പ്രഭാതഭക്ഷണത്തെ സാധാരണ 'ബ്രെയിന്‍ ഫുഡ്' എന്നാണ് വിളിക്കുന്നത്. രാവിലെ കഴിക്കുന്ന ഭക്ഷണത്തിന്‌ ദിവസം മുഴുവന്‍, ദിവസം മുഴുവന്‍ ഊര്‍ജ്ജം പകരാനുള്ള ശക്തി ഉണ്ടായിരിക്കണം. അമിതവണ്ണം ഉള്ളവര്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ക്കുമെല്ലാം ശരിയായ പ്രഭാത ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ഏതൊക്കെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രഭാതഭക്ഷണത്തെ സാധാരണ 'ബ്രെയിന്‍ ഫുഡ്' എന്നാണ് വിളിക്കുന്നത്. രാവിലെ കഴിക്കുന്ന ഭക്ഷണത്തിന്‌ ദിവസം മുഴുവന്‍, ദിവസം മുഴുവന്‍ ഊര്‍ജ്ജം പകരാനുള്ള ശക്തി ഉണ്ടായിരിക്കണം. അമിതവണ്ണം ഉള്ളവര്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ക്കുമെല്ലാം ശരിയായ പ്രഭാത ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. 

Image Credit:Krakenimages.com/Shutterstock

ഏതൊക്കെ ഭക്ഷണങ്ങള്‍ പ്രാതലായി കഴിക്കരുത് എന്നതിനെക്കുറിച്ച് വിശദമായ ഒരു വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് പോഷകാഹാര വിദഗ്ധയായ ദീപ്ശിഖ ജെയിൻ.

ADVERTISEMENT

ഫ്രൂട്ട് ജൂസ് അല്ലെങ്കിൽ സ്മൂത്തീസ്

വളരെ ആരോഗ്യകരമായ ഒരു ഭക്ഷണമായാണ് ഫ്രൂട്ട് ജൂസ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ പഴങ്ങള്‍ ജൂസാക്കി കുടിക്കുമ്പോള്‍ അതിലെ നാരുകള്‍ നഷ്ടപ്പെടുന്നു. മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം വർദ്ധിക്കുന്നതിന് കാരണമാകുന്നു.

Representative image. Photo Credit: fcafotodigital/istockphoto.com

കാലക്രമേണ, ഇത് ഇൻസുലിൻ പ്രതിരോധത്തിലേക്ക് നയിക്കുകയും ടൈപ്പ് 2 പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ അവസ്ഥകൾക്ക് കാരണമാവുകയും ചെയ്യുമെന്ന് 2013-ൽ ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. അതിനാല്‍ ജൂസ്, സ്മൂത്തികള്‍ എന്നിവയ്ക്ക് പകരം പഴങ്ങള്‍ മുഴുവനോടെ കഴിക്കാന്‍ ശ്രമിക്കുക. 

ചായ, കാപ്പി എന്നിവ

ADVERTISEMENT

പലര്‍ക്കും രാവിലെ ഒരു ചായയോ കാപ്പിയോ കുടിച്ചില്ലെങ്കില്‍ ഒരു സമാധാനം കാണില്ല. എന്നാല്‍ ഇത് ഒരുപാട് ദോഷഫലങ്ങള്‍ ഉണ്ടാക്കും. കഫീൻ ഒരു ഡൈയൂററ്റിക് ആണ്, അതായത് ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ ഇത് നിർജ്ജലീകരണത്തിലേക്ക് നയിക്കും. പ്രഭാതഭക്ഷണ സമയത്ത് ചായയോ കാപ്പിയോ കുടിക്കുന്നത് ഇരുമ്പ്, സിങ്ക്, കാൽസ്യം തുടങ്ങിയ അവശ്യ പോഷകങ്ങളുടെ ആഗിരണവും കുറയ്ക്കുന്നു, 

Image : iStock/franz12

ഒഴിഞ്ഞ വയറ്റിൽ കാപ്പി കുടിക്കുന്നത് ഗ്യാസ്ട്രിക് ആസിഡ് ഉത്പാദനം വർദ്ധിപ്പിക്കുമെന്നും ആസിഡ് റിഫ്ലക്സിന് കാരണമാകുമെന്നും അല്ലെങ്കിൽ ഗ്യാസ്ട്രൈറ്റിസ് പോലുള്ള അവസ്ഥകൾ വഷളാക്കുമെന്നും ഗ്യാസ്ട്രോഎൻററോളജി & ഹെപ്പറ്റോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

കൃത്രിമരുചികള്‍ ചേര്‍ത്ത യോഗര്‍ട്ട്

സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും കിട്ടുന്ന കൃത്രിമരുചികള്‍ ചേര്‍ത്ത യോഗര്‍ട്ട് പലപ്പോഴും ആരോഗ്യകരമെന്ന് കരുതപ്പെടുന്നു, എന്നാല്‍ ഇവയില്‍ പഞ്ചസാരയും കൃത്രിമ സുഗന്ധങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിനും ഇൻസുലിൻ പ്രതിരോധത്തിനും കാരണമാകുന്നു.

ADVERTISEMENT

ഇതിനു പകരം ഗ്രീക്ക് യോഗര്‍ട്ട് പോലുള്ളവ കഴിക്കാം, കാരണം അതിൽ കൂടുതൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും കൂടുതൽ നേരം വിശപ്പില്ലാതെ നില്ക്കാനും സഹായിക്കും. 

സീറിയല്‍സ്

ഈയിടെയായി ഏറെ പ്രചാരം നേടി വരുന്ന ഒരു പ്രഭാതഭക്ഷണമാണ് ബ്രേക്ക്ഫാസ്റ്റ് സീറിയലുകള്‍. ആരോഗ്യകരമായ ധാന്യങ്ങളും മറ്റും ചേര്‍ത്ത് വരുന്ന സീറിയലുകളില്‍ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇവ സ്ഥിരമായി കഴിക്കുന്നത് പൊണ്ണത്തടി, പ്രമേഹം മുതലായവയിലേക്ക് നയിക്കും.

English Summary:

Unhealthy Breakfast Foods AccordingM to Experts