ഭക്ഷണം ശരിയായി കഴിച്ചാല്‍ മരുന്നിന്‍റെ അളവ് കുറയ്ക്കാനും ദീര്‍ഘായുസ്സ് നേടാനും സാധിക്കും എന്നത് തെളിയിക്കപ്പെട്ട സത്യമാണ്. എന്ത് കഴിക്കണം, എപ്പോള്‍ കഴിക്കണം എന്നുള്ളതെല്ലാം വളരെ പ്രധാനമാണ്. ആയിരക്കണക്കിന് ഡയറ്റുകള്‍ അരങ്ങുവാഴുന്ന ഇക്കാലത്ത്, ഒരു ഭക്ഷണ രീതി തിരഞ്ഞെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള

ഭക്ഷണം ശരിയായി കഴിച്ചാല്‍ മരുന്നിന്‍റെ അളവ് കുറയ്ക്കാനും ദീര്‍ഘായുസ്സ് നേടാനും സാധിക്കും എന്നത് തെളിയിക്കപ്പെട്ട സത്യമാണ്. എന്ത് കഴിക്കണം, എപ്പോള്‍ കഴിക്കണം എന്നുള്ളതെല്ലാം വളരെ പ്രധാനമാണ്. ആയിരക്കണക്കിന് ഡയറ്റുകള്‍ അരങ്ങുവാഴുന്ന ഇക്കാലത്ത്, ഒരു ഭക്ഷണ രീതി തിരഞ്ഞെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭക്ഷണം ശരിയായി കഴിച്ചാല്‍ മരുന്നിന്‍റെ അളവ് കുറയ്ക്കാനും ദീര്‍ഘായുസ്സ് നേടാനും സാധിക്കും എന്നത് തെളിയിക്കപ്പെട്ട സത്യമാണ്. എന്ത് കഴിക്കണം, എപ്പോള്‍ കഴിക്കണം എന്നുള്ളതെല്ലാം വളരെ പ്രധാനമാണ്. ആയിരക്കണക്കിന് ഡയറ്റുകള്‍ അരങ്ങുവാഴുന്ന ഇക്കാലത്ത്, ഒരു ഭക്ഷണ രീതി തിരഞ്ഞെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭക്ഷണം ശരിയായി കഴിച്ചാല്‍ മരുന്നിന്‍റെ അളവ് കുറയ്ക്കാനും ദീര്‍ഘായുസ്സ് നേടാനും സാധിക്കും എന്നത് തെളിയിക്കപ്പെട്ട സത്യമാണ്. എന്ത് കഴിക്കണം, എപ്പോള്‍ കഴിക്കണം എന്നുള്ളതെല്ലാം വളരെ പ്രധാനമാണ്. ആയിരക്കണക്കിന് ഡയറ്റുകള്‍ അരങ്ങുവാഴുന്ന ഇക്കാലത്ത്, ഒരു ഭക്ഷണ രീതി തിരഞ്ഞെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഭാരം കുറയ്ക്കുക എന്നതിലുപരിയായി, ആരോഗ്യം നിലനിര്‍ത്തുക എന്നതായിരിക്കണം സുസ്ഥിരമായ ഡയറ്റ് പിന്തുടരാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം ലക്ഷ്യം വയ്ക്കേണ്ടത്. അത്തരമൊരു ഡയറ്റ് രീതിയാണ്‌ പിയോപ്പി ഡയറ്റ്. 

ഇറ്റാലിയൻ ഗ്രാമത്തിന്‍റെ പേരില്‍

തെക്കൻ ഇറ്റലിയിലെ ഒരു ഗ്രാമത്തിന്റെ പേരിലാണ് ഈ ഭക്ഷണരീതി അറിയപ്പെടുന്നത്. ഈ ഇറ്റാലിയൻ ഗ്രാമത്തിന്റെ ജീവിതശൈലിയും ഭക്ഷണ പൈതൃകവും ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ രീതികളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. അതിനാല്‍ യുനെസ്കോ പിയോപ്പിയെ മെഡിറ്ററേനിയൻ ഭക്ഷണത്തിന്റെ ഭവനമായി പ്രഖ്യാപിച്ചു.

