അടുക്കളയിലെ നിത്യശല്യക്കാരാണ് പൊടിയീച്ചകൾ അഥവ പഴയീച്ചകൾ. പഴങ്ങൾ മാത്രമല്ല എന്ത് ആഹാരവും തുറന്ന് വച്ചാൽ ഇവ പറന്നെത്തും. പഴുത്ത പഴങ്ങള്‍ എങ്കിൽ പറയുകയും വേണ്ട, ഇതെങ്ങനെ പറന്നെത്തുന്നു എന്നാണ് മിക്ക വീട്ടമ്മമാരുടെയും പരാതി. ഇവയെ എങ്ങനെ തുരത്തും എന്നും ചിന്തിക്കാത്തവരുമില്ല. ഇവ നിരുപദ്രവികളാണെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുക്കളയിലെ നിത്യശല്യക്കാരാണ് പൊടിയീച്ചകൾ അഥവ പഴയീച്ചകൾ. പഴങ്ങൾ മാത്രമല്ല എന്ത് ആഹാരവും തുറന്ന് വച്ചാൽ ഇവ പറന്നെത്തും. പഴുത്ത പഴങ്ങള്‍ എങ്കിൽ പറയുകയും വേണ്ട, ഇതെങ്ങനെ പറന്നെത്തുന്നു എന്നാണ് മിക്ക വീട്ടമ്മമാരുടെയും പരാതി. ഇവയെ എങ്ങനെ തുരത്തും എന്നും ചിന്തിക്കാത്തവരുമില്ല. ഇവ നിരുപദ്രവികളാണെന്നു തോന്നുമെങ്കിലും രോഗാണുക്കളെ വഹിച്ചു കൊണ്ട് വരുന്നവരായതു കൊണ്ടു ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുക തന്നെ ചെയ്യും.  പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഈച്ചയെ തുരത്താൻ പറ്റുന്നില്ലേ? ഇനി വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് കൊണ്ട് ഇവയെ ഓടിക്കാം. 

അടുക്കള വൃത്തിയായി സൂക്ഷിക്കുക: കൗണ്ടർടോപ്പുകൾ, സിങ്കുകൾ, ഭക്ഷണം അടിഞ്ഞുകൂടാൻ സാധ്യതയുള്ള സ്ഥലങ്ങൾ എന്നിവ പതിവായി വൃത്തിയാക്കുക. 

ADVERTISEMENT

പഴങ്ങൾ ശരിയായി സൂക്ഷിക്കുക: പഴുത്ത പഴങ്ങളും പച്ചക്കറികളും തുറസ്സായ സ്ഥലത്ത് വയ്ക്കുന്നതിന് പകരം റഫ്രിജറേറ്ററിൽ സൂക്ഷിക്കുക. ഇത് പഴയീച്ചകളെ ആകർഷിക്കാനുള്ള സാധ്യത കുറയ്ക്കുന്നു.

Image Credit: FotoHelin/Shutterstock

അടുക്കള മാലിന്യങ്ങളും ചവറ്റുകുട്ടകളും പതിവായി സംസ്കരിക്കുക. സീൽ ചെയ്ത പാത്രങ്ങൾ ഉപയോഗിക്കുക: ധാന്യങ്ങൾ, പഞ്ചസാര എന്നിവ പോലെയുള്ള തുറന്ന ഭക്ഷണ സാധനങ്ങൾ വായു കടക്കാത്ത പാത്രങ്ങളിൽ സൂക്ഷിക്കുക. 

ADVERTISEMENT

പഴങ്ങൾ വാങ്ങുമ്പോൾ ഫ്രഷ് ആയിട്ടുള്ളവ തന്നെ നോക്കി വാങ്ങണം. മാത്രമല്ല, വാങ്ങിയ പഴങ്ങൾ നല്ലതുപോലെ കഴുകി, വൃത്തിയുള്ള കവറുകളിലോ പാത്രങ്ങളിലോ ആക്കി സൂക്ഷിക്കാം.

ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ADVERTISEMENT

ആഹാരസാധനങ്ങൾ സൂക്ഷിക്കുന്ന പാത്രങ്ങൾ നല്ലതുപോലെ അടച്ചു തന്നെ വയ്ക്കാം.

അടുക്കളയിലെ കൗണ്ടർ ടോപ് എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കുക.

ഭക്ഷണം ഉണ്ടാക്കിയതിന് ശേഷവും കഴിച്ചതിനു ശേഷവും പാത്രങ്ങൾ പെട്ടെന്ന് തന്നെ കഴുകി വെയ്ക്കണം.

ആഴ്ചയിൽ ഒരു ദിവസം അടുക്കള നല്ലതുപോലെ വൃത്തിയാക്കുക. ശുദ്ധവായുവും വെളിച്ചവും അടുക്കളയിലേക്കും മറ്റു മുറികളിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

മേല്പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരുപരിധിവരെ പഴയീച്ചകളെ തുരത്താൻ സാധിക്കും. ഈച്ചകളെ നശിപ്പിക്കാനുള്ള സ്പ്രേയും മറ്റും വിപണിയിൽ ലഭ്യമെങ്കിലും അടുക്കളയിൽ ഇവ പ്രയോഗിക്കുന്നത് ചിലപ്പോൾ വിപരീതഫലം നൽകും. അതുകൊണ്ടു വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് വളരെ പ്രകൃതിദത്തമായ രീതിയിൽ ഈ പഴയീച്ചകളെ തുരത്താം. അതിനാവശ്യമുള്ള വസ്തുക്കൾ, നന്നായി പഴുത്ത പഴം, ആപ്പിൾ സിഡെർ വിനാഗിരി, ഡിഷ്‌വാഷിങ് ലിക്വിഡ് എന്നിവയാണ്. ആപ്പിൾ സിഡെർ വിനാഗിരിക്കു പകരമായി സാധാരണ ഉപയോഗിക്കുന്ന വെള്ള വിനാഗിരി ആണെങ്കിലും മതിയാകും. 

ഒരു ഗ്ലാസ് ജാർ എടുത്തു അതിലേക്ക് വിനാഗിരി ഒഴിച്ചുകൊടുക്കുക. തൊലി കളഞ്ഞ പഴമോ പച്ചക്കറിയോ അതിലേയ്ക്ക് ഇട്ടുകൊടുക്കാം. ഈ മിശ്രിതത്തിലേക്ക് മൂന്നോ നാലോ തുള്ളി ഡിഷ്‌വാഷിങ് ലിക്വിഡ് കൂടി ഒഴിക്കണം. ആ ജാറിന്റെ തുറന്നിരിക്കുന്ന ഭാഗം ഒരു പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് അടച്ചതിനു ശേഷം ആ പ്ലാസ്റ്റിക് കവറിന് മുകളിലായി ചെറിയ ദ്വാരങ്ങൾ ഇട്ടുകൊടുക്കാം. അടുക്കളയുടെ ഒരു ഭാഗത്ത് ഈ ജാർ സൂക്ഷിക്കാം. വിനാഗിരിയുടെയും പഴങ്ങളുടെയും ഗന്ധം ഈച്ചകളെ ആകർഷിക്കും. ദ്വാരത്തിലൂടെ അകത്തേയ്ക്ക് പ്രവേശിക്കുന്ന ഈച്ചകൾ ഡിഷ്‌വാഷ് ലിക്വിഡ് ചേരുന്ന മിശ്രിതത്തിൽ നിന്നും പുറത്തുവരാനാകാതെ ജാറിനടിയിലെത്തുകയും ചെയ്യും. വളരെ എളുപ്പത്തിൽ ഈച്ചകളെ നശിപ്പിക്കാനുള്ള ഒരു വഴിയാണിത്. 

English Summary:

Easy Way to Get Rid of Fruit Flies