കര്‍ക്കടക കഞ്ഞിയ്ക്ക് ഇതു വേണം; കേട്ടിട്ടുണ്ടോ ഈ കുഞ്ഞന്വിത്തിനെക്കുറിച്ച്?
കണ്ടു കഴിഞ്ഞാല്‍ ഫ്ലാക്സ് സീഡ്സാണോ എന്ന് ഒരു നിമിഷം ശങ്കിക്കും. ചെടിക്കാണെങ്കില്‍, കടുകു ചെടിയുടെ അതേ രൂപവും ഭാവവും. സ്മൃതികളിലേക്ക് മറഞ്ഞ നാടന്‍ ആരോഗ്യരഹസ്യങ്ങളുടെ സുവര്‍ണകാലത്ത്, നാടൊട്ടുക്ക് ഓടി നടന്ന ഒരു വിത്താണ് ഇത്. കര്‍ക്കടക കഞ്ഞിയിലും ഇത് ഉപയോഗിച്ചിരുന്നു. ആശാളി വിത്തിനെക്കുറിച്ച് പുതിയ

കണ്ടു കഴിഞ്ഞാല്‍ ഫ്ലാക്സ് സീഡ്സാണോ എന്ന് ഒരു നിമിഷം ശങ്കിക്കും. ചെടിക്കാണെങ്കില്‍, കടുകു ചെടിയുടെ അതേ രൂപവും ഭാവവും. സ്മൃതികളിലേക്ക് മറഞ്ഞ നാടന്‍ ആരോഗ്യരഹസ്യങ്ങളുടെ സുവര്‍ണകാലത്ത്, നാടൊട്ടുക്ക് ഓടി നടന്ന ഒരു വിത്താണ് ഇത്. കര്‍ക്കടക കഞ്ഞിയിലും ഇത് ഉപയോഗിച്ചിരുന്നു. ആശാളി വിത്തിനെക്കുറിച്ച് പുതിയ തലമുറ കേട്ടിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.
ഒരു കപ്പ് ആശാളിവിത്തില്‍ വെറും 16 കാലറിയേ ഉള്ളു. അതില്‍ തന്നെ കൊഴുപ്പ് തീരെ ഇല്ല, ഇതില്‍ 3 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് മാത്രമേയുള്ളൂ. പ്രതിദിന വൈറ്റമിന്‍ കെയുടെ 452%, വിറ്റാമിൻ സിയുടെ 39% എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. വാർദ്ധക്യവും പോഷകക്കുറവും മൂലമുണ്ടാകുന്ന ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകളിൽ നിന്ന് സംരക്ഷിക്കുന്നതിന് വിറ്റാമിൻ കെ കഴിക്കുന്നത് അത്യന്താപേക്ഷിതമാണ്. കൂടാതെ, ഇതിൽ മിതമായ അളവിൽ പൊട്ടാസ്യം, വിറ്റാമിൻ എ, ഫൈബര്‍, പ്രോട്ടീന്‍ എന്നിവയും അടങ്ങിയിരിക്കുന്നു.
തടി കുറയ്ക്കും, മുടി വളര്‍ത്തും
കലോറിയും കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റുമെല്ലാം കുറവായതിനാല്‍, ആശാളി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. പ്രതിദിന വിറ്റാമിന്‍ എയുടെ പത്തു ശതമാനം ഉള്ളതിനാല്‍, കണ്ണിന്‍റെയും ചര്‍മത്തിന്‍റെയും മുടിയുടെയുമെല്ലാം ആരോഗ്യത്തിനും ഇത് നല്ലതാണ്.
മുലയൂട്ടുന്ന അമ്മമാര്‍ക്ക്, പാൽ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്ന ഒരു പ്രധാന ഹോർമോണായ പ്രോലാക്റ്റിൻ ഉത്തേജിപ്പിക്കാനും ഇത് സഹായിക്കുന്നു. ഒമേഗ-3 ഫാറ്റി ആസിഡ് എഎൽഎയുടെ അളവ് വർദ്ധിപ്പിക്കുന്നതിലൂടെ ആശാളി വിത്തുകൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങള്‍ പറയുന്നു.
ആയുര്‍വേദത്തില്‍ പ്രധാനം
ആശാളിയുടെ വിത്തും ചെടിയുമെല്ലാം പണ്ടുകാലത്ത് ആയുര്‍വേദ ചികിത്സയില്‍ ഉപയോഗിച്ചിരുന്നു. ചെറിയ പരിക്കുകൾക്ക് ആശാളിച്ചെടി പാലിൽ അരച്ച് കുടിക്കാറുണ്ടായിരുന്നു. ത്വക്ക് രോഗങ്ങൾ, വാതം, നേത്ര രോഗങ്ങൾ എന്നിവയ്ക്കു മരുന്നായും, മുലപ്പാൽ വർദ്ധിപ്പിക്കുന്നതിനും ആശാളി ഉപയോഗിച്ചു. ഹൃദ്രോഗത്തിന്‍റെ ആദ്യരൂപമായ 'അഞ്ചേനാ പെക്ടോറിസ്' എന്ന അവസ്ഥ മാറാന്‍ വരെ ആശാളി ഉപയോഗിച്ചുള്ള ഗുളികകള്‍ ഉപയോഗിക്കുന്നു.
ഉപയോഗിക്കുമ്പോള്‍ ശ്രദ്ധ വേണം
വെറുമൊരു വിത്തല്ലേ എന്ന് കരുതി ആശാളി കൊണ്ട് സ്വയം ചികിത്സ നടത്തിയാല്‍ പണി കിട്ടും. പ്രമേഹമുള്ളവരിൽ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും, അതിനാല്‍ പ്രമേഹ മരുന്നുകള്‍ കഴിക്കുന്നവര്‍ ശ്രദ്ധിക്കണം. കൂടാതെ, ശരീരത്തിലെ പൊട്ടാസ്യം കുറയ്ക്കുന്നതിനാല്‍, ആദ്യമേ ശരീരത്തില്‍ കുറഞ്ഞ പൊട്ടാസ്യം ഉള്ളവര്‍ ഇതിന്‍റെ ഉപയോഗത്തിൽ ജാഗ്രത പാലിക്കണം. മാത്രമല്ല, ഇത് രക്തസമ്മർദ്ദം കുറച്ചേക്കാം, അതിനാല്‍ ഹൈപ്പോടെന്‍ഷന്‍ ഉള്ളവരും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ഇത് കഴിക്കാന്‍ ശ്രദ്ധിക്കുക.