അടുത്ത തവണ സിംഗപ്പൂരില്‍ പോകുമ്പോള്‍ തീര്‍ച്ചയായും പരീക്ഷിക്കേണ്ട ഒന്നാണ് പ്രാണികളെ കൊണ്ടുള്ള രുചിയേറും വിഭവങ്ങള്‍! ഈയടുത്താണ് പതിനാറ് ഇനം പ്രാണികളെ ഭക്ഷണമായി കഴിക്കാമെന്ന് സിംഗപ്പൂര്‍ പ്രഖ്യാപിച്ചത്. രാജ്യത്തിന്‍റെ ഭക്ഷ്യസുരക്ഷയ്‌ക്കായുള്ള വിപുലമായ മുന്നേറ്റത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുല്‍ച്ചാടികള്‍, പുഴുക്കള്‍ തുടങ്ങിയവ സുസ്ഥിരമായ പ്രോട്ടീന്‍ സ്രോതസ്സുകളാണ്. അതായത്, മറ്റു മാംസ ഉല്‍പ്പന്നങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍,  ഉയർന്ന പ്രോട്ടീൻ ഉള്ളടക്കം, പാരിസ്ഥിതിക സുസ്ഥിരത, കുറഞ്ഞ ഹരിതഗൃഹ വാതക ഉദ്‌വമനം മുതലായ ഗുണങ്ങള്‍ ഇവയ്ക്കുണ്ടെന്ന് സ്റ്റേറ്റ് ഫുഡ് ഏജൻസിയായ സിംഗപ്പൂർ ഫുഡ് ഏജൻസി (എസ്എഫ്എ) പറയുന്നു.

ADVERTISEMENT

അംഗീകരിച്ച പ്രാണികളിൽ വെട്ടുക്കിളികൾ, പുൽച്ചാടികൾ, ഭക്ഷണപ്പുഴുക്കൾ, വണ്ടുകള്‍ എന്നിവ ഉൾപ്പെടുന്നു. ഈ പ്രാണികളും പ്രാണി ഉൽപന്നങ്ങളും മനുഷ്യ ഉപഭോഗത്തിനോ ഭക്ഷണം ഉൽപ്പാദിപ്പിക്കുന്ന മൃഗങ്ങള്‍ക്ക് തീറ്റയായോ ഉപയോഗിക്കാം

ലോകത്തിന്‍റെ പല ഭാഗങ്ങളിലും പ്രാണികൾ വളരെക്കാലമായി പരമ്പരാഗത ഭക്ഷണക്രമത്തിൻ്റെ ഭാഗമാണ്. പ്രാണികളിൽ പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് പരമ്പരാഗത മാംസത്തിന് ഒരു മികച്ച ബദലായി മാറുന്നു. ആഗോള ജനസംഖ്യ വർദ്ധിക്കുകയും സുസ്ഥിരമായ ഭക്ഷ്യ സ്രോതസ്സുകളുടെ ആവശ്യം ഉയരുകയും ചെയ്യുമ്പോൾ, പ്രാണികൾ ഈ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഒരു പ്രായോഗിക ഓപ്ഷനായി മാറുകയാണ്. 

ADVERTISEMENT

സിംഗപ്പൂരില്‍ പ്രാണിവിഭവങ്ങള്‍ വിളമ്പുന്ന ആദ്യത്തെ റെസ്റ്റോറൻ്റുകളിൽ ഒന്നാണ് ഹൗസ് ഓഫ് സീഫുഡ്. ങ്‌ഗോൾ സെറ്റിൽമെൻ്റിൽ സ്ഥിതി ചെയ്യുന്ന ഈ റെസ്റ്റോറൻ്റ് കടല്‍വിഭവങ്ങള്‍ക്ക് പ്രസിദ്ധമാണ്. ഇപ്പോള്‍ മീന്‍ രുചികള്‍ക്കൊപ്പം പ്രാണികളെ കൂടി ഉള്‍പ്പെടുത്തിയ വ്യത്യസ്തമായ വിഭവങ്ങള്‍ ഇവരുടെ മെനുവിലുണ്ട്. പുല്‍ച്ചാടിയിട്ട മീന്‍ തലക്കറി, ടോഫു വിത്ത് ക്രാളിംഗ് ബഗ്സ്, പട്ടുനൂല്‍പ്പുഴുവിനൊപ്പം  ഗ്ലൂറ്റിനസ് റൈസ് ബോള്‍സ് മുതലായവയാണ് പുതിയ സ്പെഷ്യല്‍ വിഭവങ്ങള്‍.  

ഇതു മാത്രമല്ല, ഇടനേരങ്ങളില്‍ കഴിക്കാന്‍ പ്രാണികളുടെ വിവിധ സ്നാക്കുകള്‍, ബനാന ചോക്ലേറ്റ്, സ്ട്രോബെറി തുടങ്ങിയ രുചികളിൽ പ്രാണികളെ ഉപയോഗിച്ച് ഉണ്ടാക്കുന്ന പ്രോട്ടീന്‍ ബാറുകള്‍ എന്നിവയും ലഭ്യമാണ്. 

ADVERTISEMENT

സിംഗപ്പൂരിന്റെ 30 ബൈ 30 ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്പാണ് പുതിയ നീക്കം.  2030 ഓടെ രാജ്യത്തിന്റെ പോഷക ആവശ്യത്തിന്റെ 30% പ്രാദേശികമായി ഉൽപ്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ് ഇത്. സിംഗപ്പൂര്‍ മാത്രമല്ല, തായ്‌ലൻഡ്, മെക്സിക്കോ, ജപ്പാൻ, കംബോഡിയ, ഘാന മുതലായ രാജ്യങ്ങളില്‍ വൈവിധ്യമാര്‍ന്ന പ്രാണിവിഭവങ്ങള്‍ ലഭ്യമാണ്. ലോകത്താകെ  2,100 ലധികം ഭക്ഷ്യയോഗ്യമായ പ്രാണികളെ ഗവേഷകർ രേഖപ്പെടുത്തിയിട്ടുണ്ട്. 

വൈവിധ്യമാര്‍ന്നതും രുചികരവുമായ ഒട്ടേറെ വിഭവങ്ങള്‍ക്ക് പ്രസിദ്ധമാണ് സിംഗപ്പൂര്‍. ഹൈനാനീസ് ചിക്കൻ റൈസ്, ലക്‌സ, ചാർ ക്വേ തിയൗ, സാറ്റെ, ചില്ലി ക്രാബ് തുടങ്ങിയവ ഇവിടുത്തെ ചില രുചികളാണ്.  

വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ 2022 റിപ്പോർട്ട് അനുസരിച്ച്, പ്രാണികൾ പ്രോട്ടീൻ്റെ അവഗണിക്കപ്പെട്ട ഉറവിടവും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള മാർഗവുമായാണ് കണക്കാക്കുന്നത്.

English Summary:

Singapore Embraces Insect Delicacies: A Culinary Revolution

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT