ഓണം ഇങ്ങ് എത്തി. മിക്കവരുടെയും വീട്ടിൽ ചിപ്സും ശർക്കരവരട്ടിയുമൊക്കെ വറുത്തു തുടങ്ങി. ഇനി സദ്യയ്ക്കുള്ള അച്ചാറുകൾ ഉണ്ടാക്കാനുള്ള തയാറെടുപ്പിലാണ്. മാങ്ങയും നാരങ്ങയും പുളിയിഞ്ചിയും എല്ലാം ഉണ്ടാവും. അച്ചാറില്ലാത്തെ എന്ത് ഓണം. എളുപ്പത്തിൽ രുചിയൂറും അച്ചാർ തയാറാക്കിയാലോ? എത്ര ദിവസം വേണമെങ്കിലും കേടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓണം ഇങ്ങ് എത്തി. മിക്കവരുടെയും വീട്ടിൽ ചിപ്സും ശർക്കരവരട്ടിയുമൊക്കെ വറുത്തു തുടങ്ങി. ഇനി സദ്യയ്ക്കുള്ള അച്ചാറുകൾ ഉണ്ടാക്കാനുള്ള തയാറെടുപ്പിലാണ്. മാങ്ങയും നാരങ്ങയും പുളിയിഞ്ചിയും എല്ലാം ഉണ്ടാവും. അച്ചാറില്ലാത്തെ എന്ത് ഓണം. എളുപ്പത്തിൽ രുചിയൂറും അച്ചാർ തയാറാക്കിയാലോ? എത്ര ദിവസം വേണമെങ്കിലും കേടു വരാതെ എടുത്തു വയ്ക്കാവുന്ന ഒരു സൂപ്പർ മാങ്ങാ അച്ചാർ.

ചേരുവകൾ

ADVERTISEMENT

പച്ച മാങ്ങ - 4 എണ്ണം (അത്യാവശ്യം വലുപ്പത്തിൽ ഉള്ളത് )

ഇഞ്ചി നീളത്തിൽ അരിഞ്ഞത് - 1 ടേബിൾ സ്പൂൺ
വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത് - 1 ടേബിൾ സ്പൂൺ
പച്ചമുളക് അരിഞ്ഞത് - 2 എണ്ണം
കറിവേപ്പില
മുളകുപൊടി - 4 അല്ലെങ്കിൽ 5 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ താഴെ
ഉലുവ വറത്തു പൊടിച്ചത് - 1/2 ടീസ്പൂൺ
കായപ്പൊടി - 1 1/4 ടീസ്പൂൺ
വിനാഗിരി - 2 ടീസ്പൂൺ
നല്ലെണ്ണ - 3 ടേബിൾ സ്പൂൺ
കടുക് - 1/2 ടീസ്പൂൺ
ഉലുവ - 1/2 ടീസ്പൂൺ
ചുവന്ന മുളക് - 3 എണ്ണം
ഉപ്പ്

ADVERTISEMENT

തയാറാക്കുന്ന വിധം

മാങ്ങാ ചെറുതായി അരിഞ്ഞ് ഉപ്പ് ചേർക്കുക. ഇതിലേക്കു ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ അരിഞ്ഞതു ചേർത്തു യോജിപ്പിച്ചു മഞ്ഞൾപ്പൊടി, മുളകുപൊടി, ഉലുവാപ്പൊടി, കായം പൊടിച്ചത് എന്നിവ ചേർത്തു നന്നായി യോജിപ്പിക്കുക. വിനാഗിരിയും ചേർത്തു ഇളക്കി വയ്ക്കുക. നല്ലെണ്ണ ചൂടാക്കി കടുക്, ഉലുവ, ചുവന്ന മുളക്, കറിവേപ്പില എന്നിവ വറുത്തെടുത്തു മാങ്ങായിലേക്കു ചേർക്കുക. നന്നായി തണുക്കുന്നതു വരെ തുറന്നു വയ്ക്കുക. അതിനുശേഷം പാത്രത്തിൽ എടുത്തു ഫ്രിജിൽ വയ്ക്കാം.

English Summary:

Easy Mango Pickle Recipe Onam Sadhya