നല്ല പഴുത്ത മാമ്പഴം മുറിച്ച് കഴിക്കുകയോ പാൽ ചേർത്തും അല്ലാതെയും ജൂസ് ആയും കുടിക്കാം. ശരീരത്തിന് മാത്രമല്ല, മനസ്സിനും ഉണർവും ഉന്മേഷവും ഉണ്ടാകും. അതുമാത്രമല്ല, ചോറിന് അടിപൊളി സ്വാദില്‍ കറിയായും തയാറാക്കാവുന്നതാണ്. മാമ്പഴപ്രേമികളെ ഇന്ന് മാമ്പഴ ദിനമാണ്. ദേശീയ ഫലം കൂടിയായ മാമ്പഴത്തിനായി ഒരു ദിനം

നല്ല പഴുത്ത മാമ്പഴം മുറിച്ച് കഴിക്കുകയോ പാൽ ചേർത്തും അല്ലാതെയും ജൂസ് ആയും കുടിക്കാം. ശരീരത്തിന് മാത്രമല്ല, മനസ്സിനും ഉണർവും ഉന്മേഷവും ഉണ്ടാകും. അതുമാത്രമല്ല, ചോറിന് അടിപൊളി സ്വാദില്‍ കറിയായും തയാറാക്കാവുന്നതാണ്. മാമ്പഴപ്രേമികളെ ഇന്ന് മാമ്പഴ ദിനമാണ്. ദേശീയ ഫലം കൂടിയായ മാമ്പഴത്തിനായി ഒരു ദിനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല പഴുത്ത മാമ്പഴം മുറിച്ച് കഴിക്കുകയോ പാൽ ചേർത്തും അല്ലാതെയും ജൂസ് ആയും കുടിക്കാം. ശരീരത്തിന് മാത്രമല്ല, മനസ്സിനും ഉണർവും ഉന്മേഷവും ഉണ്ടാകും. അതുമാത്രമല്ല, ചോറിന് അടിപൊളി സ്വാദില്‍ കറിയായും തയാറാക്കാവുന്നതാണ്. മാമ്പഴപ്രേമികളെ ഇന്ന് മാമ്പഴ ദിനമാണ്. ദേശീയ ഫലം കൂടിയായ മാമ്പഴത്തിനായി ഒരു ദിനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല പഴുത്ത മാമ്പഴം മുറിച്ച് കഴിക്കുകയോ പാൽ ചേർത്തും അല്ലാതെയും ജൂസ് ആയും കുടിക്കാം. ശരീരത്തിന് മാത്രമല്ല, മനസ്സിനും ഉണർവും ഉന്മേഷവും ഉണ്ടാകും. അതുമാത്രമല്ല, ചോറിന് അടിപൊളി സ്വാദില്‍ കറിയായും തയാറാക്കാവുന്നതാണ്. മാമ്പഴപ്രേമികളെ ഇന്ന് മാമ്പഴ ദിനമാണ്. ദേശീയ ഫലം കൂടിയായ മാമ്പഴത്തിനായി ഒരു ദിനം ഉണ്ട്. അതാണ് നാഷനല്‍ മാംഗോ ഡേ. പലതരം മാങ്ങ വിപണിയിൽ ലഭ്യമാണ്. 

എത്ര നല്ല മാങ്ങാ വാങ്ങിയാലും ചിലത് മുറിച്ചു കഴിയുമ്പോൾ കേടായിരിക്കുന്നത് കാണാം, അതുമാത്രമല്ല, മുറിച്ചു വച്ച മാമ്പഴം അതിവേഗം കറക്കുന്നതു പലരും നേരിടുന്ന വലിയ പ്രശ്നമാണ്. മുറിച്ചു വച്ചാൽ എന്തുകൊണ്ടാണ് മുറിച്ചതിന് പിന്നാലെ മാമ്പഴം കറക്കുന്നത്?

