ഈ നാടൻ രുചി കോഴിക്കോടിന്റെ സ്വന്തമല്ല! ഇതിന് പിന്നിൽ ഒരു ഫോറിൻ ടച്ചുണ്ട്
മലബാറുകാരുകാരുടെ സ്വന്തമെന്ന് നമ്മള്‍ കരുതുന്ന ചില പലഹാരങ്ങളും വിഭവങ്ങളും ആ നാടിന്റേതല്ല. ഒരു ഉദാഹരണത്തിന് മുട്ടമാല തന്നെ എടുക്കാം. ഈ മുട്ട മാല കോഴിക്കോട്ടുകാർ കണ്ടുപിടിച്ചതല്ല. പോർച്ചുഗീസിൽ നിന്നും കപ്പൽ കയറി വന്ന ഐറ്റമാണ്. കേരളത്തിന്റെ പാചകരീതിയിൽ പോർച്ചുഗീസുകാരുടെ മാത്രമല്ല പല വിദേശ
മലബാറുകാരുകാരുടെ സ്വന്തമെന്ന് നമ്മള്‍ കരുതുന്ന ചില പലഹാരങ്ങളും വിഭവങ്ങളും ആ നാടിന്റേതല്ല. ഒരു ഉദാഹരണത്തിന് മുട്ടമാല തന്നെ എടുക്കാം. ഈ മുട്ട മാല കോഴിക്കോട്ടുകാർ കണ്ടുപിടിച്ചതല്ല. പോർച്ചുഗീസിൽ നിന്നും കപ്പൽ കയറി വന്ന ഐറ്റമാണ്. കേരളത്തിന്റെ പാചകരീതിയിൽ പോർച്ചുഗീസുകാരുടെ മാത്രമല്ല പല വിദേശ
മലബാറുകാരുകാരുടെ സ്വന്തമെന്ന് നമ്മള്‍ കരുതുന്ന ചില പലഹാരങ്ങളും വിഭവങ്ങളും ആ നാടിന്റേതല്ല. ഒരു ഉദാഹരണത്തിന് മുട്ടമാല തന്നെ എടുക്കാം. ഈ മുട്ട മാല കോഴിക്കോട്ടുകാർ കണ്ടുപിടിച്ചതല്ല. പോർച്ചുഗീസിൽ നിന്നും കപ്പൽ കയറി വന്ന ഐറ്റമാണ്. കേരളത്തിന്റെ പാചകരീതിയിൽ പോർച്ചുഗീസുകാരുടെ മാത്രമല്ല പല വിദേശ
മലബാറുകാരുകാരുടെ സ്വന്തമെന്ന് നമ്മള്‍ കരുതുന്ന ചില പലഹാരങ്ങളും വിഭവങ്ങളും ആ നാടിന്റേതല്ല. ഒരു ഉദാഹരണത്തിന് മുട്ടമാല തന്നെ എടുക്കാം. ഈ മുട്ട മാല കോഴിക്കോട്ടുകാർ കണ്ടുപിടിച്ചതല്ല. പോർച്ചുഗീസിൽ നിന്നും കപ്പൽ കയറി വന്ന ഐറ്റമാണ്. കേരളത്തിന്റെ പാചകരീതിയിൽ പോർച്ചുഗീസുകാരുടെ മാത്രമല്ല പല വിദേശ രാജ്യങ്ങളുടെയും സ്വാധീനം ഏറെയുണ്ട്. എന്നാൽ മലബാറിന്റെ ഹൃദയഭാഗത്തുനിന്നും പാകം ചെയ്തെടുക്കുന്ന മുട്ടമാല എന്ന വളരെ പ്രശസ്തമായ വിഭവം നമ്മുടെ സ്വന്തമല്ല എന്നറിയുമ്പോൾ കുറച്ചു വിഷമം തോന്നും. ഈ മുട്ട മാലയും പോർച്ചുഗീസുകാരും പിന്നെ മലബാറും തമ്മിലുള്ള അഭേദ്യമായ തകർക്കാൻ പറ്റാത്ത ബന്ധത്തെക്കുറിച്ച് ഒന്നറിഞ്ഞാലോ.
കഥ തുടങ്ങുന്നത് വാസ്കോഡഗാമയിൽ നിന്നും
ആദ്യം തന്നെ മുട്ട മാലയുടെ ശരിക്കും ഉള്ള പേര് എന്താണെന്ന് പറയാം. ഫിയോസ് ഡി ഓവോസ്. പതിനഞ്ചാം നൂറ്റാണ്ടിൽ പോർച്ചുഗീസിലെ മഠങ്ങളിൽ അന്തേവാസികളുടെ വസ്ത്രങ്ങൾക്ക് നല്ല തിളക്കവും വടിവും ലഭിക്കുവാനായി കോഴിമുട്ടയുടെ വെള്ള ഉപയോഗിച്ചിരുന്നു എന്നാണ് ചരിത്രം പറയുന്നത്. ഇങ്ങനെ വെള്ള മാത്രം എടുത്തു ബാക്കിയാവുന്ന മഞ്ഞക്കരു കൊണ്ട് ഉണ്ടാക്കി തുടങ്ങിയ പലഹാരമായ ഫിയോസ് ഡി ഓവോസ് അഥവാ എഗ്ഗ് ത്രെഡ്സ് ആണ് നമ്മുടെ മുട്ടമാല ആയി തീർന്നതത്രെ.
