ബദാം എത്ര മണിക്കൂർ കുതിർക്കണം എന്ന് അറിയുമോ? ഇതാണ് കൂടുതൽ ഗുണകരം
ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ബദാം. ഡയറ്റ് ചെയ്യുന്നവർ മാത്രമല്ല, മിക്കവരുടെയും ആരോഗ്യത്തിനും നല്ലതാണിത്. പ്രോട്ടീന്‍റെ മികച്ച ഉറവിടമാണ് ബദാം. നാരുകൾ, വിറ്റാമിൻ ഇ, ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങി ഒട്ടേറെ പോഷകങ്ങള്‍ അവയിൽ അടങ്ങിയിട്ടുണ്ട് കുതിർത്തു വച്ച ശേഷം,

ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ബദാം. ഡയറ്റ് ചെയ്യുന്നവർ മാത്രമല്ല, മിക്കവരുടെയും ആരോഗ്യത്തിനും നല്ലതാണിത്. പ്രോട്ടീന്‍റെ മികച്ച ഉറവിടമാണ് ബദാം. നാരുകൾ, വിറ്റാമിൻ ഇ, ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങി ഒട്ടേറെ പോഷകങ്ങള്‍ അവയിൽ അടങ്ങിയിട്ടുണ്ട് കുതിർത്തു വച്ച ശേഷം, കഴിയ്ക്കുന്നതിലൂടെ ബദാം കൂടുതല്‍ പോഷകസമ്പുഷ്ടമായി മാറും. കുതിര്‍ത്ത ബദാം കഴിക്കുന്നത് ദഹനപ്രക്രിയ എളുപ്പമാക്കും. ബദാം പോലുള്ള നട്സില്‍ ഫൈറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത്, ഇരുമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കളുമായി ചേരുകയും ഇവ ശരീരത്തിന് ലഭ്യമല്ലാതാക്കുകയും ചെയ്യുന്നു. കുതിര്‍ക്കുമ്പോള്‍ ഫൈറ്റിക് ആസിഡ് നഷ്ടപ്പെടുകയും ബദാമിലെ പോഷകങ്ങളുടെ ജൈവ ലഭ്യത കൂടുകയും ചെയ്യും.
മാത്രമല്ല, കുതിര്‍ക്കാത്ത ബദാം കഴിച്ചാല്‍ അവ ശരീരത്തിന് ദഹിപ്പിക്കാന്‍ താരതമ്യേന ബുദ്ധിമുട്ടായതിനാല്‍, വയറുവേദന, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാക്കാനും കാരണമാകും. കൂടാതെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ബദാം പ്രോട്ടീനിന്‍റെയും നാരുകളുടെയും നല്ല ഉറവിടമാണ്. അതിനാല്‍ ഇത് കഴിച്ച ശേഷം വയറു നിറഞ്ഞ പോലെ തോന്നലുണ്ടാകും. ജങ്ക്ഫുഡിനോടുള്ള ആസക്തി കുറയ്ക്കാന്‍ ഇത് ഒരു പരിധിവരെ സഹായിക്കും. കൂടാതെ, ബദാമിലെ ആരോഗ്യകരമായ കൊഴുപ്പുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കും.
ബദാം മിക്കവരും രാത്രിയിൽ വെള്ളത്തിലിട്ട് പിറ്റേന്ന് രാവിലെ കഴിക്കുകയാണ് പതിവ്. എന്നാൽ എത്ര മണിക്കൂർ ബദാം വെള്ളത്തിൽ കുതിർക്കണം എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ചിലർ വെള്ളത്തിലിടൻ മറന്നുപോയെങ്കിൽ ചെറുചൂടുവെള്ളത്തിലിട്ടും തൊലികളഞ്ഞ് ബദാം കഴിക്കാറുണ്ട്. ബദാം ദിവസവും എട്ട് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം കഴിക്കുന്നതാണ് നല്ലത്. ബദാം കുതിർക്കാൻ അനുയോജ്യമായ സമയം 8 മുതൽ 12 മണിക്കൂർ വരെയാണ്. ബദാം കുതിര്‍ക്കുന്നത് അവയുടെ ഘടനയെ മൃദുവാക്കുകയും ദഹനവ്യവസ്ഥയെ എളുപ്പമാക്കുകയും ചെയ്യും. ഈ സമയപരിധി സാധാരണയായി ബദാം റീഹൈഡ്രേറ്റ് ചെയ്യുന്നതിനും മുളയ്ക്കുന്ന പ്രക്രിയ ആരംഭിക്കുന്നതിനും അനുയോജ്യമാണെന്ന് കണക്കാക്കപ്പെടുന്നു, ഇത് അവയുടെ പോഷക ഗുണങ്ങൾ വർദ്ധിപ്പിക്കും.