കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ഒരുപോലെ ഇഷ്ടമുള്ള ഒരു വിഭവമാണ് മാമ്പഴ പുളിശ്ശേരി. എരിവും മധുരവും പുളിയുമെല്ലാം ഒന്നിച്ചുചേര്‍ന്ന ഈ രസികന്‍ കറി ഉണ്ടാക്കാനും വളരെ എളുപ്പമാണ്. ഈയിടെ ഒരു ടിവി ഷോയില്‍, സ്പെഷല്‍ കോവിലകം സ്റ്റൈല്‍ മാമ്പഴ പുളിശ്ശേരി തയാറാക്കുന്നത് എങ്ങനെ എന്നതിനെക്കുറിച്ച് നടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ഒരുപോലെ ഇഷ്ടമുള്ള ഒരു വിഭവമാണ് മാമ്പഴ പുളിശ്ശേരി. എരിവും മധുരവും പുളിയുമെല്ലാം ഒന്നിച്ചുചേര്‍ന്ന ഈ രസികന്‍ കറി ഉണ്ടാക്കാനും വളരെ എളുപ്പമാണ്. ഈയിടെ ഒരു ടിവി ഷോയില്‍, സ്പെഷല്‍ കോവിലകം സ്റ്റൈല്‍ മാമ്പഴ പുളിശ്ശേരി തയാറാക്കുന്നത് എങ്ങനെ എന്നതിനെക്കുറിച്ച് നടി ഊര്‍മ്മിള ഉണ്ണി സംസാരിക്കുകയുണ്ടായി. സാധാരണ മാമ്പഴ പുളിശ്ശേരിയില്‍ നിന്നും അല്‍പ്പം വ്യത്യസ്തമായി ഉണ്ടാക്കുന്ന ഈ വിഭവം തയ്യാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • നാടന്‍/ചന്ദ്രക്കാരന്‍ മാമ്പഴം - 1 കിലോഗ്രാം
  • ശര്‍ക്കര - കാല്‍ കിലോ
  • തേങ്ങ -3 പിടി
  • മുളകുപൊടി - 1 ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി - മുക്കാല്‍ ടീസ്പൂണ്‍
  • തൈര് -  350 മില്ലി
  • നെയ്യ് - 1 ടേബിള്‍സ്പൂണ്‍
  • കടുക് - 1 ടീസ്പൂണ്‍
ADVERTISEMENT

താളിക്കാന്‍

  • നെയ്യ് - 1 ടേബിള്‍സ്പൂണ്‍ 
  • കടുക് - 1 ടീസ്പൂണ്‍ 
  • ഉലുവ - 1 ടീസ്പൂണ്‍
  • വറ്റല്‍മുളക് - 2
  • കറിവേപ്പില - 1 പിടി 

തയാറാക്കുന്ന വിധം

ADVERTISEMENT

∙ ശര്‍ക്കര ഉരുക്കി നന്നായി അരിച്ചെടുക്കുക

∙ മാമ്പഴം ഒരു പ്രെഷര്‍കുക്കറില്‍ അല്‍പ്പം വെള്ളം മാത്രം ഒഴിച്ച് വേവിക്കുക. ഉപ്പോ മറ്റു പൊടികളോ ചേര്‍ക്കേണ്ട ആവശ്യമില്ല. ഒരു വിസില്‍ വരുമ്പോള്‍ തീ ഓഫ് ചെയ്ത് മാറ്റി വയ്ക്കുക.

ADVERTISEMENT

∙ മിക്സിയുടെ ജാറില്‍, തേങ്ങ, മുളകുപൊടി, മഞ്ഞള്‍പ്പൊടി, തൈര് എന്നിവ ചേര്‍ത്ത് നന്നായി വെണ്ണ പോലെ അടിച്ചെടുക്കുക. ഇതിലേക്ക് വെള്ളം ചേര്‍ക്കേണ്ടതില്ല.

∙ നേരത്തെ ഉരുക്കി അരിച്ചുവെച്ച ശര്‍ക്കര പാനി ഒരു ഉരുളിയിലാക്കി അതിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ നെയ്യ് ഒഴിക്കുക. ഇതിലേക്ക്, നേരത്തെ വേവിച്ചു വെച്ച മാമ്പഴം ചേര്‍ക്കുക. ശര്‍ക്കരപാനിയില്‍ കിടന്ന് മാമ്പഴം നന്നായി വേവിച്ച് വറ്റിച്ചെടുക്കണം.

∙ ശേഷം നേരത്തെ മിക്സിയില്‍ അടിച്ചുവെച്ച തേങ്ങ ഇതിലേക്ക് ഒഴിക്കുക. ഈ സമയത്താണ് ഉപ്പിടേണ്ടത്. രണ്ടു മിനിറ്റ് തിളച്ച ശേഷം തീ ഓഫ് ചെയ്യുക.

∙ ഇനി ഇതിലേക്ക് താളിപ്പ് ചേര്‍ക്കണം. അതിനായി ചീനച്ചട്ടിയില്‍ ഒരു ടേബിള്‍സ്പൂണ്‍ നെയ്യ് ചേര്‍ത്ത് കടുക് പൊട്ടിക്കുക. ഇതിലേക്ക് ഉലുവ, വറ്റല്‍മുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് ഇളക്കി, ഉരുളിയിലേക്ക് ഒഴിക്കുക. രുചിയേറും കോവിലകം സ്റ്റൈല്‍ മാമ്പഴ പുളിശ്ശേരി റെഡി!

English Summary:

Kovilakam Mambazha Kaalan Recipe.