അടുക്കളകളില്‍ വിളിക്കാതെ വിരുന്നുവരുന്ന അതിഥികളാണ് എലികള്‍. ഇവ കാരണം മാരകമായ രോഗങ്ങളും ഭക്ഷ്യവിഷബാധയുമെല്ലാം ഉണ്ടാകാം. അതുകൊണ്ടുതന്നെ അടുക്കളയില്‍ എലികള്‍ വരാതെ സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. എലികളെ അകറ്റാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പരിഹാരമാര്‍ഗങ്ങളും അറിയാം. എലികള്‍ വരുന്ന ഇടങ്ങള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുക്കളകളില്‍ വിളിക്കാതെ വിരുന്നുവരുന്ന അതിഥികളാണ് എലികള്‍. ഇവ കാരണം മാരകമായ രോഗങ്ങളും ഭക്ഷ്യവിഷബാധയുമെല്ലാം ഉണ്ടാകാം. അതുകൊണ്ടുതന്നെ അടുക്കളയില്‍ എലികള്‍ വരാതെ സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. എലികളെ അകറ്റാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പരിഹാരമാര്‍ഗങ്ങളും അറിയാം.

എലികള്‍ വരുന്ന ഇടങ്ങള്‍ അടയ്ക്കുക

ADVERTISEMENT

വെറും ഒരിഞ്ചു വരുന്ന ചെറിയ ദ്വാരങ്ങളിലൂടെ പോലും കടക്കാന്‍ എലികള്‍ക്ക് കഴിയും. അതിനാല്‍ അടുക്കളയിലെ ചുവരുകളിലും പൈപ്പുകൾക്ക് ചുറ്റും, വാതിലിനു താഴെയും വിള്ളലുകൾ, ദ്വാരങ്ങൾ, വിടവുകൾ എന്നിവ ഉണ്ടോ പരിശോധിക്കുക. സ്റ്റീല്‍ മെഷുകള്‍ ഉപയോഗിച്ച് ഇവ അടയ്ക്കുക. 

അടുക്കള വൃത്തിയായി സൂക്ഷിക്കുക

വൃത്തിയുള്ള അടുക്കള എലികള്‍ക്ക് അലര്‍ജിയാണ്. അതിനാല്‍ തലേ ദിവസത്തെ ഭക്ഷണം അടുക്കളയില്‍ തൂവി കിടക്കാതെ സൂക്ഷിക്കുക. ഭക്ഷണ വസ്തുക്കള്‍ സൂക്ഷിക്കാന്‍ വായു കടക്കാത്ത പാത്രങ്ങള്‍ ഉപയോഗിക്കുക. ചവറ്റുകുട്ടകൾ അടച്ചു തന്നെ വയ്ക്കുക. അന്നന്നത്തെ മാലിന്യം അന്നന്ന് തന്നെ കളയുക എന്നതും പ്രധാനമാണ്. 

Image Credit:Igor Normann/Shutterstock

ഭക്ഷണം ശരിയായി സൂക്ഷിക്കുക: വായു കടക്കാത്ത പാത്രങ്ങളിൽ ഭക്ഷണം സൂക്ഷിക്കുക. അടുക്കളയിലെ കൗണ്ടർടോപ്പുകൾ ദിവസവും തുടയ്ക്കുക. 

ADVERTISEMENT

അതേപോലെ അടുക്കള കാബിനറ്റുകൾ, സ്റ്റോറേജ് ഏരിയകൾ എന്നിവ ക്രമീകരിച്ച് അധിക കാർഡ്ബോർഡ്, പേപ്പർ അല്ലെങ്കിൽ ബാഗുകൾ എന്നിവ ഒഴിവാക്കി വൃത്തിയായി സൂക്ഷിക്കാം. 

എലിക്കെണികള്‍ വയ്ക്കുക

എലികളെ പിടിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്നാണ് കെണികൾ. കെണികളില്‍ എലികളെ പിടിച്ച ശേഷം വീടിനടുത്ത് നിന്നു വളരെ അകലെ കൊണ്ടുപോയി അവരെ വിട്ടയക്കുക. അല്ലെങ്കില്‍ എലികളെ തത്സമയം കൊല്ലുന്ന സ്‌നാപ്പ് ട്രാപ്പുകൾ ഉപയോഗിക്കുക. ഇതേപോലെ എലികളെ കൊല്ലാന്‍ ഇലക്‌ട്രോണിക് കെണികളും ഉപയോഗിക്കാവുന്നതാണ്.

പ്രകൃതിദത്ത പരിഹാര മാര്‍ഗങ്ങള്‍ ഉപയോഗിക്കുക

ADVERTISEMENT

എലികളെ കൊല്ലാന്‍ വിഷം ഉപയോഗിക്കുന്നത് പലപ്പോഴും മനുഷ്യര്‍ക്ക് തന്നെ ഹാനികരമാകാറുണ്ട്. ഇങ്ങനെ കഠിനമായ രാസവസ്തുക്കൾ ഉപയോഗിക്കാതെ തന്നെ എലികളെ  അടുക്കളയിൽ നിന്ന് അകറ്റാൻ പ്രകൃതിദത്ത റിപ്പല്ലൻ്റുകൾക്ക് കഴിയും. പെപ്പർമിൻ്റ് ഓയിലിൽ മുക്കിയ കോട്ടന്‍ ബോളുകള്‍ അടുക്കളയില്‍ സൂക്ഷിക്കുക. അതേപോലെ, കറുവപ്പട്ട, വെളുത്തുള്ളി, ഉള്ളി, അമോണിയ എന്നിവയുടെ ഗന്ധവും എലികളെ അകറ്റും.

അള്‍ട്രാസോണിക് റാറ്റ് റിപ്പല്ലന്‍റുകള്‍

ഈ ഉപകരണങ്ങൾ ഉയർന്ന ആവൃത്തിയിലുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു, അത് എലികൾക്ക് അസ്വാസ്ഥ്യമുണ്ടാക്കുന്നതും എന്നാൽ മനുഷ്യർക്കും മിക്ക വളർത്തുമൃഗങ്ങൾക്കും കേൾക്കാനാകാത്തതുമാണ്. ഈ അൾട്രാസോണിക് റിപ്പല്ലൻ്റുകൾ അടുക്കളയിൽ നിന്ന് എലികളെ അകറ്റാൻ സഹായിക്കും.

English Summary:

Rat Control Tips for Kitchen