ലോകത്തിലെ ഏറ്റവും മികച്ച മദ്യം പുറത്തിറക്കുന്ന ബ്രാന്‍ഡുകളില്‍ ഒന്നാണ് അമൃത് ഡിസ്റ്റിലറീസ്. അമൃത് ഫ്യൂഷൻ സിംഗിൾ മാൾട്ട് വിസ്‌കിക്ക് 2019 ൽ, "വേൾഡ് വിസ്‌കി ഓഫ് ദ ഇയർ അവാർഡും" സാൻ ഫ്രാൻസിസ്കോയിൽ നടന്ന 2019 ബാർട്ടെൻഡർ സ്പിരിറ്റ്സ് അവാർഡിൽ "വേള്‍ഡ് വിസ്കി പ്രൊഡ്യൂസർ ഓഫ് ദ ഇയർ" അവാർഡും ലഭിച്ചതോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ ഏറ്റവും മികച്ച മദ്യം പുറത്തിറക്കുന്ന ബ്രാന്‍ഡുകളില്‍ ഒന്നാണ് അമൃത് ഡിസ്റ്റിലറീസ്. അമൃത് ഫ്യൂഷൻ സിംഗിൾ മാൾട്ട് വിസ്‌കിക്ക് 2019 ൽ, "വേൾഡ് വിസ്‌കി ഓഫ് ദ ഇയർ അവാർഡും" സാൻ ഫ്രാൻസിസ്കോയിൽ നടന്ന 2019 ബാർട്ടെൻഡർ സ്പിരിറ്റ്സ് അവാർഡിൽ "വേള്‍ഡ് വിസ്കി പ്രൊഡ്യൂസർ ഓഫ് ദ ഇയർ" അവാർഡും ലഭിച്ചതോടെ അമൃതിന്‍റെ പ്രശസ്തി ഇന്ത്യയുടെ അതിര്‍ത്തിക്കപ്പുറത്തേക്ക് വ്യാപിച്ചു. ഇന്ന് ജപ്പാൻ, നെതർലാൻഡ്‌സ്, നോർവേ, സിംഗപ്പൂർ, സ്പെയിൻ, ദക്ഷിണാഫ്രിക്ക, സ്വീഡൻ, സ്വിറ്റ്സർലൻഡ്, തായ്വാൻ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയുൾപ്പെടെ 23 രാജ്യങ്ങളിൽ അമൃത് ഡിസ്റ്റിലറീസ് അമൃത് സിംഗിൾ മാൾട്ട് വിസ്കി വിൽക്കുന്നുണ്ട്. ഇപ്പോഴിതാ, നൂറു ശതമാനം ശര്‍ക്കരയില്‍ നിന്നുണ്ടാക്കിയ പുതിയ റം പുറത്തിറക്കിയിരിക്കുകയാണ് അമൃത്.

1948 ല്‍ സ്ഥാപിച്ച കമ്പനിയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ റം, ലോകത്തില്‍ ഇത്തരത്തിലുള്ള ആദ്യത്തെ റം ആണ്, ബെല്ല എന്നാണ് ഇതിന്‍റെ പേര്. രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തോടുള്ള ആദരസൂചകമായി, ഫലഭൂയിഷ്ഠമായ സഹ്യാദ്രി പർവതനിരകളിൽ നിന്നും മാണ്ഡ്യയിൽ നിന്നും നിര്‍മ്മിക്കുന്ന  പോഷക സമ്പുഷ്ടമായ ശർക്കരയിൽ നിന്നാണ് ബെല്ല നിർമ്മിക്കുന്നത്. കന്നടയില്‍ ബെല്ല എന്നാല്‍ "ശർക്കര" എന്നാണര്‍ത്ഥം. ആറു വര്‍ഷത്തോളം ബര്‍ബണ്‍ ബാരലുകളില്‍ സംഭരിച്ചാണ് ഇത് തയ്യാറാക്കുന്നത്.  

ADVERTISEMENT

ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ട് വിസ്കിയുടെ പിതാവ് എന്നാണ് അമൃത് ഡിസ്റ്റിലറി സ്ഥാപകന്‍ നീലകണ്‌ഠ റാവു ജഗ്ദലേ അറിയപ്പെടുന്നത്. ഇന്ത്യന്‍ പൈതൃകത്തോടും സംസ്കാരത്തോടും റാവുവിനുണ്ടായിരുന്ന അഭിനിവേശമാണ് ബെല്ലയിലൂടെ യാഥാര്‍ത്ഥ്യമായത്. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് തന്നെ ഈ റം വികസിപ്പിച്ചെടുത്തിരുന്നുവെങ്കിലും അന്ന് ഇതിന് കര്‍ണ്ണാടക എക്സൈസ് നിയമപ്രകാരം സാധുത ഉണ്ടായിരുന്നില്ല. പിന്നീട്, ഇന്ത്യയില്‍ 2012 ല്‍ ശര്‍ക്കര കൊണ്ട് സിംഗിള്‍ റം ഉണ്ടാക്കാനുള്ള ആദ്യത്തെ ലൈസന്‍സ് അമൃതിന് ലഭിച്ചു.

ഈ വര്‍ഷം ജൂലൈ മാസത്തിലാണ് ബെല്ല റം കമ്പനി ആദ്യമായി പരിചയപ്പെടുത്തുന്നത്. അതിനു ശേഷം ഷെറാടണ്‍ ഗ്രാന്‍ഡ്‌ ബാംഗ്ലൂരു വൈറ്റ്ഫീല്‍ഡ് ഹോട്ടല്‍ ആന്‍ഡ്‌ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വച്ച് നടന്ന ചടങ്ങില്‍ ബെല്ലയുടെ ഔദ്യോഗിക ഉദ്ഘാടനവും ആഗോളതലത്തിലുള്ള ലോഞ്ചും നടന്നു. 

ADVERTISEMENT

ഇന്ത്യൻ ശർക്കരയും കരീബിയൻ മോളാസസും യോജിപ്പിച്ച് 2013 ൽ ടൂ ഇൻഡീസ് റം എന്ന പേരില്‍ അമൃത് പുറത്തിറക്കിയ റം വിജയമായിരുന്നു. ഇന്ത്യയിലും യുഎസ്എയിലും ലഭ്യമായ ബെല്ലയുടെ വില ₹3,500 ആണ്.