തുറന്ന മസാല പാക്കറ്റ് എങ്ങനെ സൂക്ഷിക്കും? വൈറല്‍ വിഡിയോ!
അടുക്കളകളിലെ ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നാണ് ഒരിക്കല്‍ തുറന്ന മസാല ബോക്സുകള്‍ ശരിയായി സൂക്ഷിക്കുക എന്നത്. ശരിയായ രീതിയില്‍ ഇവ സൂക്ഷിച്ചു വച്ചില്ലെങ്കില്‍, മസാലയുടെ ഗുണവും മണവും പോകുമെന്ന് മാത്രമല്ല, ഉള്ളില്‍ പ്രാണികളും മറ്റും കടന്നു കൂടാനുള്ള സാധ്യതയുമുണ്ട്. ഇതിനുള്ള ഒരു അടിപൊളി വിദ്യയുമായി

അടുക്കളകളിലെ ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നാണ് ഒരിക്കല്‍ തുറന്ന മസാല ബോക്സുകള്‍ ശരിയായി സൂക്ഷിക്കുക എന്നത്. ശരിയായ രീതിയില്‍ ഇവ സൂക്ഷിച്ചു വച്ചില്ലെങ്കില്‍, മസാലയുടെ ഗുണവും മണവും പോകുമെന്ന് മാത്രമല്ല, ഉള്ളില്‍ പ്രാണികളും മറ്റും കടന്നു കൂടാനുള്ള സാധ്യതയുമുണ്ട്. ഇതിനുള്ള ഒരു അടിപൊളി വിദ്യയുമായി വന്നിരിക്കുകയാണ് ശശാങ്ക് അല്‍ഷി എന്ന ഇന്‍സ്റ്റഗ്രാം കോണ്ടന്‍റ് ക്രിയേറ്റര്‍.`ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം പതിനായിരക്കണക്കിന് പേരാണ് കണ്ടത്.
ഇത് എങ്ങനെയാണു ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി കാണിക്കുന്നുണ്ട്. ആദ്യം തന്നെ ബോക്സിന്‍റെ ഇരുവശവും എടുത്തു കളയുന്നു. ശേഷം നീളമുള്ള ഭാഗങ്ങളില്‍ ഒന്ന് ഉള്ളിലേക്ക് മടക്കുന്നു. ശേഷം നടുഭാഗം മടക്കിയ ശേഷം, രണ്ടാമത്തെ നീളമുള്ള ഭാഗം ഇതിനുള്ളിലേക്ക് തിരുകി വയ്ക്കുന്നു.
ഈ വിഡിയോയുടെ അടിയില്‍ പോസിറ്റീവും നെഗറ്റീവുമായ ഒട്ടേറെ കമന്‍റുകള്‍ ഉണ്ട്. ഇങ്ങനെയൊക്കെ കഷ്ടപ്പെട്ട് മടക്കിവച്ചാല്‍ എങ്ങനെയാണു തുറക്കുന്നത് എന്ന് ഒട്ടേറെപ്പേര്‍ ചോദിക്കുന്നു.
ഇങ്ങനെ വെച്ചാല്‍ പെട്ടെന്ന് പ്രാണികള്‍ ഉള്ളില്‍ കടക്കുന്നതായി കണ്ടിട്ടുണ്ടെന്ന് ഒരാള്‍ കമന്റ് ചെയ്തു. പകരം ബാക്കിയുള്ള മസാല ഒരു എയര്‍ടൈറ്റ് ജാറിലേക്ക് തട്ടിയ ശേഷം, നന്നായി അടച്ചു വയ്ക്കുന്നതാണ് ഏറ്റവും നല്ല വഴിയെന്നും ഇവര്‍ പറയുന്നു.