വെളുത്തുള്ളി പച്ചക്കറിയാണോ അതോ സുഗന്ധവ്യഞ്ജനമോ? ഹൈക്കോടതി പറയുന്നതിങ്ങനെ
ഇന്ത്യന്‍ കറികളില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു ചേരുവയാണ് വെളുത്തുള്ളി എന്നതില്‍ ആര്‍ക്കും സംശയം കാണില്ല. വിഭവങ്ങള്‍ക്ക് രുചിയും മണവും നല്‍കുന്നു എന്നത് മാത്രമല്ല, നിരവധി ആരോഗ്യ ഗുണങ്ങളും ഇതിനുണ്ട്. എന്നാല്‍ വെളുത്തുള്ളി ഒരു പച്ചക്കറിയാണോ അതോ സുഗന്ധവ്യഞ്ജനമാണോ? ഒറ്റവാക്കില്‍ ഉത്തരം പറയാന്‍

ഇന്ത്യന്‍ കറികളില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു ചേരുവയാണ് വെളുത്തുള്ളി എന്നതില്‍ ആര്‍ക്കും സംശയം കാണില്ല. വിഭവങ്ങള്‍ക്ക് രുചിയും മണവും നല്‍കുന്നു എന്നത് മാത്രമല്ല, നിരവധി ആരോഗ്യ ഗുണങ്ങളും ഇതിനുണ്ട്. എന്നാല്‍ വെളുത്തുള്ളി ഒരു പച്ചക്കറിയാണോ അതോ സുഗന്ധവ്യഞ്ജനമാണോ? ഒറ്റവാക്കില്‍ ഉത്തരം പറയാന്‍ പറ്റുന്നില്ലല്ലേ? എന്നാല്‍ മധ്യപ്രദേശ് ഹൈക്കോടതിക്ക് കൃത്യമായ ഉത്തരമുണ്ട്!
വെളുത്തുള്ളിയുടെ 'സ്റ്റാറ്റസി'നെച്ചൊല്ലി വര്‍ഷങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് തടയിട്ടിരിക്കുകയാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച്. കോടതി വെളുത്തുള്ളി ഒരു പച്ചക്കറിയായി പ്രഖ്യാപിക്കുകയും പച്ചക്കറി ചന്തകളിലും സുഗന്ധവ്യഞ്ജന വിപണികളിലും വിൽക്കാൻ അനുമതി നൽകി.
ശക്തമായ മണവും രുചിയും, വൈവിധ്യമാര്‍ന്ന ഉപയോഗവും കാരണം, സാധാരണയായി സുഗന്ധവ്യഞ്ജനങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുന്ന വെളുത്തുള്ളി, പച്ചക്കറിയായി കൂടി പ്രഖ്യാപിച്ച ഹൈക്കോടതി വിധി കർഷകർക്കും വ്യാപാരികൾക്കും ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
2015 ൽ മധ്യപ്രദേശിലെ ഒരു കർഷക സംഘടന വെളുത്തുള്ളിയെ പച്ചക്കറിയായി തരംതിരിക്കാൻ മാണ്ഡി ബോർഡിനെ പ്രേരിപ്പിച്ചത് വിവാദമായിരുന്നു. എന്നാല്‍, 1972-ലെ അഗ്രികൾച്ചറൽ പ്രൊഡക്‌സ് മാർക്കറ്റ് കമ്മിറ്റി ആക്‌ട് പ്രകാരം, കൃഷി വകുപ്പ് വെളുത്തുള്ളിയെ വീണ്ടും തിരിച്ച് സുഗന്ധവ്യഞ്ജനമായി തന്നെ നിലനിര്‍ത്തി.
ഇതിന് മറുപടിയായി, പ്രിൻസിപ്പൽ സെക്രട്ടറിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ഉരുളക്കിഴങ്ങ്, ഉള്ളി, വെളുത്തുള്ളി കമ്മീഷൻ ഏജൻ്റ് അസോസിയേഷൻ 2016 ൽ ഇൻഡോർ ബെഞ്ചിനെ സമീപിച്ചു. അസോസിയേഷന് അനുകൂലമായി 2017 ഫെബ്രുവരിയിൽ സിംഗിൾ ബെഞ്ച് വിധി പറഞ്ഞു. ഈ തീരുമാനം പ്രധാനമായും കർഷകരെക്കാൾ കമ്മീഷൻ ഏജൻ്റുമാർക്കാണ് പ്രയോജനം ചെയ്യുന്നതെന്ന് പറഞ്ഞ്, വ്യാപാരികള്‍ വിവാദമുണ്ടാക്കി.
പിന്നീട്, 2017 ജൂലൈയിൽ, കേസിലെ ഒരു ഹർജിക്കാരനായ മുകേഷ് സോമാനി പുനഃപരിശോധന ഹർജി സമർപ്പിച്ചു, ഇതു പ്രകാരം ജസ്റ്റിസ് എസ് എ ധർമ്മാധികാരി, ജസ്റ്റിസ് ഡി വെങ്കിട്ടരാമൻ എന്നിവരടങ്ങുന്ന ഇൻഡോർ ബെഞ്ച് പുറപ്പെടുവിച്ചതാണ് വെളുത്തുള്ളിയെ പച്ചക്കറിയായി കണക്കാക്കാം എന്ന വിധി.
കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ ഏജൻ്റുമാർക്ക് കമ്മീഷൻ നൽകാതെ നേരിട്ട് വിപണിയിൽ വിൽക്കാൻ അനുവദിക്കുന്ന പഴയ സമ്പ്രദായവും കോടതി പുനസ്ഥാപിച്ചു. വെളുത്തുള്ളിയെ സുഗന്ധവ്യഞ്ജനമായി തരംതിരിച്ചുവെങ്കിലും, മാറ്റങ്ങൾ വരുത്തുമ്പോൾ അത് സംസ്ഥാന സർക്കാരിൻ്റെ അധികാരപരിധിക്ക് പുറത്താണെന്നും കോടതി ചൂണ്ടിക്കാട്ടി.