Image Credit:Vladislav Noseek/Shutterstock
ADVERTISEMENT

ഒക്സിഡേഷൻ എന്ന രാസപ്രവർത്തനമാണ് ഇതിന് പിന്നിലെ വില്ലൻ. മുറിച്ച പഴവർഗങ്ങളുടെ പ്രതലത്തിൽ അന്തരീക്ഷത്തിലെ ഓക്സിജൻ പ്രവർത്തിക്കുന്നതിന്റെ ഫലമായാണ് അവയുടെ നിറംമങ്ങുന്നതും കറക്കുന്നതും. എന്നാൽ മാമ്പഴം അടക്കമുള്ള ഏത് പഴവർഗവും  ഇങ്ങനെ കറുത്തു എന്നതിനർത്ഥം അത് ഭക്ഷ്യയോഗ്യമല്ല എന്നല്ല. എന്നാൽ ഇനി പറയുന്ന ചില പൊടിക്കൈകൾ പ്രയോഗിച്ചുകൊണ്ട് മുറിച്ച മാമ്പഴം ഫ്രഷ് ആയി കാത്തുസൂക്ഷിക്കാൻ നമുക്ക് സാധിക്കും.

1. നല്ല മാമ്പഴം തിരഞ്ഞെടുക്കുക

കഴിക്കാൻ എടുക്കുന്ന ഏകദേശം സമയം കണക്കാക്കി വേണം മാമ്പഴം തിരഞ്ഞെടുക്കാൻ. അധികം പഴുത്ത മാമ്പഴം ഉടൻതന്നെ കഴിക്കുന്നതാണ് ഉത്തമം. എന്നാൽ മുറിച്ചുവച്ച ശേഷം പിന്നീട് കഴിക്കാം എന്നതാണ് ഉദ്ദേശമെങ്കിൽ അൽപം പഴുപ്പ് കുറഞ്ഞ മാങ്ങ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കാഴ്ചയിൽ ദൃഢം എന്ന് തോന്നുമ്പോഴും കൈവിരൽ കൊണ്ട് അമർത്തുമ്പോൾ ഞെക്ക് കൊള്ളുന്ന മാങ്ങയാണ് ശരിയായ പരുവം.

2. ശരിയായി മുറിക്കുക

മാങ്ങ നന്നായി കഴുകി തുടച്ചശേഷം മൂർച്ചയുള്ള കത്തി ഉപയോഗിച്ചു വേണം മുറിയ്ക്കാൻ. മാങ്ങയുടെ വശങ്ങളിലായി മൂർച്ചയുള്ള കത്തി ഉപയോഗിച്ച് രണ്ട് കഷണങ്ങളായി വേണം മാങ്ങ ആദ്യം  മുറിയ്ക്കാൻ. ആവശ്യമെങ്കിൽ പിന്നീട് ചെറിയ ക്യൂബ് ആകൃതിയിൽ ഇവ മുറിച്ചു മാറ്റാവുന്നതാണ്. ഇത്തരത്തിൽ സൂക്ഷിക്കുന്നത് കൂടുതൽ നേരം മാമ്പഴത്തിന്റെ സ്വാഭാവികത നഷ്ടപ്പെടാതിരിക്കാനും സഹായിക്കും

3. നാരങ്ങാ നീര് ചേർത്തു വയ്ക്കാം

ഓക്സിഡേഷൻ പ്രവർത്തനത്തിന്റെ വേഗത കുറയ്ക്കാൻ രാസഗുണമുള്ള പദാർത്ഥങ്ങൾ സഹായിക്കും എന്നതാണ് ശാസ്ത്രം. അതുകൊണ്ടുതന്നെ മുറിച്ചു വച്ചിരിക്കുന്ന മാമ്പഴ കഷ്ണങ്ങളിൽ പുളി  രസമുള്ള നാരങ്ങ, ഓറഞ്ച് എന്നിവയുടെ നീര് ചെറുതായി തളിക്കുന്നത് അവയുടെ  സ്വാഭാവികത നിലനിർത്താൻ സഹായിക്കും.

