ഗുണങ്ങളിൽ ഏറെ മുമ്പിലുള്ള പഴമാണ് അവക്കാഡോ. സ്മൂത്തികൾ തയാറാക്കാനും മറ്റു വിഭവങ്ങൾക്കൊപ്പം ചേർത്തുമൊക്കെ അവക്കാഡോ ഭക്ഷണത്തിന്റെ ഭാഗമാക്കാറുണ്ട്. പോഷകസമ്പുഷ്ടമായ അവക്കാഡോയിൽ വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ഫൈബറും ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും ധാതുക്കളായ പൊട്ടാസ്യവും മഗ്നീഷ്യവുമൊക്കെ വലിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുണങ്ങളിൽ ഏറെ മുമ്പിലുള്ള പഴമാണ് അവക്കാഡോ. സ്മൂത്തികൾ തയാറാക്കാനും മറ്റു വിഭവങ്ങൾക്കൊപ്പം ചേർത്തുമൊക്കെ  അവക്കാഡോ ഭക്ഷണത്തിന്റെ ഭാഗമാക്കാറുണ്ട്. പോഷകസമ്പുഷ്ടമായ അവക്കാഡോയിൽ വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ഫൈബറും ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും ധാതുക്കളായ പൊട്ടാസ്യവും മഗ്നീഷ്യവുമൊക്കെ വലിയ അളവിൽ തന്നെ അടങ്ങിയിട്ടുണ്ട്.  ശരീര ഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്ക് അവക്കാഡോ മികച്ചൊരു പ്രതിവിധിയാണ്.

Photo credit : Krasula / Shutterstock.com

 മാത്രമല്ല, ചർമത്തിന്റെ ആരോഗ്യത്തിനും ഈ പഴം ഏറെ നല്ലതാണ്. അവക്കാഡോ ശരീരത്തിന് ഏറെ ഗുണകരമാണെങ്കിലും കഴിക്കുമ്പോൾ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ചില ഭക്ഷ്യ വസ്തുക്കൾക്കൊപ്പമിതു കഴിച്ചാൽ വിപരീതഫലമായിരിക്കും ലഭിക്കുക. അവക്കാഡോ കഴിക്കുമ്പോൾ ഒഴിവാക്കേണ്ടവ എന്തൊക്കെയെന്ന് നോക്കാം. 

ADVERTISEMENT

ആരോഗ്യകരമായ കൊഴുപ്പ്  ധാരാളമായി അടങ്ങിയിരിക്കുന്ന അവക്കാഡോയ്‌ക്കൊപ്പം സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ കഴിക്കരുത്. സംസ്കരിച്ച ഭക്ഷ്യപദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന അനാരോഗ്യകരമായ കൊഴുപ്പ് നല്ല കൊഴുപ്പിനൊപ്പം ശരീരത്തിലെത്തുന്നതു ആരോഗ്യത്തിനു ഒട്ടും തന്നെയും ഗുണകരമല്ല. 

എരിവ് അധികമടങ്ങിയ ഭക്ഷണങ്ങൾ ചിലർക്ക് ഏറെ പ്രിയപ്പെട്ടതാകും. എന്നാൽ അവക്കാഡോയോടൊപ്പം എരിവധികമുള്ള ഭക്ഷണം വേണ്ടേ വേണ്ട. അല്ലാത്തപക്ഷം ദഹനപ്രശ്നങ്ങൾക്കു കാരണമാകും.

ADVERTISEMENT

ശരീരത്തിനാവശ്യമായ ധാതുക്കളിൽ ഒന്നാണ് പൊട്ടാസ്യം. അവക്കാഡോയിലിതു ധാരാളമായി അടങ്ങിയിരിക്കുന്നു. ഉപ്പധികമുള്ള ഭക്ഷണവും അവക്കാഡോ കഴിക്കുമ്പോൾ ഒഴിവാക്കണം. ഉപ്പിലെ സോഡിയം പൊട്ടാസ്യവുമായി ചേരുമ്പോൾ ഇലക്ട്രോലൈറ്റ് ബാലൻസ് നഷ്ടപ്പെടുന്നു. ഇതും ദഹനപ്രക്രിയയെ തടസ്സപ്പെടുത്തും. 

ചീസ്, ബട്ടർ പോലുള്ള പാലുൽപ്പന്നങ്ങളും പാലും അവക്കാഡോയോടൊപ്പം കഴിക്കരുത്. കൊഴുപ്പ് അടങ്ങിയിരിക്കുന്നത് കൊണ്ടുതന്നെ മേല്പറഞ്ഞതു പോലെ ദഹനപ്രശ്നങ്ങൾക്കു സാധ്യതയുണ്ട്.

ADVERTISEMENT

അവക്കാഡോ ഒരു പഴമാണെങ്കിലും ഓറഞ്ച്, മുന്തിരി പോലുള്ളവ ഇതിനൊപ്പം കഴിക്കരുത്. അസിഡിക് പഴങ്ങൾ കഴിക്കുന്നത് വയറിനു അസ്വസ്ഥതകൾ ഉണ്ടാക്കും. പഞ്ചസാരയുടെ അളവ് അവക്കാഡോയിൽ വളരെ കുറവാണ്. അതുകൊണ്ടുതന്നെ മധുരം കൂടുതലടങ്ങിയ ഭക്ഷ്യപദാർത്ഥങ്ങളും ഇതിനൊപ്പം വേണ്ട. 

പ്രോട്ടീനിന്റെ കലവറയാണ് അവക്കാഡോ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പ്രോട്ടീൻ കൂടുതലായി അടങ്ങിയ മറ്റു ഭക്ഷ്യവസ്തുക്കൾ ഇതിനൊപ്പം കഴിക്കുമ്പോൾ ശരീരത്തിൽ അമിത അളവിൽ കൊഴുപ്പ് അടിയാനിടയുണ്ട്. അതിനാൽ ഒരുമിച്ചുള്ള ഉപയോഗം പരിമിതപ്പെടുത്തുന്നതാണ് ഗുണകരം.