രുചിക്കൊപ്പം പോഷകഗുണങ്ങളും ഒട്ടേറെയുള്ള പഴങ്ങളില്‍ ഒന്നാണ് മാതളനാരങ്ങ. കോശങ്ങളെ ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കുന്ന എലാഗിറ്റാനിൻസ്, ആന്തോസയാനിനുകൾ, ഓർഗാനിക് ആസിഡുകൾ എന്നിവയുൾപ്പെടെയുള്ള ആൻ്റിഓക്‌സിഡൻ്റുകൾ അവയിൽ ധാരാളമുണ്ട്. ഇവ നല്ല കൊളസ്ട്രോളിന്‍റെ അളവ് കൂട്ടാനും ചീത്ത കൊളസ്ട്രോളിന്‍റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രുചിക്കൊപ്പം പോഷകഗുണങ്ങളും ഒട്ടേറെയുള്ള പഴങ്ങളില്‍ ഒന്നാണ് മാതളനാരങ്ങ. കോശങ്ങളെ ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കുന്ന എലാഗിറ്റാനിൻസ്, ആന്തോസയാനിനുകൾ, ഓർഗാനിക് ആസിഡുകൾ എന്നിവയുൾപ്പെടെയുള്ള ആൻ്റിഓക്‌സിഡൻ്റുകൾ അവയിൽ ധാരാളമുണ്ട്. ഇവ നല്ല കൊളസ്ട്രോളിന്‍റെ അളവ് കൂട്ടാനും ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനും സഹായിക്കുകയും അതുവഴി ഹൃദയാരോഗ്യം കാക്കുകയും ചെയ്യും.

വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവ കുറയ്ക്കുന്നതിലൂടെ റൂമറ്റോയ്ഡ് ആർത്രൈറ്റിസ് പോലുള്ള അവസ്ഥകള്‍ ഒഴിവാക്കാന്‍ മാതളനാരകത്തിന്‌ കഴിയുമെന്ന് 2021 ൽ ഇന്റർ ജേണൽ ഓഫ് ക്ലിനിക്കൽ പ്രാക്ടീസിൽ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.  കൂടാതെ,  പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രത്യുൽപാദനക്ഷമതയെ പിന്തുണയ്ക്കാനും ഇതിനാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. 

ADVERTISEMENT

വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, ഫോളിക് ആസിഡ് എന്നിവയുടെ ഉറവിടമായതിനാല്‍ ചര്‍മത്തിന്‍റെയും മുടിയുടെയുമെല്ലാം ആരോഗ്യം കാക്കാനും ഇതിനു കഴിവുണ്ട്.

Image Credit:Photoongraphy/Shutterstock

മാതളനാരങ്ങ കഴിക്കുമ്പോള്‍ കൂടെ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളും ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങളുമുണ്ട്. ഇവ എന്തൊക്കെയാണെന്ന് നോക്കാം.

മധുരമുള്ള പഴങ്ങൾ

മാതളനാരങ്ങകൾ സബ് അസിഡിക് അഥവാ കുറഞ്ഞ അസിഡിറ്റി ഉള്ള പഴങ്ങളാണ്. അതിനാൽ, വാഴപ്പഴം പോലുള്ള മധുരമുള്ള പഴങ്ങളുമായി ഇവ കലർത്തുന്നത് ദഹനം തടസ്സപ്പെടുത്തും.

ADVERTISEMENT

വാർഫറിൻ ഉപയോഗിക്കുന്നവര്‍

രക്തം കട്ട പിടിക്കുന്നത് നിയന്ത്രിക്കുന്ന ഒരു മരുന്നാണ് വാർഫറിൻ. ഇതുമായി പ്രതിപ്രവര്‍ത്തിക്കാന്‍ മാതളനാരങ്ങയ്ക്ക് കഴിയുമെന്ന് 2018 ൽ ജേണൽ ഓഫ് ഫുഡ് ആൻഡ് ഡ്രഗ് അനാലിസിസ് പ്രസിദ്ധീകരിച്ച ഒരു ഗവേഷണത്തില്‍ പറയുന്നു.