ADVERTISEMENT

4. വായു കടക്കാത്ത പാത്രത്തിൽ ശരിയായി സൂക്ഷിച്ചു വയ്ക്കുക

വായുവിന്റെ അസാന്നിധ്യത്തിൽ ഓക്സിഡേഷൻ എന്ന രാസപ്രവർത്തനത്തിന് ആയുസ്സ് ഇല്ല. അതുകൊണ്ടുതന്നെ മുറിച്ച മാമ്പഴ കഷണങ്ങൾ ഒരു എയർ ടൈറ്റ് കണ്ടെയ്നറിലോ, സിപ് ലോക്ക് കവറിലോ ശരിയായി സൂക്ഷിക്കേണ്ടതാണ്. ഇത്തരം കവറിൽ മാങ്ങ സൂക്ഷിക്കുന്നതിന് മുൻപായി അതിലെ വായു മുഴുവനായും പുറത്തുപോയിട്ടുണ്ട് എന്ന് ഉറപ്പാക്കാൻ മറക്കരുത് കേട്ടോ.</p>

മാമ്പഴം കൊണ്ട് സാമ്പാറായാലോ?

പഴുത്ത മാമ്പഴം ചേർത്ത് രുചികരമായ സാമ്പാർ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.</p>

ചേരുവകൾ 

പഴുത്ത മാങ്ങ - 5 എണ്ണം
നാളികേരം - 5 ടേബിൾ സ്പൂൺ
സാമ്പാർ പൊടി - 1 1/2 ടേബിൾ സ്പൂൺ
പുളി - നാരങ്ങ വലുപ്പത്തിൽ  (വെള്ളത്തിൽ കുതർത്തി പിഴിഞ്ഞെടുത്തത് 
ശർക്കര - 2 ചെറിയ കഷ്ണം
സാമ്പാർ പരിപ്പ് വേവിച്ചത് - 1 കപ്പ്‌
കടുക് - 1/2 ടീസ്പൂൺ
ഉലുവ - 1/4 ടീസ്പൂൺ
വറ്റൽ മുളക് - 2 എണ്ണം
കായം പൊടി - 1 നുള്ള്
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
വെളിച്ചെണ്ണ - 2 1/2 ടേബിൾ സ്പൂൺ
കറിവേപ്പില
ഉപ്പ്

ADVERTISEMENT

തയാറാക്കുന്ന വിധം

മാങ്ങാ തൊലി കളഞ്ഞു കുറച്ചു വെള്ളവും മഞ്ഞൾപ്പൊടിയും ഇട്ട് വേവിക്കാൻ വയ്ക്കുക. ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ചൂടാക്കി നാളികേരം നല്ല ബ്രൗൺ കളർ ആകുന്നത് വരെ വറക്കുക. അതിലേക്കു സാമ്പാർ പൊടി ചേർത്ത് ഒരു മിനിറ്റ് ഇളക്കി തീ അണച്ചു, ചൂടാറിയ ശേഷം നല്ല മിനുസമായ് അരച്ചെടുക്കുക.

മാങ്ങാ വേവ് ആയി കഴിഞ്ഞാൽ വേവിച്ച പരിപ്പ്, ആവശ്യത്തിന് ഉപ്പ്, പുളി പിഴിഞ്ഞത്, കറിവേപ്പില എന്നിവ ഇട്ട് തിളപ്പിക്കുക. അതിലേക്കു ശർക്കര കഷ്ണം, അരച്ച് വച്ച നാളികേരം എന്നിവ ഇട്ട് ഇളക്കി നന്നായി തിളപ്പിക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, ഉലുവ, വറ്റൽ മുളക്, കായം പൊടി, കറിവേപ്പില എന്നിവ വറത്തു സമ്പാറിലേക്ക് ഇടുക. (പാചകക്കുറിപ്പ്: രോഹിണി സുരേഷ്)