കീറ്റോ, ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിങ്, ലോ കാര്‍ബ്, പാലിയോ, മെഡിറ്ററേനിയൻ, ഡാഷ് എന്നിങ്ങനെ ഒട്ടേറെ ഡയറ്റ് രീതികള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. ഇവയെല്ലാം അടിസ്ഥാനപരമായി ശരീരത്തിലെ അമിതകൊഴുപ്പും വണ്ണവുമെല്ലാം കുറച്ച്, ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ളതാണ്. ഓരോ ആളിന്‍റെയും പ്രത്യേക ആരോഗ്യാവസ്ഥകള്‍

കീറ്റോ, ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിങ്, ലോ കാര്‍ബ്, പാലിയോ, മെഡിറ്ററേനിയൻ, ഡാഷ് എന്നിങ്ങനെ ഒട്ടേറെ ഡയറ്റ് രീതികള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. ഇവയെല്ലാം അടിസ്ഥാനപരമായി ശരീരത്തിലെ അമിതകൊഴുപ്പും വണ്ണവുമെല്ലാം കുറച്ച്, ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ളതാണ്. ഓരോ ആളിന്‍റെയും പ്രത്യേക ആരോഗ്യാവസ്ഥകള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കീറ്റോ, ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിങ്, ലോ കാര്‍ബ്, പാലിയോ, മെഡിറ്ററേനിയൻ, ഡാഷ് എന്നിങ്ങനെ ഒട്ടേറെ ഡയറ്റ് രീതികള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. ഇവയെല്ലാം അടിസ്ഥാനപരമായി ശരീരത്തിലെ അമിതകൊഴുപ്പും വണ്ണവുമെല്ലാം കുറച്ച്, ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ളതാണ്. ഓരോ ആളിന്‍റെയും പ്രത്യേക ആരോഗ്യാവസ്ഥകള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കീറ്റോ, ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിങ്, ലോ കാര്‍ബ്, പാലിയോ, മെഡിറ്ററേനിയൻ, ഡാഷ് എന്നിങ്ങനെ ഒട്ടേറെ ഡയറ്റ് രീതികള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. ഇവയെല്ലാം അടിസ്ഥാനപരമായി ശരീരത്തിലെ അമിതകൊഴുപ്പും വണ്ണവുമെല്ലാം കുറച്ച്, ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ളതാണ്. ഓരോ ആളിന്‍റെയും പ്രത്യേക ആരോഗ്യാവസ്ഥകള്‍ കണക്കിലെടുത്ത് വ്യക്തിഗതമാക്കി നല്‍കുന്ന ഡയറ്റുകള്‍ വേറെയുമുണ്ട്. ഈയിടെയായി ട്രെന്‍ഡായി തുടങ്ങുന്ന ഒരു പ്രത്യേകതരം ഭക്ഷണരീതിയാണ് ഫാസ്റ്റ് മിമിക്കിങ് ഡയറ്റ്.

പേരുപോലെ തന്നെ ഉപവാസത്തെ അനുകരിക്കുന്ന ഒരിനം ഡയറ്റ് രീതിയാണ് ഇത്. അമേരിക്കയില്‍ നടന്ന ഒരു പഠനമനുസരിച്ച്, മനുഷ്യരിൽ രോഗപ്രതിരോധ ശേഷി കൂട്ടാനും, വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളും ഇൻസുലിൻ പ്രതിരോധവും കരളിലെ കൊഴുപ്പും കുറയ്ക്കാനും ഈ ഡയറ്റ് സഹായിക്കുമെന്ന് പറയുന്നു. 

ADVERTISEMENT

അപൂരിത കൊഴുപ്പ് കൂടുതലുള്ളതും മൊത്തത്തിലുള്ള കാലറി, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് എന്നിവ കുറഞ്ഞതുമായ ഭക്ഷണങ്ങള്‍ മാത്രം കഴിക്കുന്ന 5 ദിവസത്തെ ഡയറ്റാണിത്. ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ഇതിലൂടെ ലഭിക്കുമെങ്കിലും വെള്ളം മാത്രം കഴിക്കുന്ന ഉപവാസത്തിന്റെ ഫലമാണ് ശരീരത്തിന് ഉണ്ടാവുകയെന്ന്, നേച്ചർ കമ്മ്യൂണിക്കേഷനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

Image Credit: mapodile/Istock

ഉപാപചയത്തിന്റെയും രോഗപ്രതിരോധ പ്രവർത്തനത്തിൻ്റെയും പുനരുജ്ജീവനത്തോടൊപ്പം, ജീവശാസ്ത്രപരമായ പ്രായം കുറയുന്നതായും ഈ പഠനത്തില്‍ കണ്ടെത്തി. കൂടാതെ,  സ്റ്റെം സെൽ പുനരുജ്ജീവനം, കീമോതെറാപ്പിയുടെ പാർശ്വഫലങ്ങൾ കുറയ്ക്കൽ , എലികളിലെ ഡിമെൻഷ്യയുടെ ലക്ഷണങ്ങൾ കുറയ്ക്കൽ എന്നിവയുൾപ്പെടെയുള്ള  ഗുണകരമായ ഫലങ്ങളും ഈ ഭക്ഷണരീതിക്കുണ്ടെന്ന് പഠനത്തില്‍ പറയുന്നു. യുഎസ്‌സി ലിയോനാർഡ് ഡേവിസ് സ്കൂൾ ഓഫ് ജെറൻ്റോളജിയിലെ പ്രൊഫസറായ വാൾട്ടർ ലോംഗോയുടെ ലബോറട്ടറിയാണ് ഭക്ഷണക്രമം വികസിപ്പിച്ചെടുത്തത്.

