ഈ ദോശ കഴിച്ചും പെട്ടെന്ന് തടി കുറയ്ക്കാം; ഇതിനൊരു പ്രത്യേകതയുണ്ട്!
പൊണ്ണത്തടിയ്ക്കും കുടവയറിനുമെല്ലാം പേരുകേട്ട ഭക്ഷണമാണ് ഓട്സ്. അമിതവണ്ണം കുറയ്ക്കുക മാത്രമല്ല, ശരീരത്തിന് ആവശ്യമായ ഒട്ടു മിക്ക പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന അളവില്‍ നാരുകളും പ്രോട്ടീനും കൂടാതെ, കാല്‍സ്യം, പൊട്ടാസ്യം, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ ബി3, മാംഗനീസ്, ഫോസ്ഫറസ്, മഗ്നീഷ്യം,

പൊണ്ണത്തടിയ്ക്കും കുടവയറിനുമെല്ലാം പേരുകേട്ട ഭക്ഷണമാണ് ഓട്സ്. അമിതവണ്ണം കുറയ്ക്കുക മാത്രമല്ല, ശരീരത്തിന് ആവശ്യമായ ഒട്ടു മിക്ക പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന അളവില്‍ നാരുകളും പ്രോട്ടീനും കൂടാതെ, കാല്‍സ്യം, പൊട്ടാസ്യം, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ ബി3, മാംഗനീസ്, ഫോസ്ഫറസ്, മഗ്നീഷ്യം, കോപ്പര്‍, അയണ്‍, സിങ്ക്, വൈറ്റമിന്‍ ബി1, ബി5 എന്നീ അവശ്യപോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.
അതേപോലെ തന്നെ ഭക്ഷണത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട പച്ചക്കറികളില്‍ ഒന്നാണ് ബീറ്റ്റൂട്ട്. അയണ്‍, ഫോളിക് ആസിഡ് എന്നിവയാല്‍ സമ്പുഷ്ടമായ ബീറ്റ്റൂട്ട് ഹീമോഗ്ലോബിന്‍ ഉല്‍പ്പാദനം മെച്ചപ്പെടുത്തുന്നു. ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന ബെറ്റാലെയിനുകൾ എന്ന ഫൈറ്റോ ന്യൂട്രിയന്റുകള്‍ രക്തം, ചർമ്മം, കരൾ എന്നിവയെ ശുദ്ധീകരിക്കുന്നു.
ഇത്രയേറെ ഗുണങ്ങളുള്ള ഓട്സും ബീറ്റ്റൂട്ടും ചേര്‍ത്ത് അടിപൊളി ബീറ്റ്റൂട്ട് മസാല ദോശ ഉണ്ടാക്കിയാലോ? സ്വാദിഷ്ടവും പോഷകസമൃദ്ധവുമായ ഈ വിഭവം ഉണ്ടാക്കിയെടുക്കുന്നതെങ്ങനെയെന്നു നോക്കാം.
ചേരുവകൾ
1/2 കപ്പ് ഓട്സ്
1/2 കപ്പ് ഗോതമ്പ് പൊടി
1 ടീസ്പൂൺ ജീരകം
1/4 കപ്പ് പുതിയ മല്ലിയില അരിഞ്ഞത്
2 ടേബിള്‍സ്പൂണ്‍ തൈര്
ആവശ്യത്തിന് ഉപ്പ്
ബീറ്റ്റൂട്ട് പ്യൂരി ഉണ്ടാക്കാൻ :
1 ഇടത്തരം ബീറ്റ്റൂട്ട്
2 പച്ചമുളക്
3/4 കപ്പ് വെള്ളം
എണ്ണ
ഉണ്ടാക്കുന്ന വിധം
- ഓട്സ് മിക്സിയിൽ നന്നായി പൊടിക്കുക. ഇത് മിക്സിംഗ് ബൗളിലേക്ക് മാറ്റി, ഇതിലേക്ക് ഗോതമ്പ് പൊടി ചേർക്കുക.
- ബീറ്റ്റൂട്ട് കഴുകി തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്യുക. ഇത് ഒരു മിക്‌സർ ഗ്രൈൻഡറിൽ ഇട്ട്, പച്ചമുളകും കുറച്ച് വെള്ളവും ചേർത്ത് അരച്ച് ബീറ്റ്റൂട്ട് പ്യൂരി ഉണ്ടാക്കുക.
- ജീരകം, അരിഞ്ഞ മല്ലിയില, ഉപ്പ്, തൈര് എന്നിവ, നേരത്തെ തയ്യാറാക്കിയ ഓട്സ് - ഗോതമ്പ് മാവ് മിശ്രിതത്തിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ബീറ്റ്റൂട്ട് പ്യൂരി ചേർക്കുക. ആവശ്യത്തിന് വെള്ളം ചേർക്കുക. 15 മിനിറ്റ് മാറ്റി വയ്ക്കുക.
- ഒരു ദോശ തവ ചൂടാക്കുക. എണ്ണ പുരട്ടുക. ഇതിലേക്ക് ഓട്‌സ്- ബീറ്റ്‌റൂട്ട് ദോശ മാവ് ഒഴിച്ച് വട്ടത്തില്‍ പരത്തുക. ഇടത്തരം തീയിൽ 3-4 മിനിറ്റ് വേവിക്കുക. മറിച്ചിട്ട് 2-3 മിനിറ്റ് വേവിക്കുക.
ആരോഗ്യകരവും രുചികരവുമായ ഈ ഓട്‌സ് ബീറ്റ്‌റൂട്ട് ദോശ മല്ലിയില ചട്ണിക്കൊപ്പം കഴിക്കാവുന്നതാണ്.