ADVERTISEMENT

മെഡിറ്ററേനിയൻ ശൈലിയിലുള്ള ഭക്ഷണങ്ങളെ അടിസ്ഥാനമാക്കി, കുറഞ്ഞ കാർബോഹൈഡ്രേറ്റ്, ഉയർന്ന അളവില്‍ നല്ല കൊഴുപ്പ് എന്നിവയിലാണ് ഈ ഭക്ഷണരീതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഗ്രാമത്തിന്‍റെ പേരിലാണ് അറിയപ്പെടുന്നതെങ്കിലും, യുകെ കാർഡിയോളജിസ്റ്റായ ഡോ അസീം മൽഹോത്രയും മുൻ രാജ്യാന്തര അത്‌ലറ്റും ഡോക്യുമെന്ററി ഫിലിം മേക്കറുമായ ഡൊണാൾ ഒ നീലും ചേർന്നാണ് ഈ ഡയറ്റ് രൂപപ്പെടുത്തിയത്. 

Image Credit: Dreamer Company/Istock

കാലറി എണ്ണിയിരിക്കേണ്ട

തേൻ ഉൾപ്പെടെയുള്ള പഞ്ചസാര ഇനങ്ങള്‍, അരി, വെളുത്ത ഉരുളക്കിഴങ്ങ്, റൊട്ടി, പാസ്ത, ധാന്യങ്ങൾ എന്നിവയുൾപ്പെടെയുള്ള അന്നജം അടങ്ങിയ മിക്ക കാർബോഹൈഡ്രേറ്റുകളും ഒഴിവാക്കാൻ ഇവര്‍ പറയുന്നു. മെഡിറ്ററേനിയൻ ശൈലിയിലുള്ള ഭക്ഷണരീതിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഈ രീതി രൂപപ്പെടുത്തിയതെങ്കിലും, മറ്റു ഡയറ്റുകളിൽ നിന്നും വ്യത്യസ്തമായി, കാലറി കണക്കാക്കുന്ന രീതി ഇതില്‍ ഇല്ല. 

ADVERTISEMENT

മെഡിറ്ററേനിയൻ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുന്ന ഒലിവിലും ഒലിവ് ഓയിലിലും കാണപ്പെടുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഉൾപ്പെടെ, ഈ പ്രദേശത്തെ മിക്ക പരമ്പരാഗത ഭക്ഷണങ്ങളിലും ഹൃദയത്തിന് ആരോഗ്യകരമായ കൊഴുപ്പുകൾ കൂടുതലാണ്. പരമ്പരാഗത ഇറ്റാലിയൻ ഭക്ഷണക്രമത്തിൽ ബ്രെഡ്, പാസ്ത തുടങ്ങിയ അന്നജം അടങ്ങിയ നിരവധി ഭക്ഷണങ്ങളും ഉൾപ്പെടുന്നു. എന്നിരുന്നാലും, പിയോപ്പി ഡയറ്റ് എന്നാല്‍ ധാരാളം കൊഴുപ്പ് അടങ്ങിയതും വളരെ കുറഞ്ഞ അളവില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയതുമായ ഭക്ഷണമാണ്. 

