നിങ്ങൾ വഞ്ചിതരാകരുത്! ഓര്‍ഗാനിക് പച്ചക്കറികളും പഴങ്ങളും തിരിച്ചറിയാന്‍ അഞ്ചു വഴികള്‍
മാര്‍ക്കറ്റില്‍ പോയി പഴങ്ങളും പച്ചക്കറികളും വാങ്ങുന്ന രീതിയില്‍ സമീപകാലത്ത് വളരെ വലിയ മാറ്റം വന്നിട്ടുണ്ട്. കീടനാശിനികളും ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കളുമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ വാങ്ങാനാണ് കൂടുതല്‍ ആളുകളും താല്പര്യം പ്രകടിപ്പിക്കുന്നത്. ജൈവ രീതിയില്‍ ഉല്‍പ്പാദിപ്പിച്ചെടുത്ത പച്ചക്കറികള്‍

മാര്‍ക്കറ്റില്‍ പോയി പഴങ്ങളും പച്ചക്കറികളും വാങ്ങുന്ന രീതിയില്‍ സമീപകാലത്ത് വളരെ വലിയ മാറ്റം വന്നിട്ടുണ്ട്. കീടനാശിനികളും ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കളുമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ വാങ്ങാനാണ് കൂടുതല്‍ ആളുകളും താല്പര്യം പ്രകടിപ്പിക്കുന്നത്. ജൈവ രീതിയില്‍ ഉല്‍പ്പാദിപ്പിച്ചെടുത്ത പച്ചക്കറികള്‍ ഓര്‍ഗാനിക് എന്ന പേരില്‍ വിപണിയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നു. സുസ്ഥിരമായ കൃഷിരീതി മാത്രമല്ല, ഇവയ്ക്ക് രുചിയും ഗുണവും കൂടുതലാണ്.
എന്നാല്‍ വിപണിയില്‍ ഓര്‍ഗാനിക് എന്ന പേരില്‍ എത്തുന്ന ഉല്‍പ്പന്നങ്ങള്‍ ശരിക്കും അങ്ങനെയാണോ? ഈയൊരു സംശയം പലര്‍ക്കും ഉണ്ടാകും. ഇവ യഥാര്‍ത്ഥ ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങളാണെന്ന് എങ്ങനെ കണ്ടെത്തും? അതിനുള്ള ചില വഴികളാണ് ഇനി പറയുന്നത്.
ഓർഗാനിക് ഓതറൈസേഷന്‍ ഉണ്ടോ?
പഴങ്ങളും പച്ചക്കറികളും വാങ്ങുമ്പോൾ, അവയിലെ ലേബലുകൾ നോക്കുക. ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങള്‍ക്ക് NPOP (നാഷണൽ പ്രോഗ്രാം ഫോർ ഓർഗാനിക് പ്രൊഡക്ഷൻ) അല്ലെങ്കിൽ APEDA (അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്‌ട്‌സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെൻ്റ് അതോറിറ്റി) നൽകുന്ന സർട്ടിഫിക്കേഷൻ ഉണ്ടോ എന്ന് പരിശോധിക്കുക. സമഗ്രമായ പരിശോധനകൾക്ക് ശേഷമാണ് ഈ സർട്ടിഫിക്കേഷനുകൾ നൽകുന്നത് എന്നതിനാല്‍, പഴങ്ങളിലും പച്ചക്കറികളിലും ഈ ലേബലുകൾ കണ്ടാൽ, സിന്തറ്റിക് കീടനാശിനികളും വളങ്ങളും ഇല്ലാതെയാണ് ഇവ കൃഷി ചെയ്തതെന്ന് ഉറപ്പിക്കാം.
കാണാന്‍ ഭംഗി കാണണമെന്നില്ല
സൂപ്പര്‍മാര്‍ക്കറ്റില്‍ വരുന്ന ഫാന്‍സി പച്ചക്കറികളെയും പഴങ്ങളെയും പോലെയുള്ള രൂപഭംഗി ഉണ്ടാവണമെന്നില്ല ഈ ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങള്‍ക്ക്. ഇവയ്ക്ക് ശരിയായ ആകൃതിയോ തിളങ്ങുന്ന നിറമോ ഉണ്ടാവണം എന്നില്ല. കൃത്രിമ വാക്സുകളും പ്രിസർവേറ്റീവുകളും കൊണ്ട് പൊതിഞ്ഞിട്ടില്ലാത്തതിനാൽ, ഓർഗാനിക് പഴങ്ങളുടെയും പച്ചക്കറികളുടെയും പുറംഭാഗം അല്‍പ്പം പരുക്കനായി കാണപ്പെടാം.
പ്രാണികളെ കണ്ട് ഓടേണ്ട
പഴങ്ങളിലും പച്ചക്കറികളിലും പ്രാണികളെ കണ്ടാല്‍ അവ വാങ്ങാതെ പോരണ്ട. കീടനാശിനികള്‍ അടിച്ചിട്ടില്ല എന്നുള്ളതിന്‍റെ സൂചനയാണ് അത്. കടുത്ത വിഷാംശമുള്ള രാസകീടനാശിനികള്‍ അടിച്ച ജൈവ ഉല്‍പ്പന്നങ്ങളുടെ ഏഴയലത്ത് പ്രാണികള്‍ വരില്ല.
സുഗന്ധമുണ്ടോ?
ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങളുടെ മറ്റൊരു പ്രത്യേകത അവയുടെ വ്യതിരിക്തമായ സുഗന്ധമാണ്. ഓർഗാനിക് പഴങ്ങൾക്കും പച്ചക്കറികൾക്കും, അജൈവ ഉൽപ്പന്നങ്ങളെ അപേക്ഷിച്ച് മണ്ണിൻ്റെ മണവും തനതായ സുഗന്ധവുമുണ്ട്. കുറേക്കാലം ഈടു നില്ക്കാന്‍ സഹായിക്കുന്ന രാസവസ്തുക്കള്‍ ഉപയോഗിക്കാത്തതിനാല്‍ ഇവയ്ക്ക് പുതുമ കാണും. തക്കാളി, മല്ലിയില, മാമ്പഴം എന്നിങ്ങനെയുള്ള ഉല്‍പ്പന്നങ്ങള്‍ ഇങ്ങനെ മണത്തു നോക്കാം.
രുചിക്ക് കുറച്ചു മതി
ഓർഗാനിക് പഴങ്ങൾക്കും പച്ചക്കറികൾക്കും ഉയർന്ന പോഷക സാന്ദ്രത ഉള്ളതിനാൽ, ഇവ കൂടുതൽ രുചികരമാണ്. കുറച്ചു ഉപയോഗിച്ചാല്‍ തന്നെ കൂടുതല്‍ ഗുണം കിട്ടും.