നൈട്രെൻഡിപൈൻ

ഹൈപ്പർടെൻഷൻ അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം ചികിത്സിക്കാൻ ഉപയോഗിക്കുന്ന കാൽസ്യം ചാനൽ ബ്ലോക്കറാണിത്. പതിവായി മാതളനാരങ്ങ ജ്യൂസ് കുടിക്കുകയാണെങ്കിൽ അത് കുടലിലെ നൈട്രെൻഡിപൈൻ ആഗിരണത്തെ ബാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

ADVERTISEMENT

മാതളനാരങ്ങയുമായി പ്രവര്‍ത്തിക്കാത്തവ

പ്രമേഹം നിയന്ത്രിക്കാൻ സാധാരണയായി നൽകുന്ന മെറ്റ്ഫോർമിൻ ഉൾപ്പെടെ, മാതളനാരങ്ങയുമായി ഇടപഴകാത്ത ചില മരുന്നുകളുണ്ട്. മാനസിക പ്രകടനവും വൈജ്ഞാനിക പ്രവർത്തനവും മെച്ചപ്പെടുത്തുന്നതിനുള്ള മരുന്നായ പിരാസെറ്റം, ആസ്ത്മയ്ക്കുള്ള തിയോഫിലിൻ എന്നിവ മാതളനാരങ്ങയുമായി പ്രതിപ്രവര്‍ത്തിക്കില്ല.

എല്ലാ ദിവസവും മാതളനാരങ്ങ കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ഇത് പ്രായോഗികമായ ഒരു കാര്യമല്ല. മറ്റൊന്നുമല്ല, മാതളനാരങ്ങ തൊലി കളഞ്ഞ് ഉള്ളിലെ അല്ലികള്‍ വേര്‍പെടുത്തിയെടുക്കുന്നത് അല്‍പ്പം സമയമെടുക്കുന്ന പരിപാടിയാണ് എന്നതു തന്നെ! 

മാതളം നല്ലതു നോക്കി വാങ്ങിക്കാം

കടയില്‍ നിന്നും മാതളനാരങ്ങ വാങ്ങിക്കുമ്പോള്‍ പലര്‍ക്കും പണി കിട്ടാറുണ്ട്. ചിലപ്പോള്‍ മൂക്കാത്ത മാതളനാരങ്ങയായിരിക്കും കിട്ടുന്നത്, മറ്റു ചിലപ്പോഴാകട്ടെ, ഉള്‍വശം ചീഞ്ഞതും വാങ്ങിപ്പോകാറുണ്ട്. എന്താണ് ഇതിനൊരു പരിഹാരം? ശരിക്ക് മൂത്ത മാതളനാരങ്ങ തിരഞ്ഞെടുക്കാന്‍ ഒരു വഴിയുണ്ട്.  ഇവയ്ക്ക് ഷഡ്ഭുജത്തിന്‍റെ ആകൃതിയായിരിക്കും ഉണ്ടാവുക. മൂക്കാത്തതിനാകട്ടെ, നല്ല ബോളിന്റേതു പോലെ ഉരുണ്ട ആകൃതിയായിരിക്കും ഉണ്ടാവുക. മൂത്ത മാതളത്തിന്‌ പൊതുവേ ഭാരം കൂടുതല്‍ ഉണ്ടായിരിക്കും. ഉള്ളിലുള്ള ജലാംശം കൂടുന്നതു കൊണ്ടാണിത്. മൂക്കാത്തതിന് പൊതുവേ ഭാരം കുറവായിരിക്കും.

എളുപ്പത്തിൽ മാതളം പൊളിച്ചെടുക്കാം

മാതള നാരങ്ങ മിക്കവർക്കും പ്രിയമാണ്. പക്ഷേ അത് പൊളിച്ചെടുക്കുക ടാസ്കാണ്. ഇനി ഈ പറയുന്ന രീതിയിൽ മാതളം പൊളിച്ചാൽ വളരെ സിംപിളാണ്. ആദ്യം മാതളത്തിന്റെ മുകൾ ഭാഗം മുറിച്ച് മാറ്റാം. ശേഷം ചുറ്റും നീളത്തിൽ വരയണം. നാലായോ അഞ്ചായോ അടർത്താം. ഒരു മിനിറ്റിനുള്ളിൽ മാതള നാരങ്ങ ഉള്ളിൽ നിന്നും പൊളിച്ചെടുക്കാം.

English Summary:

Pomegranate Nutrition Guide What to Know