ചായയില്‍ ഏലയ്ക്ക ചേര്‍ത്താല്‍ അസിഡിറ്റി കുറയുമോ?ഇത് അറിയാതെ പോകരുത്!
ചായയെ സ്നേഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാല്‍, എത്രത്തോളം ഗുണങ്ങളുണ്ടോ, അത്രത്തോളം തന്നെ ദോഷങ്ങളും ചായയ്ക്കുണ്ട്. അതിലൊന്നാണ് അസിഡിറ്റി. ചായയിലെ അസിഡിറ്റിയും അതേ തുടര്‍ന്നുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും കുറയ്ക്കാന്‍, ചായ ഉണ്ടാക്കുമ്പോള്‍ ഏലയ്ക്ക ഇടുന്ന ഒരു പതിവുണ്ട്. എന്നാല്‍ ഇത് ഗുണപ്രദമാണോ?

ചായയിൽ ഏലം ചേർക്കുന്നത് അസിഡിറ്റി കുറയ്ക്കുമോ? ഇല്ല എന്നതാണ് ഉത്തരം. പി എച്ച് ലെവല്‍ നോക്കിയാണല്ലോ സാധാരണയായി ആസിഡ് ആണോ ബേസ് ആണോ എന്ന് തീരുമാനിക്കുന്നത്. ചായയ്ക്ക് , സാധാരണയായി 6.4 മുതൽ 6.8 വരെയാണ് പി എച്ച് ഉള്ളത്. ഇതിലേക്ക് ആസിഡ് ഗുണമുള്ള പാല്‍ കൂടി ചേര്‍ക്കുന്ന സമയത്ത് ചായയുടെ അസിഡിറ്റിയില്‍ മാറ്റം വരുന്നില്ല. തിരഞ്ഞെടുക്കുന്ന ചായയുടെ ബ്രാൻഡിനെ ആശ്രയിച്ച് കൃത്യമായ പി എച്ച് വ്യത്യാസപ്പെടാം.
എന്നാല്‍ ഏലയ്ക്ക പോലുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ക്കുന്നത് ചായയുടെ പി എച്ച് ലെവലിൽ മാറ്റം വരുത്തില്ല. സാധാരണയായി, 4-5 ഏലക്കായ്കളാണ് ചായയില്‍ ഇടുന്നത്, ഇത് ചായയുടെ അസിഡിറ്റിയെ ബാധിക്കാൻ പര്യാപ്തമല്ല. അതിനാല്‍ ചായയില്‍ എത്രയൊക്കെ സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ത്താലും അവ പിഎച്ച് നിലയെ കാര്യമായി ബാധിക്കില്ല. ഇതേക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ ഡയറ്റീഷ്യൻ ശ്വേത ജെ പഞ്ചൽ പങ്കിട്ട പോസ്റ്റ് കാണാം.
ചായ കുടിക്കുമ്പോള്‍ പതിവായി വയറ്റിലും നെഞ്ചിലുമൊക്കെ അസ്വസ്ഥത അനുഭവപ്പെടുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ അസിഡിറ്റി ഉള്ള ആളാണ് നിങ്ങള്‍ എന്നാണ് അര്‍ത്ഥം. ഇത്തരക്കാര്‍ക്ക് ചായ അത്ര പിടിക്കണം എന്നില്ല.
അസിഡിറ്റി കുറയ്ക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില ഒറ്റമൂലികളുണ്ട്.
1. അജ്‌വെയ്ൻ അല്ലെങ്കില്‍ അയമോദകം കാലങ്ങളായി അസിഡിറ്റിക്ക് ഉപയോഗിച്ചു വരുന്നു. അസിഡിറ്റി കുറയ്ക്കാൻ, ഒരു നുള്ള് ഉപ്പ് ചേർത്ത് അയമോദകം ചവയ്ക്കുക, അല്ലെങ്കിൽ ഒരു ടീസ്പൂൺ അയമോദകം എടുത്ത്, രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് ആ വെള്ളം കുടിക്കുക.
2. അയമോദകം പോലെ തന്നെ ഗുണകരമാണ് പെരുംജീരകം. ഇത് ദഹനത്തെ സഹായിക്കാനും അസിഡിറ്റി കുറയ്ക്കാനും സഹായിക്കും. ഭക്ഷണത്തിന് ശേഷം, പെരുംജീരകം ചവയ്ക്കുക, അല്ലെങ്കിൽ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് ആ വെള്ളം കുടിക്കുക.
