ഒറ്റയിരുപ്പിൽ 35 അപ്പം വരെ കഴിക്കും; ഇഷ്ട ഭക്ഷണം പറഞ്ഞ് ജോൺ എബ്രഹാം
ബോളിവുഡ് സൂപ്പർസ്റ്റാർ ജോൺ എബ്രഹാം പാതി മലയാളിയാണെന്ന് നമുക്കറിയാം. എന്നാൽ ഭക്ഷണത്തിന്റെ കാര്യം വരുമ്പോൾ താരം പകുതി അല്ല മുഴുവനും മലയാളിയാണ് എന്ന് പറയേണ്ടിവരും. ജോൺ എബ്രഹാമിന് കേരള വിഭവങ്ങളോടാണ് ഏറെ ഇഷ്ടം. ഇപ്പോഴിതാ തന്റെ ഭക്ഷണപ്രിയത്തെ കുറിച്ച് പ്രത്യേകിച്ച് കേരള ഫുഡിനെ കുറിച്ച് ഒരു അഭിമുഖത്തിൽ

ബോളിവുഡ് സൂപ്പർസ്റ്റാർ ജോൺ എബ്രഹാം പാതി മലയാളിയാണെന്ന് നമുക്കറിയാം. എന്നാൽ ഭക്ഷണത്തിന്റെ കാര്യം വരുമ്പോൾ താരം പകുതി അല്ല മുഴുവനും മലയാളിയാണ് എന്ന് പറയേണ്ടിവരും. ജോൺ എബ്രഹാമിന് കേരള വിഭവങ്ങളോടാണ് ഏറെ ഇഷ്ടം. ഇപ്പോഴിതാ തന്റെ ഭക്ഷണപ്രിയത്തെ കുറിച്ച് പ്രത്യേകിച്ച് കേരള ഫുഡിനെ കുറിച്ച് ഒരു അഭിമുഖത്തിൽ വാചാലനായിരിക്കുകയാണ് ജോൺ എബ്രഹാം. ഒറ്റയിരുപ്പിൽ താൻ 35 അപ്പം വരെ കഴിക്കും എന്നാണ് ജോൺ എബ്രഹാമിന്റെ വെളിപ്പെടുത്തൽ.
ബോളിവുഡിലെ ഏറ്റവും പ്രശസ്തനായ നടന്മാരിൽ ഒരാളായ ജോൺ എബ്രഹാം, മോഡലിങ്ങിലൂടെ സിനിമയിൽ ഹിറ്റായതാണ്. താരത്തിന് ആരാധകർ ഒരുപാടുണ്ട്. ശരീരത്തിന്റെ ആരോഗ്യകരമായ ഫിറ്റ്നെസിൽ ഏറെ ശ്രദ്ധ ചെലുത്തുന്നയാളാണ്. അദ്ദേഹത്തിന്റെ കേരള വിഭവങ്ങളോടുള്ള പ്രത്യേക ഇഷ്ടം പലരെയും ആശ്ചര്യപ്പെടുത്താറുമുണ്ട്. പ്രത്യേകിച്ച് തനി നാടൻ പ്രഭാത ഭക്ഷണങ്ങളായ പുട്ട്, അപ്പം ഒക്കെ ജോൺ എബ്രഹാമിന്റെ ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളാണ്. ലോകത്തിലെ തന്നെ തനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം കേരളത്തിലെ പ്രഭാതഭക്ഷണമാണെന്നാണ് ജോൺ പറയുന്നത്. ഇടിയപ്പം, വെള്ളയപ്പം, ഉണ്ണിയപ്പം, തുടങ്ങിയവ ജോണിന്റെ മനസ്സ് കീഴടക്കിയവയാണ്.അപ്പത്തിന്റെ കൂടെ മുട്ടക്കറിയും കടലക്കറിയും കൂട്ടി കഴിക്കാനാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നും പുട്ടും കടലയുമാണ് ബ്രേക്ക് ഫാസ്റ്റിന് ഏറ്റവും അധികം കഴിക്കുന്നതെന്നും താരം പറയുന്നു.
ജോണിന്റെ കേരളീയ ഭക്ഷണത്തോടുള്ള അഭിനിവേശം അപ്പം കൊണ്ട് അവസാനിക്കുന്നില്ല. മറ്റ് പരമ്പരാഗത വിഭവങ്ങളോടും അദ്ദേഹത്തിന് പ്രിയമുണ്ട്. അമ്മ ഉണ്ടാക്കുന്ന അവിയൽ ഒരുപാട് ഇഷ്ടമാണെന്നും താരം പറയുന്നു. മുമ്പ് നോൺ വെജിറ്റേറിയൻ വിഭവങ്ങൾ എല്ലാം തന്നെ കഴിക്കുമായിരുന്ന ജോൺ എബ്രഹാം ഇപ്പോൾ വെജിറ്റേറിയൻ ആയി മാറി. എങ്കിലും കേരളത്തിന്റെ രുചികളോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത കൊതിക്ക് ഒരു കുറവും വന്നിട്ടില്ല. നേരത്തെ നോൺ വെജിറ്റേറിയൻ കഴിച്ചിരുന്ന സമയത്ത് തനിക്ക് ഏറ്റവും ഇഷ്ടമുള്ളത് ആലപ്പുഴ ചെമ്മീൻ കറി ആയിരുന്നുവെന്ന് ജോൺ എബ്രഹാം.
കാര്യം ഫിറ്റ്നസും മറ്റും കൃത്യമായി നോക്കാനും അതിനായി കർശനമായ ഭക്ഷണക്രമങ്ങൾ പാലിക്കുകയും നിയന്ത്രണങ്ങൾ സ്വയം ഏർപ്പെടുത്തുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും നമ്മുടെ നാടൻ വിഭവങ്ങളോടും അപ്പത്തിനോടുമുള്ള ഇഷ്ടം താരം ഒരിക്കലും മാറ്റിവയ്ക്കാറില്ല