പച്ചമുളക് ഇടാത്ത ഒരു കറികൾ നമുക് കുറവായിരിക്കും. ഓരോ തരം വിഭവങ്ങളിലും പച്ചമുളക് ഇടുന്ന രീതി വ്യത്യാസമുണ്ട്. ആകൃതി മാറ്റി അരിഞ്ഞെടുക്കുമ്പോള്‍ പച്ചമുളകിന്‍റെ രുചിയിലും വ്യത്യാസം വരും എന്നതാണ് സത്യം. ഷെഫുമാരുടെ ഭാഷയില്‍ പച്ചമുളക് ഓരോ രീതിയില്‍ അരിയുന്നതിനും ഓരോ പേരുണ്ട്. ഇവ എന്തൊക്കെയാണെന്ന് അറിയാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫൈന്‍ലി ചോപ്പ്ഡ്  

ADVERTISEMENT

പേരുപോലെ തന്നെ പൊടിയായി അരിഞ്ഞെടുത്ത പച്ചമുളകാണ് 'ഫൈന്‍ലി ചോപ്പ്ഡ്' എന്ന് അറിയപ്പെടുന്നത്. നാലോ അഞ്ചോ പച്ചമുളക് ഒരുമിച്ച് എടുത്ത് മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് ഏറ്റവും ചെറുതാക്കി അരിയുക. വിഭവങ്ങള്‍ അലങ്കരിക്കാനാണ് സാധാരണയായി ഇങ്ങനെ ചെയ്യുന്നത്. 

സ്ലൈസ്ഡ്

ADVERTISEMENT

ഉപ്പുമാവിലും കറികളിലുമൊക്കെ ചേര്‍ക്കാന്‍ പച്ചമുളക് അരിഞ്ഞെടുക്കുന്ന ഒരു പരുവം ഇല്ലേ, അതാണ്‌ 'സ്ലൈസ്ഡ്'. ശരിക്കും പൊടിയായി അല്ല, അല്‍പ്പം വലുതായി പെട്ടെന്ന് അരിഞ്ഞെടുക്കുന്നതിനെയാണ് ഇങ്ങനെ വിളിക്കുന്നത്. 

3/4 കട്ട്

ADVERTISEMENT

ചില കറികളിലും മറ്റും പച്ചമുളക് നെടുകെ കീറി, രണ്ടു കഷ്ണങ്ങളും പരസ്പരം വിട്ടു പോരാത്ത രീതിയില്‍ ഇടാറുണ്ട്. ഇതാണ് 3/4 കട്ട് എന്ന് പറയുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍, കറി പാകമായ ശേഷം ഈ പച്ചമുളക് കളയാം. മുളകിന്‍റെ രുചി പൂര്‍ണ്ണമായും കറിക്ക് കിട്ടുകയും ചെയ്യും.

മിന്‍സ്ഡ്

പച്ചമുളക് എടുത്ത ശേഷം ആദ്യം നെടുകെ കീറുക. ശേഷം രണ്ടു ഭാഗവും കൂടി ചേര്‍ത്ത് വച്ച് പൊടിയായി അരിയുക. ഇതാണ് മിന്‍സ്ഡ് എന്നറിയപ്പെടുന്നത്. സ്റ്റഫ് ചെയ്തുണ്ടാക്കുന്ന വിഭവങ്ങള്‍ക്ക് ഇത് നല്ലതാണ്.

ഡയഗണലി കട്ട്

കാണാനുള്ള ഭംഗിക്ക് വേണ്ടി ചിലപ്പോള്‍ പച്ചമുളക് ചെറുതായി ചെരിച്ച് അരിയാറുണ്ട്. ഇതാണ് 'ഡയഗണലി കട്ട്' എന്നറിയപ്പെടുന്നത്.

English Summary:

Unlocking Flavor: 5 Ways to Chop Green Chillies Like an Indian Chef