Image Credit: Africa Studio /Shutterstock

മനുഷ്യരിൽ കാൻസർ, പ്രമേഹം, ഹൃദ്രോഗം, മറ്റ് വാർദ്ധക്യസഹജമായ രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാന്‍ അഞ്ചു ദിവസത്തെ ഈ ഡയറ്റിന് കഴിയും. വിപുലമായ ജീവിതശൈലി മാറ്റങ്ങളില്ലാതെ, രോഗസാധ്യത കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ആളുകളെ സഹായിക്കുന്ന ഈ ഡയറ്റ്, വൈദ്യനിര്‍ദ്ദേശപ്രകാരം മാസത്തില്‍ രണ്ടു തവണ വരെ എടുക്കാമെന്നും പഠനത്തില്‍ പറയുന്നു.

ചെറിയ അളവിൽ ഹെർബൽ ടീ അല്ലെങ്കിൽ ബ്ലാക്ക്, ഡികാഫ് കോഫി, പരിപ്പ്, ഒലിവ് ഓയിൽ, ഇലക്കറികൾ, ബ്രോക്കോളി, കോളിഫ്‌ളവർ, വെള്ളരി, കാരറ്റ് എന്നിവയുൾപ്പെടെയുള്ള പച്ചക്കറികൾ, മത്സ്യം, സരസഫലങ്ങൾ, പരിമിതമായ അളവിൽ ചെറുപയർ, ബീൻസ്, ക്വിനോവ മുതലായവയൊക്കെയാണ് ഇതില്‍ കഴിക്കുന്നത്. ഉയർന്ന ഗ്ലൈസെമിക് ഇന്‍ഡക്സ്‌ ഉള്ള വെളുത്ത അരി, പാസ്ത, റൊട്ടി, നാരുകളും പോഷകങ്ങളും നീക്കം ചെയ്ത മറ്റ് ധാന്യങ്ങൾ, പേസ്ട്രികൾ, കുക്കികൾ, കേക്കുകൾ, സോഡ, കാപ്പി എന്നിവ പോലുള്ള പഞ്ചസാര ചേർത്ത പാനീയങ്ങൾ, ഇന്‍സ്റ്റന്‍റ് ഓട്‌സ്, കോൺഫ്ലേക്‌സ്, വെളുത്ത ഉരുളക്കിഴങ്ങ് മുതലായവയൊക്കെ തീരെ കഴിക്കാതിരിക്കുകയോ അല്ലെങ്കില്‍ വളരെ കുറഞ്ഞ അളവില്‍ മാത്രം കഴിക്കുകയോ ചെയ്യാം.

ADVERTISEMENT

ഫാസ്റ്റ് മിമിക്കിങ് ഡയറ്റ് റെസിപ്പി അറിയാം

1. ബ്ലൂബെറി ചിയ സീഡ് പുഡ്ഡിങ്

ചേരുവകൾ:

 2 കപ്പ് തേങ്ങാപ്പാൽ

ADVERTISEMENT

 1/2 കപ്പ് ചിയ വിത്തുകൾ

 1/2 ടീസ്പൂൺ വാനില എക്സ്ട്രാക്റ്റ്

 1 ടീസ്പൂൺ തേൻ

o1 കപ്പ് ബ്ലൂബെറി അല്ലെങ്കിൽ ഇഷ്ടമുള്ള പഴങ്ങൾ

1. ചിയ വിത്തുകൾ ഒഴികെയുള്ള എല്ലാ ചേരുവകളും മിക്‌സ് ചെയ്യുക

2. മിക്‌സ് ചെയ്ത മിശ്രിതം ഒരു പാത്രത്തിൽ ഒഴിക്കുക, അതിലേക്ക് ചിയ വിത്ത് ചേർക്കാം.

3. മിശ്രിതം മൂന്ന് ചെറിയ ഗ്ലാസ് ജാറുകളിലോ ഒരു വലിയ ഗ്ലാസ് പാത്രത്തിലോ ഒഴിച്ച് ഫ്രിജിൽ കുറഞ്ഞത് 4 മണിക്കൂർ, അല്ലെങ്കിൽ ഒറ്റരാത്രി വയ്ക്കാം. പിറ്റേന്ന് കഴിക്കാം. സൂപ്പർ ബ്രേക്ക്ഫാസ്റ്റാണ്.

2.കുക്കുമ്പർ-മിൻ്റ്-അവോക്കാഡോ സാലഡ് 

ചേരുവകൾ

കുക്കുംമ്പർ, അരിഞ്ഞത്

1/4 സവാള , ചെറുതായി അരിഞ്ഞത്

1 ടീസ്പൂൺ ഒലിവ് ഓയിൽ

1/2 അവോക്കാഡോ

അരിഞ്ഞ പുതിനയും പാഴ്സലി

 ആപ്പിൾ സിഡെർ വിനെഗർ

 ഉപ്പ്

1. ഒരു പാത്രത്തിൽ കുക്കുംമ്പർ, അവോക്കാഡോ, സവാള, പുതിന എന്നിവ അരിഞ്ഞ് യോജിപ്പിക്കാം. അതിലേക്ക് ആപ്പിൾ സിഡെർ വിനെഗർ, ഒലിവ് ഓയിൽ, ആവശ്യത്തിനുള്ള ഉപ്പും ചേർക്കാം. രുചിയൂറും സാലഡ് കഴിക്കാം.

English Summary:

Fast Mimicking Diet Benefit Recipe