ഡയറ്റ് ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പിയോപ്പി ഡയറ്റ് സാധാരണയായി ഇരുപത്തൊന്നു ദിവസത്തെ ഒരു പ്ലാനായാണ് ചെയ്യുന്നത്. ഭക്ഷണക്രമത്തിലെ മാറ്റത്തോടൊപ്പം, സജീവമായ ജീവിതശൈലി, മതിയായ ഉറക്കം, സോഷ്യലൈസേഷന്‍, മിതമായ അളവിൽ മാത്രം മദ്യം എന്നിവ ഇതിന്‍റെ ഭാഗമാണ്. ആഴ്ചയില്‍ ഒരിക്കല്‍ 24 മണിക്കൂര്‍ ഉപവാസവും ഇതിന്‍റെ ഭാഗമാണ്. എന്നാല്‍ ഗർഭിണികളോ മുലയൂട്ടുന്നവരോ പ്രമേഹരോഗികളോ അല്ലെങ്കിൽ  രക്തത്തിലെ പഞ്ചസാരയുടെ അളവ് സൂക്ഷ്മമായി നിരീക്ഷിക്കേണ്ട അവസ്ഥ ഉള്ളവരോ ആണെങ്കില്‍ ഉപവാസം ഒഴിവാക്കണം. 

Image Credit: AaronAmat/Istock
ADVERTISEMENT

പിയോപ്പി ഡയറ്റിൽ എന്ത് ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്?

ഒലിവ് ഓയിൽ (പ്രത്യേകിച്ച് എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ), വെളിച്ചെണ്ണ, വാൽനട്ട്, ബദാം, പൈൻ പരിപ്പ് എന്നിവയുൾപ്പെടെ ഉപ്പില്ലാത്ത നട്സ്, അവോക്കാഡോ, തക്കാളി, മാതളനാരങ്ങ, സരസഫലങ്ങൾ എന്നിവയുൾപ്പെടെയുള്ള പഴങ്ങളും പച്ചക്കറികളും അതുപോലെ പച്ച ഇലക്കറികളും, മത്തി, അയല എന്നിവ ഉൾപ്പെടെയുള്ള മത്സ്യം, മുട്ട, ചീസ്, ഫുൾ ഫാറ്റ് ഡയറി, പുളിപ്പിച്ച പാലുൽപ്പന്നങ്ങൾ എന്നിവയാണ് പിയോപ്പി ഡയറ്റില്‍ കഴിക്കാവുന്ന ഭക്ഷണങ്ങള്‍. 

അരി, പാസ്ത, റൊട്ടി തുടങ്ങിയവയും ബിസ്‌ക്കറ്റ്, ദോശ, പേസ്ട്രി എന്നിവയുൾപ്പെടെ മൈദ കൊണ്ട് ഉണ്ടാക്കിയവയും ഒഴിവാക്കണം. ഉരുളക്കിഴങ്ങും മറ്റെല്ലാ വെളുത്ത കിഴങ്ങുകളും, ധാന്യങ്ങളും പാൽ പുഡ്ഡിംഗുകളും, വാഴപ്പഴം, മുന്തിരി തുടങ്ങിയ മധുരമുള്ള പഴങ്ങൾ, പഞ്ചസാരയും മറ്റു മധുരങ്ങളും എന്നിവയും കഴിക്കാന്‍ പാടില്ല.

എന്താണ് ഇതിന്‍റെ ഗുണം?

മൽഹോത്രയും ഒനീലും ഈ ഭക്ഷണക്രമത്തെക്കുറിച്ച് നിരവധി അവകാശവാദങ്ങൾ ഉന്നയിക്കുന്നു. ഇത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാനും ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്  നിയന്ത്രിക്കാനും അല്ലെങ്കിൽ റിവേഴ്സ് ചെയ്യാനും സഹായിക്കുമെന്ന് അവര്‍ പറയുന്നു. കൂടാതെ, ഹൃദ്രോഗം തടയാനും ചികിത്സിക്കാനും സഹായിക്കുകയും ഡിമെൻഷ്യയും കാൻസറും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ചിലര്‍ക്ക് ഇത് ഭാരം കുറയ്ക്കാനും സഹായിക്കും. എന്നാല്‍ ഇവയുടെ ഗുണഫലങ്ങളെക്കുറിച്ചും ദോഷവശങ്ങളെക്കുറിച്ചുമെല്ലാം ഗവേഷണങ്ങള്‍ നടന്നു വരുന്നേയുള്ളൂ.

English Summary:

Peopei Diet Weight Loss Secrets