3. കുടലിനെ ആരോഗ്യകരമാക്കാന്‍ സഹായിക്കുന്ന പ്രോബയോട്ടിക്സ് ഉള്ളതിനാൽ, തൈരും അസിഡിറ്റി കൈകാര്യം ചെയ്യുന്നതിൽ വളരെ ഫലപ്രദമാണ്.
4. ചെറുചൂടുള്ള വെള്ളത്തിൽ ഒരു ടീസ്പൂൺ തേൻ ഒഴിച്ച് അത് കുടിക്കുന്നത്, വയറിലെ ആസിഡിനെ നിർവീര്യമാക്കാൻ സഹായിക്കുന്നു.
5. മല്ലിയിലയും അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. പച്ച മല്ലിയിലയുടെ നീര് അല്ലെങ്കിൽ മല്ലി വിത്ത് കൊണ്ടുണ്ടാടക്കുന്ന ചായ, അസിഡിറ്റിയുടെ ചില സാധാരണ ലക്ഷണങ്ങളായ വയറുവേദന, ഓക്കാനം, ഛർദ്ദി എന്നിവ കുറയ്ക്കും.
ക്ഷീണം അകറ്റാൻ ഏലയ്ക്ക ചായ തയാറാക്കാം
എല്ലാദിവസവും ചായ ഉണ്ടാക്കുന്നവരാണ് നമ്മളെല്ലാവരും. ഒരേ അളവിൽ ഒരേ ചേരുവകൾ ഉപയോഗിച്ച് ചായ ഉണ്ടാക്കിയാലും ഓരോ തവണയും ഓരോ രുചിയായിരിക്കും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ എന്നും രുചി ഏറെയുള്ള ചായ ഒരേ രീതിയിൽ തന്നെ തയാറാക്കാം.
ചേരുവകൾ (മൂന്ന് ഗ്ലാസ്സ് ചായക്ക്)
പാല് - രണ്ട് കപ്പ്
വെള്ളം - ഒരു കപ്പ്
തേയില – 3 ടേബിൾ സ്പൂൺ
പഞ്ചസാര - 2 ടേബിൾസ്പൂൺ
ഇഞ്ചി - ഒരു ചെറിയ കഷണം
ഏലയ്ക്ക - 4
തയാറാക്കുന്ന വിധം
ആദ്യം വെള്ളം തിളപ്പിക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചിയും ചതച്ച ഏലയ്ക്കയും ചേർത്ത് അടച്ചുവെച്ച് മൂന്നു മിനിറ്റ് തിളപ്പിക്കുക. നന്നായി തിളച്ചു കഴിയുമ്പോൾ തേയില ഇട്ട് യോജിപ്പിച്ച ശേഷം തീ ഓഫ് ചെയ്ത് അടച്ചുവയ്ക്കുക (തേയില ഒരു മിനിറ്റിൽ കൂടുതൽ തിളപ്പിക്കരുത്. കൂടുതൽ തിളപ്പിച്ചാൽ തേയിലയുടെ ചവർപ്പ് രുചി ചായയിലേക്ക് ഇറങ്ങും)
മറ്റൊരു പാത്രത്തിൽ പാൽ, പഞ്ചസാര എന്നിവ ചേർത്ത് തിളപ്പിക്കുക. നന്നായി തിളച്ചു തുടങ്ങുമ്പോൾ നേരത്തെ തയാറാക്കി വച്ച തേയില വെള്ളം അരിച്ച് പാലിലേക്ക് ഒഴിക്കുക.
ചെറിയ ചൂടിൽ 3 മിനിറ്റ് വച്ച ശേഷം തീ ഓഫ് ചെയ്യാം.ചായ നന്നായി പതപ്പിച്ച് ഒഴിക്കുക.രുചികരമായ പാൽചായ തയാർ.
ഏലയ്ക്കയുടെയും ഇഞ്ചിയുടെയും രുചി ഇഷ്ടമല്ലാത്തവർക്ക് അത് ഒഴിവാക്കാം. ചായ തയാറാക്കുമ്പോൾ എപ്പോഴും പാലും തേയിലയും വേറെ വേറെ തിളപ്പിക്കണം. പഞ്ചസാരയുടെയും തേയിലയുടെയും അളവ് അവരവരുടെ രുചിക്ക് അനുസരിച്ച് മാറ്റം വരുത്താം.