!
കടയില്‍ നിന്ന് സ്ഥിരമായി ക്രീം ചീസ് വാങ്ങുന്നവരാണോ? പ്രിസര്‍വേറ്റീവുകളും സ്റ്റെബിലൈസറുകളുമെല്ലാം ചേര്‍ത്ത് വരുന്ന ഈ ചീസിന് പകരം, എളുപ്പത്തില്‍ വീട്ടില്‍ തന്നെ ക്രീം ചീസ് ഉണ്ടാക്കിയാലോ? രുചിയും ഗുണവും കൂടും, കാശും ലാഭിക്കാം! കുട്ടികള്‍ക്ക് വിശ്വസിച്ചു കൊടുക്കാന്‍ പറ്റുന്ന ഈ ക്രീം ചീസ്

കടയില്‍ നിന്ന് സ്ഥിരമായി ക്രീം ചീസ് വാങ്ങുന്നവരാണോ? പ്രിസര്‍വേറ്റീവുകളും സ്റ്റെബിലൈസറുകളുമെല്ലാം ചേര്‍ത്ത് വരുന്ന ഈ ചീസിന് പകരം, എളുപ്പത്തില്‍ വീട്ടില്‍ തന്നെ ക്രീം ചീസ് ഉണ്ടാക്കിയാലോ? രുചിയും ഗുണവും കൂടും, കാശും ലാഭിക്കാം! കുട്ടികള്‍ക്ക് വിശ്വസിച്ചു കൊടുക്കാന്‍ പറ്റുന്ന ഈ ക്രീം ചീസ് ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം.
വേണ്ട സാധനങ്ങള്‍
കൊഴുപ്പുള്ള പാല്‍ - 1 ലിറ്റര്‍
നാരങ്ങാനീര് - രണ്ടു നാരങ്ങയുടെ നീര്
ഉപ്പ് - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
- അടി കട്ടിയുള്ള ഒരു പാത്രത്തില്‍ പാല്‍ ഒഴിച്ച് കുറഞ്ഞ തീയില്‍ ചൂടാക്കുക. തിളപ്പിക്കരുത്.
- ഇടത്തരം തീയില്‍ വച്ച്, ഒരു മിനിറ്റ് ഇടവേളകളില്‍ ഓരോ ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര് ചേർത്തു കൊടുക്കുക. ഇത് നിരന്തരം ഇളക്കുക.
- പാല്‍ പൂര്‍ണമായും കട്ടയായി വേര്‍പെടുന്നതുവരെ ഇങ്ങനെ ഇളക്കിക്കൊണ്ടിരിക്കണം. ഇതിനു ഏതാനും മിനിട്ടുകള്‍ എടുക്കും.
- ഒരു വലിയ പാത്രത്തിന് മുകളിൽ 1 അല്ലെങ്കിൽ 2 ലെയർ ചീസ്ക്ലോത്ത് അരിപ്പയാക്കി വയ്ക്കാം. നേരത്തെ ഉണ്ടാക്കിയ മിശ്രിതം ഇതിനു മുകളിലേക്ക് ഒഴിച്ച് അരിച്ചെടുക്കുക. എന്നിട്ട് പതിനഞ്ചു മിനിട്ടോളം ചൂടാറാന്‍ വയ്ക്കുക.
- ഇങ്ങനെ അരിച്ചെടുത്ത ഭാഗം ഒരു മിക്സിയിലോ ഫുഡ് പ്രോസസറിലോ ഇട്ടു അടിച്ചെടുക്കുക. ആവശ്യമെങ്കില്‍ നേരത്തെ അരിച്ചു മാറ്റിയ വെള്ളം അല്‍പ്പാല്‍പ്പമായി ചേര്‍ക്കാം.
- അടിച്ചെടുക്കുമ്പോള്‍ ആവശ്യത്തിനനുസരിച്ച്, ഉപ്പ്, വെളുത്തുള്ളി എന്നിവയും ചേര്‍ക്കാവുന്നതാണ്.
- ഇങ്ങനെ തയ്യാറാക്കിയ ക്രീം ചീസ്, വായു കടക്കാത്ത പാത്രത്തിലാക്കി ഏഴു മുതല്‍ പത്തു ദിവസം വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. ഇതുപയോഗിച്ച് ചീസ് കേക്ക് പോലുള്ളവ ഉണ്ടാക്കാം.