പിന്നീട് വാസ്കോഡഗാമയ്ക്ക് ശേഷം അദ്ദേഹത്തിന്റെ പിന്നാലെ വന്ന പോർച്ചുഗീസുകാർ മലബാറിന്റെ മണ്ണിൽ കപ്പലിറങ്ങുകയും ഇവിടെ കുടിയേറി താമസം തുടങ്ങുകയും ചെയ്തു.അവരുടെ കൂടെ കപ്പലിൽ വന്നിറങ്ങിയ വിഭവമാണ് സത്യത്തിൽ മുട്ടമാല എന്ന് വിളിക്കുന്ന ഫിയോസ് ഡി ഓവോസ്. കാര്യം പോർച്ചുഗീസുകാർ കൊണ്ടുവന്നതാണെങ്കിലും ഇന്ന് മലബാറിന്റെ രുചി പെരുമയിൽ നമ്പർവണ്ണാണ് മുട്ടമാല. എത് വിശേഷം ദിവസങ്ങളിലും, കുറച്ചു മധുരം കഴിക്കണം എന്ന് തോന്നിയാലും, എന്തിന് വൈകുന്നേരം കുട്ടികൾ സ്കൂൾ വിട്ടുവന്നാൽ പോലും കോഴിക്കോട്ടെ അമ്മമാർ വീട്ടിൽ പാകം ചെയ്തെടുക്കുന്ന അതിഗംഭീരമായ ഏറ്റവും രുചിയേറിയ പലഹാരങ്ങളിൽ ഒന്നു കൂടിയാണ് മുട്ടമാല.
ഏതായാലും ഈ മുട്ടമാല പോർച്ചുഗലിലും വടക്കേ മലബാറിലും മാത്രം ഒതുങ്ങുന്നില്ല എന്നതാണ് കൗതുകം. സ്‌പെയിനിൽ ഹ്യൂവോ നി ഹിലാഡോ അഥവാ സ്പൺ എഗ്ഗ് എന്നും ജപ്പാനിൽ കെയ്രാൻ സമേൻ അഥവാ കോഴിമുട്ട ന്യൂഡിൽസ് എന്നും അറിയപ്പെടുന്നത് നമ്മുടെ ഈ മുട്ട മാല തന്നെയാണ്. കമ്പോഡിയയിൽ ഇതിനെ വാവ്യേ എന്നും മലേഷ്യയിൽ ജലാ മാസ് എന്നും തായ്‍ലൻഡിൽ ഫോയ് തോംങ് എന്നും അറിയപ്പെടുന്നത് നമ്മുടെ മുട്ടമാല തന്നെയാണെന്ന് വിക്കിപീഡിയയിലടക്കം പറയുന്നത്.
പോർച്ചുഗീസുകാർ മുട്ടയുടെ വെള്ള വസ്ത്രത്തിൽ മുക്കാനാണ് ഉപയോഗിക്കുന്നതെങ്കിൽ നമ്മൾ ആ മുട്ട വെള്ള കൊണ്ട് മുട്ട സുർക്ക എന്ന രുചികരമായ മറ്റൊരു വിഭവം കൂടി ഉണ്ടാക്കുന്നവരാണ്. പലപ്പോഴും നോമ്പിന്റെ ഇടയിലാണ് മുട്ടമാലക്ക് കൂടുതല്‍ ആവശ്യക്കാരേറുന്നത്. മലബാറിലെ വിവാഹ സല്‍ക്കാരങ്ങളില്‍ ഒരിക്കലും ഒഴിച്ച് കൂടാന്‍ സാധിക്കാത്ത ഒരു സ്‌പെഷ്യല്‍ വിഭവമാണ് മുട്ടമാല.
വളരെ എളുപ്പത്തിൽ ഏറ്റവും കുറഞ്ഞ ചേരുവകൾ കൊണ്ട് ഉണ്ടാക്കിയെടുക്കാവുന്ന ഒന്നുകൂടിയാണ് മുട്ടമാല. ഇനി വൈകുന്നേരം കുഞ്ഞുങ്ങൾ സ്കൂൾ വിട്ടു വരുമ്പോൾ മുട്ടമാല തന്നെ ഒന്നു ഉണ്ടാക്കി കൊടുത്തു നോക്കൂ...
റെസിപ്പി
ആവശ്യമുള്ള സാധനങ്ങൾ
കോഴിമുട്ട – 5 എണ്ണം
പഞ്ചസാര – 1 കപ്പ്
വെള്ളം – ഒരു കപ്പ്
തയാറാക്കുന്ന വിധം
മുട്ടയുടെ മുകൾ ഭാഗം പൊട്ടിച്ച്, മഞ്ഞക്കരു മാത്രം എടുത്ത് നന്നായി അടിക്കുക. ഇനി അടുപ്പത്ത് ചീനച്ചട്ടി വച്ച് അതിൽ വെള്ളവും പഞ്ചസാരയും ചേർത്ത് തിളപ്പിക്കണം.പഞ്ചസാര ഉരുകി ചെറുതായിട്ടൊന്നു കുറുകുന്നത് വരെ തിളപ്പിക്കാം. മുട്ടയുടെ മഞ്ഞ ഒഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അതിന് വേണ്ടി ഒരു ചെറിയ കുപ്പിയുടെ അടപ്പിലേക്ക് ചെറിയ തുളകള്‍ ഇട്ടതിന് ശേഷം ഈ കുപ്പിയിലേക്ക് മുട്ടയുടെ മഞ്ഞ ഒഴിക്കണം. ഇത് പതുക്കെ പഞ്ചസാര ലായനിയിലേക്ക് ചെറുചൂടോടെ ഒഴിച്ച് നല്‍കുക. ഇത് മാലപോലെ വീഴുമ്പോള്‍ തീ കൂട്ടി വെക്കണം. പതുക്കെ പൊങ്ങിവരുന്ന മുട്ടയുടെ മഞ്ഞ നമുക്ക് കോരിയെടുക്കാം. മുട്ടമാല തയാര്‍.