മകള്‍ക്ക് വേണ്ടി ഉണ്ടാക്കിയ മയോണൈസ് റെസിപ്പി പങ്കുവച്ച് നടി മുക്ത. യുട്യൂബ് ചാനലില്‍ ഇതിന്‍റെ വിശദമായ വിഡിയോ ഉണ്ട്. മുട്ടയും എണ്ണയുമെല്ലാം ചേര്‍ത്ത മയോണൈസിന് പകരം, പനീറും പാലുമെല്ലാം ചേര്‍ത്താണ് ഈ മയോണൈസ് ഉണ്ടാക്കുന്നത്. കേടാകാതെ ഇത് ഫ്രിജില്‍ നാലഞ്ചു ദിവസം വരെ സൂക്ഷിക്കാം. ഈ സ്പെഷ്യല്‍ മയോണൈസ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകള്‍ക്ക് വേണ്ടി ഉണ്ടാക്കിയ മയോണൈസ് റെസിപ്പി പങ്കുവച്ച് നടി മുക്ത. യുട്യൂബ് ചാനലില്‍ ഇതിന്‍റെ വിശദമായ വിഡിയോ ഉണ്ട്. മുട്ടയും എണ്ണയുമെല്ലാം ചേര്‍ത്ത മയോണൈസിന് പകരം, പനീറും പാലുമെല്ലാം ചേര്‍ത്താണ് ഈ മയോണൈസ് ഉണ്ടാക്കുന്നത്. കേടാകാതെ ഇത് ഫ്രിജില്‍ നാലഞ്ചു ദിവസം വരെ സൂക്ഷിക്കാം. 

ഈ സ്പെഷ്യല്‍ മയോണൈസ്, മകള്‍ കണ്മണിയുടെ കൂട്ടുകാര്‍ക്കും അവരുടെ അമ്മമാര്‍ക്കും ഇഷ്ടമായി എന്ന് മുക്ത പറയുന്നു. രാവിലെ ചപ്പാത്തി ഉണ്ടാക്കി, അതിനുള്ളില്‍ കാബേജ്, കാരറ്റ്, മയോണൈസ് എന്നിവയുടെ മിക്സ് ചേര്‍ത്ത് റോള്‍ ഉണ്ടാക്കി ഉച്ചഭക്ഷണമായി കൊടുത്തുവിടാം. അല്ലെങ്കില്‍ ബ്രെഡിനൊപ്പവും കഴിക്കാം. 

ADVERTISEMENT

ഈ മയോണൈസ് ഉണ്ടാക്കുന്ന വിധം ചുവടെ.

വേണ്ട സാധനങ്ങള്‍

ADVERTISEMENT

പനീര്‍ - 10 ക്യൂബ്സ്
വറ്റല്‍ മുളക് - 5 എണ്ണം
വെളുത്തുള്ളി - 4 എണ്ണം
പാല്‍ - 3 ടേബിള്‍സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
ചീസ് - 2 സ്ലൈസ് 

ഉണ്ടാക്കുന്ന വിധം

ADVERTISEMENT

- ചീസ് ഒഴികെയുള്ള ചേരുവകള്‍ ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. വറ്റല്‍ മുളകിനു പകരം വേണമെങ്കില്‍ പച്ചമുളകും ചേര്‍ക്കാം. 

- കട്ടി കൂടുതലായി തോന്നുകയാണെങ്കില്‍ അല്‍പ്പം കൂടി പാല്‍ ചേര്‍ക്കാം.

- മിക്സിയിലേക്ക് ചീസ് സ്ലൈസുകള്‍ കൂടി ചേര്‍ത്ത് ഒന്നുകൂടി അടിച്ചെടുക്കുക

- ഇങ്ങനെ തയാറാക്കിയ മയോണൈസ് ബ്രെഡ്‌ മുതലായവയ്ക്ക് മുകളില്‍ പുരട്ടി കഴിക്കാം.

English Summary:

Mukthas Kid Friendly Paneer Mayonnaise Recipe

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT