കോഫി കുടിക്കാന്‍ ഏറ്റവും മികച്ച സമയം ഏതാണ്?
ചിലര്‍ക്ക് നേരം പുലരുമ്പോള്‍ത്തന്നെ കയ്യില്‍ ഒരു കപ്പ് ചൂടു പറക്കുന്ന കാപ്പി വേണം. ചിലര്‍ക്കാവട്ടെ, വൈകുന്നേരമാണ് കോഫി ടൈം. ഇനി മറ്റു ചിലരോ, ഇടയ്ക്കിടെ കാപ്പി കുടിച്ചു കൊണ്ടിരിക്കും. കാപ്പി അമിതമായി കുടിക്കുന്നത് ഗുണകരവും ദോഷകരവുമായ ഒട്ടേറെ ഫലങ്ങള്‍ ഉണ്ടാക്കുമെന്ന് നമുക്കറിയാം. എന്നാല്‍ കാപ്പി
ചിലര്‍ക്ക് നേരം പുലരുമ്പോള്‍ത്തന്നെ കയ്യില്‍ ഒരു കപ്പ് ചൂടു പറക്കുന്ന കാപ്പി വേണം. ചിലര്‍ക്കാവട്ടെ, വൈകുന്നേരമാണ് കോഫി ടൈം. ഇനി മറ്റു ചിലരോ, ഇടയ്ക്കിടെ കാപ്പി കുടിച്ചു കൊണ്ടിരിക്കും. കാപ്പി അമിതമായി കുടിക്കുന്നത് ഗുണകരവും ദോഷകരവുമായ ഒട്ടേറെ ഫലങ്ങള്‍ ഉണ്ടാക്കുമെന്ന് നമുക്കറിയാം. എന്നാല്‍ കാപ്പി
ചിലര്‍ക്ക് നേരം പുലരുമ്പോള്‍ത്തന്നെ കയ്യില്‍ ഒരു കപ്പ് ചൂടു പറക്കുന്ന കാപ്പി വേണം. ചിലര്‍ക്കാവട്ടെ, വൈകുന്നേരമാണ് കോഫി ടൈം. ഇനി മറ്റു ചിലരോ, ഇടയ്ക്കിടെ കാപ്പി കുടിച്ചു കൊണ്ടിരിക്കും. കാപ്പി അമിതമായി കുടിക്കുന്നത് ഗുണകരവും ദോഷകരവുമായ ഒട്ടേറെ ഫലങ്ങള്‍ ഉണ്ടാക്കുമെന്ന് നമുക്കറിയാം. എന്നാല്‍ കാപ്പി
ചിലര്‍ക്ക് നേരം പുലരുമ്പോള്‍ത്തന്നെ കയ്യില്‍ ഒരു കപ്പ് ചൂടു പറക്കുന്ന കാപ്പി വേണം. ചിലര്‍ക്കാവട്ടെ, വൈകുന്നേരമാണ് കോഫി ടൈം. ഇനി മറ്റു ചിലരോ, ഇടയ്ക്കിടെ കാപ്പി കുടിച്ചു കൊണ്ടിരിക്കും. കാപ്പി അമിതമായി കുടിക്കുന്നത് ഗുണകരവും ദോഷകരവുമായ ഒട്ടേറെ ഫലങ്ങള്‍ ഉണ്ടാക്കുമെന്ന് നമുക്കറിയാം. എന്നാല്‍ കാപ്പി കുടിക്കാന്‍ ഏറ്റവും മികച്ച ഒരു സമയമുണ്ടോ?
രാവിലെ കോഫി കുടിക്കുമ്പോള്‍
സാധാരണയായി, 8 ഔണ്‍സ് ഉള്ള ഒരു കപ്പ് കാപ്പിയില്‍ ഏകദേശം 100 മില്ലിഗ്രാം കഫീൻ അടങ്ങിയിട്ടുണ്ട്. കാപ്പിയുടെ തരമനുസരിച്ച് ഇത് മാറിയേക്കാം. കഫീന്‍ ഒരു ഉത്തേജകമായതിനാല്‍ രാവിലെ തന്നെ ശരീരത്തിന് ഉണര്‍വേകാന്‍ ഇതിനു കഴിയും, അതിനായി ശരീരത്തിലെ കോര്‍ട്ടിസോളിന്‍റെ അളവ് വര്‍ദ്ധിപ്പിക്കുകയാണ് കഫീന്‍ ചെയ്യുന്നത്.
രാവിലെ ഉറക്കത്തിൽ നിന്ന് ഉണരുമ്പോൾ നമ്മുടെ ശരീരം, സ്ട്രെസ്സ് ഹോർമോൺ എന്നറിയപ്പെടുന്ന കോർട്ടിസോള്‍ പുറത്തുവിടുന്നു. ചുറ്റുപാടുകളെ കുറിച്ച് കൂടുതൽ ജാഗ്രത പുലർത്താനും ബോധവാന്മാരാകാനും ഇത് സഹായിക്കുന്നു. രാവിലെ 7 നും 8 നും ഇടയിൽ കോർട്ടിസോളിന്റെ അളവ് സാധാരണയായി ഏറ്റവും ഉയര്‍ന്ന നിലയിലായിരിക്കും. സമയം കഴിയുന്തോറും ഇത് കുറഞ്ഞു വരികയും, ഉറങ്ങുമ്പോൾ അർദ്ധരാത്രിയിൽ ഏറ്റവും താഴ്ന്ന നിലയിലെത്തുകയും ചെയ്യുന്നു. ഈ രീതിയിൽ, കോർട്ടിസോൾ ഉറക്ക-ഉണർവ് ചക്രമായ 'സർക്കാഡിയൻ റിഥം' നിലനിർത്താൻ സഹായിക്കുന്നു.
രാവിലെ തന്നെ കഫീന്‍ അടങ്ങിയ കോഫി കുടിക്കുമ്പോള്‍, കോർട്ടിസോൾ ഉൽപ്പാദനം വർധിപ്പിക്കും. കഫീനോടുള്ള സംവേദനക്ഷമതയനുസരിച്ച്, ചിലര്‍ക്ക് ഇത് കൂടുതല്‍ ഉണര്‍വ് നല്‍കുമ്പോള്‍ മറ്റു ചിലര്‍ക്ക് കൂടുതൽ ഉത്കണ്ഠയോ അസ്വസ്ഥതയോ തോന്നിയേക്കാം.
കാലങ്ങളോളം കോർട്ടിസോളിന്റെ അളവ് ഉയർന്ന നിലയിൽ തുടരുന്നത് ശരീരഭാരം വര്‍ധിക്കല്‍, പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കൂട്ടും.
രാത്രി കാപ്പി കുടിച്ചാലോ?
ചില ആളുകളെ കണ്ടിട്ടില്ലേ, രാത്രി പത്തു മണിക്ക് കാപ്പി കുടിച്ചാല്‍ പോലും നന്നായി ഉറങ്ങുന്നത് കാണാം. എന്നാല്‍ മറ്റു ചിലരാകട്ടെ, രാത്രി അധിക നേരം ജോലി ചെയ്യാനോ പഠിക്കാനോ ഒക്കെ ഉള്ള സമയത്ത്, ഉറക്കം വരാതിരിക്കാനാണ് കാപ്പി കുടിക്കുന്നത്.
ഓരോ ആളുകളുടെയും മെറ്റബോളിസത്തെ ആശ്രയിച്ച് കഫീന് രണ്ട് മുതൽ 10 മണിക്കൂർ വരെ അർധായുസ്സ്(Half life) ഉണ്ട്. അതായത് ഒരു കപ്പ് കാപ്പിയില്‍ അടങ്ങിയിട്ടുള്ള പകുതി കഫീന്‍ കത്തിച്ചു കളയാന്‍, ശരീരത്തിനനുസരിച്ച് രണ്ട് മുതല്‍ 10 മണിക്കൂറുകള്‍ വരെ എടുത്തേക്കാം.
ജനിതകഘടനയനുസരിച്ചും കോഫിയുടെ മെറ്റബോളിസത്തില്‍ മാറ്റം വരാം. മനുഷ്യ ശരീരത്തിലെ CYP1A2 ജീൻ ആണ് കഫീന്‍ പുറന്തള്ളാന്‍ ശരീരത്തെ സഹായിക്കുന്നത്. ചില ആളുകള്‍ക്ക് ഈ ജീനിന്റെ രണ്ട് പകർപ്പുകൾ വരെ കാണും, അത്തരക്കാര്‍ക്ക് കഫീന്‍ പെട്ടെന്ന് പുറന്തള്ളാന്‍ പറ്റും.
കാപ്പി കുടിക്കാന്‍ ഒരു മികച്ച സമയമുണ്ടോ?
ആളുകളുടെ ശരീരഘടനയനുസരിച്ച്, കോഫിയുടെ ഗുണഫലങ്ങളും ദോഷഫലങ്ങളും വ്യത്യാസപ്പെടാം. അതുകൊണ്ടുതന്നെ, കാപ്പി കുടിക്കാന്‍ ഒരു പ്രത്യേക സമയം പറയാനാവില്ല. എന്നാല്‍, കോർട്ടിസോളിന്റെ അളവ് കുറയാൻ തുടങ്ങുന്ന, രാവിലെ 9:30 നും 11 നും ഇടയിലുള്ള സമയത്ത് ഒരു കപ്പ്, കാപ്പി കുടിക്കുന്നത് കൂടുതല്‍ ഉന്മേഷം നല്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. എന്നാലും ഓരോരുത്തരും അവരവരുടെ ഉറക്കത്തെയും മൂഡിനെയും ബാധിക്കാത്ത സമയം നോക്കി വേണം കാപ്പി കുടിക്കാന്‍.
മുതിർന്നവർക്ക് പ്രതിദിനം 400 മില്ലിഗ്രാമിൽ കുറവും ഗർഭകാലത്ത് പ്രതിദിനം 200 മില്ലിഗ്രാമിൽ താഴെയും മാത്രമേ കഫീന്‍ ഉള്ളിലെത്താവൂ എന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) ശുപാർശ ചെയ്യുന്നു. കോഫി മാത്രമല്ല, ചോക്കലേറ്റ്, ചായ, സോഡ, എനർജി ഡ്രിങ്കുകൾ, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയിൽ നിന്നും ലഭിക്കുന്ന കഫീനും ഇതിൽ ഉൾപ്പെടുന്നു.