കണ്ണീരിലാഴ്ത്തുന്ന നിമിഷങ്ങളാണ് ഇപ്പോൾ കടന്നുപോകുന്നത്. എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് ആർക്കും അറിയാത്ത അവസ്ഥ. ‌ഉള്ളുലഞ്ഞ് നിൽക്കുകയാണ് വയനാടിനൊപ്പം കേരളവും. നിരവധിപേരാണ് ആവശ്യ സാധനങ്ങളടക്കം പല തരത്തിലുള്ള സഹായങ്ങളുമായി ദുരന്തമുഖത്തേയ്ക്ക് ഓടിയെത്തുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം വയനാട്ടിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണീരിലാഴ്ത്തുന്ന നിമിഷങ്ങളാണ് ഇപ്പോൾ കടന്നുപോകുന്നത്. എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് ആർക്കും അറിയാത്ത അവസ്ഥ. 

‌ഉള്ളുലഞ്ഞ് നിൽക്കുകയാണ് വയനാടിനൊപ്പം കേരളവും. നിരവധിപേരാണ് ആവശ്യ സാധനങ്ങളടക്കം പല തരത്തിലുള്ള സഹായങ്ങളുമായി ദുരന്തമുഖത്തേയ്ക്ക് ഓടിയെത്തുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം വയനാട്ടിലെ ദുരിതബധിതർക്ക് ഭക്ഷണത്തിന്റെ രൂപത്തിൽ സഹായഹസ്തം നൽകിയിരിക്കുകയാണ് ഷെഫ് പിള്ള. ദുരന്തത്തെക്കുറിച്ച് അറിഞ്ഞ നിമിഷം മുതൽ തന്നെ ഉറ്റവരും ജീവിതത്തിലെ മുഴുവൻ സമ്പാദ്യവും നഷ്ടപ്പെട്ടവർക്ക് മുമ്പിലേക്കായി പകലും രാത്രിയുമെന്നില്ലാതെ  ഭക്ഷണം എത്തിച്ചു നൽകുകയാണ്. ലാഭനഷ്ടങ്ങളുടെ കണക്ക് നോക്കാതെ തന്നോടൊപ്പമുള്ളവർക്ക് സഹായം എത്തിക്കുക അതുമാത്രമാണ് ഷെഫ് പിള്ളയും ചെയ്യുന്നത്. ബത്തേരിയിലെ സഞ്ചാരി റസ്റ്ററന്റിലാണ് ഭക്ഷണം തയാറാക്കുന്നത്.

ADVERTISEMENT

ഇന്നലെ രാവിലെയും വൈകിട്ടുമായി 2000 പേർക്കുള്ള ബിരിയാണിയാണ് തയാറാക്കി വയനാട്ടിൽ എത്തിച്ചത്. ഇന്നും അതേ രീതിയിൽ തന്നെ ഭക്ഷണം എത്തിക്കാനുള്ള തയാറെടുപ്പിലാണ് ഷെഫ് പിള്ളയും ഒപ്പമുള്ള സഹപ്രവർത്തകരും. ഇതുവരെ 6000 പേർക്കുള്ള ഭക്ഷണമാണ് സഞ്ചാരി റസ്റ്ററന്റിൽ നിന്നും വയനാട്ടിലേക്ക് എത്തിച്ചത്.  ഇപ്പോഴത്തെ സ്ഥിതി കണക്കിലെടുത്ത് ഈ ആഴ്ച മുഴുവനും സൗജന്യ ഭക്ഷണം നൽകാനുള്ള തീരുമാനത്തിലാണ്. ഇരുപതിനായിരം പേർക്ക് സൗജന്യ ഭക്ഷണം നൽകുന്നതിനായി അവശ്യ സാധനങ്ങളടക്കം എല്ലാ ക്രമീകരണങ്ങളും റസ്റ്ററന്റിൽ നടത്തിയിട്ടുണ്ടെന്ന് ഷെഫ് പിള്ള മനോരമ ഓൺലൈനിനോട് പറഞ്ഞു.  

വയനാട്ടിലെ കളക്ടറുമായി ബന്ധപ്പെട്ടാണ് ഭക്ഷണം എത്തിച്ച് നൽകുന്നത്. റസ്ക്യൂ ടീം, ക്യാപിൽ കഴിയുന്നവർ, പൊലീസ്, ഫയർഫോഴ്സ്, മറ്റു ഉദ്യോഗസ്ഥർ എന്നുവേണ്ടവർക്കൊക്കെയും ഭക്ഷണം എത്തിച്ചു നൽകും. ഉച്ചയ്ക്ക് വെ‍ജ്, നോൺ വെജ് ബിരിയാണിയും രാത്രിയിലേക്ക് ചാപ്പാത്തിയും മറ്റു കറികളുമാണ് നൽകുന്നത്. റസ്റ്ററന്റിന്റെ പാർടണർ അനീഷ് നാരായണനാണ് ഭക്ഷണം എത്തിക്കുന്നതിനുള്ള ചുമതലകൾ ഏറ്റെടുത്തിയിരിക്കുന്നത്. കൂടാതെ  എല്ലാ സഹായത്തിനും നോബിയും ഷെഫ് ശ്രീകാന്തും മറ്റു സഹപ്രവർത്തകരും ഒപ്പമുണ്ടെന്നും ഷെഫ് പിള്ള കൂട്ടിച്ചേർത്തു.

English Summary:

Chef Pillai Delivers Food to Wayanad